"മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മൂത്തേടത്ത് ഹൈസ്കൂൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1:
#തിരിച്ചുവിടുക [[മൂത്തേടത്ത് ഹൈസ്കൂൾ]]
മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഇന്ന് അറിയപ്പെടുന്ന ഈ മഹാവിദ്യാലയം നിലനിൽക്കുന്നത് തളിപ്പറമ്പ നഗരത്തിന്റെ ഹൃദയ ഭാഗത്താണ്. ഈ സ്ഥാപനം നിലവിൽ വന്നത് 1894 - നവംബർ 20-നാണ്. മൂത്തേടത്ത് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാട് എന്ന ശ്രേഷ്ഠ ബ്രാഹ്മണൻ ആണ് ഇതിന്റ സ്ഥാപകൻ.
 
മൂത്തേടത്ത് ഹൈസ്കൂൾ ആദ്യം ആരംഭിച്ചത് ചിറവക്കിൽ ആയിരുന്നു. പിന്നീടാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റിയത്. സാധാരണക്കാരായ നാട്ടുകാർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്.
 
മുൻ മുഖ്യമന്ത്രി ശ്രീ ഇ.കെ.നായനാർ, പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ശ്രീ.കെ പി ആർ ഗോപാലൻ, കെൽട്രോണിന്റെ സ്ഥാപകൻ ശ്രീ കെ.പി.പി. നമ്പ്യാർ, പ്രശസ്ത സിനിമാ താരം ശ്രീ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ തുടങ്ങി നിരവധി പ്രശസ്തരും , പ്രഗത്ഭരും ഈ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്.
 
ഇപ്പോൾ 5 മുതൽ 12 വരെ ക്ലാസുകളിലായി 3200 ൽ അധികം കുട്ടികൾ പഠിക്കുന്നു. 120 -ഓളം സ്റ്റാഫ് ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി.പി. ഗീതയും ഹെഡ്മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. എസ്.കെ നളിനാക്ഷനും ആണ്. സ്കൂൾ മാനേജർ അഡ്വക്കറ്റ് ജി. ഗിരീഷ് ആണ് . ഇന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടങ്ങളുടെ കോംപ്ലക്സ് ഇവിടെയുണ്ട്.
 
1994 - ൽ സ്ഥാപനത്തിന്റെ 100-ാം വാർഷികവും 1919-ൽ 125-ാംവാർഷികം അതിഗംഭീരമായി നടത്തി. മൂത്തേടത്ത് സ്കൂളിനെ സ്നേഹിക്കുന്ന, വളർച്ചയിൽ അഭിമാനിക്കുന്ന ധാരാളം പേർ ലോകത്തിന്റെ നാനാഭാഗത്തും ഉണ്ട്.
"https://ml.wikipedia.org/wiki/മൂത്തേടത്ത്_ഹൈസ്കൂൾ,_തളിപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്