"ഡൊറോത്തി ഗിബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
[[File:Dorothy_by_fisher.jpg|കണ്ണി=https://en.wikipedia.org/wiki/File:Dorothy_by_fisher.jpg|ഇടത്ത്‌|ലഘുചിത്രം|ഡൊറോത്തി ഗിബ്സൺ -ഹാരിസൺ ഫിഷറിന്റെ 1911 ലെ ചിത്രീകരണം.]]
ഡൊറോത്തി ഗിബ്സൺ 1889 മേയ് 17 ന് ജോൺ എ. ബ്രൗണിന്റെയും പൗളിൻ കരോളിൻ ബോസന്റെയും മകളായി [[ന്യൂ ജെഴ്സി|ന്യൂജേഴ്‌സിയിലെ]] [[ഹോബോക്കൻ|ഹോബോക്കനിൽ]] ഡൊറോത്തി വിനിഫ്രഡ് ബ്രൗൺ എന്ന പേരിൽ ജനിച്ചു.<ref>Phillip Gowan and Brian Meister, "The Saga of the Gibson Women," ''Atlantic Daily Bulletin'' (2002), vol. 3, p. 10; Daughtry, Greg. [http://njmonthly.com/articles/lifestyle/for-one-jersey-passenger.html "For One Jersey Passenger, Survival Brought a Flicker of Silent-Film Stardom"], ''[[New Jersey Monthly]]'', March 12, 2012. Accessed February 6, 2013.</ref> മൂന്ന് വയസ്സുള്ളപ്പോൾ അവളുടെ പിതാവ് മരണമടയുകയും മാതാവ് ജോൺ ലിയോനാർഡ് ഗിബ്സൺ എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തു. 1906 നും 1911 നും ഇടയിൽ, നിരവധി നാടകവേദികളിലും വാഡെവില്ലെ<ref>''New York Dramatic Mirror'', "Gossip of the Studios," August 9, 1911, p. 21</ref> പ്രൊഡക്ഷനുകളിലും ഗായികയായും നർത്തകിയായും വേദിയിൽ പ്രത്യക്ഷപ്പെട്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് [[ബ്രോഡ്‍വേ നാടകവേദി|ബ്രോഡ്വേയിൽ]] അവതരിപ്പിക്കപ്പെട്ട ചാൾസ് ഫ്രോമാന്റെ ദി ഡയറിമെയ്ഡ്സ് (1907) എന്ന മ്യൂസിക്കലിലേതായിരുന്നു. ഹിപ്പോഡ്രോം തിയേറ്ററിൽ ഷുബെർട്ട് ബ്രദേഴ്സ് നിർമ്മിച്ച ഷോകളിലെ സ്ഥിരം കോറസ് അംഗമായിരുന്നു അവർ.<ref>Bigham, pp. 8-10</ref>
 
1909 -ൽ, ജോർജ്ജ് ഹെൻറി ബാറ്റിയർ ജൂണിയറെ<ref>Gowan and Meister, vol. 3, p. 10</ref> വിവാഹം കഴിക്കുന്നതിന് ഒരു വർഷം മുമ്പ്, ഡൊറോത്തി ഗിബ്സൺ പ്രശസ്ത വാണിജ്യ കലാകാരനായ ഹാരിസൺ ഫിഷറിനായി മോഡൽ ജോലി ചെയ്യാൻ തുടങ്ങുകയും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മോഡലുകളിൽ ഒരാളായിത്തീരുകയും ചെയ്തു.<ref>''Billboard Magazine'', "Dorothy Gibson: The Harrison Fisher Girl with the New American Eclair Stock Co.," November 11, 1911, p. 14</ref> അടുത്ത മൂന്ന് വർഷങ്ങളിൽ പോസ്റ്ററുകളിലും പോസ്റ്റ് കാർഡുകളിലും വിവിധ വ്യാവസായി ഉൽപ്പന്നങ്ങളിലും പുസ്തകങ്ങളുടെ മുഖ ചിത്രങ്ങളായും ഡൊറോത്തിയുടെ ചിത്രം പതിവായി പ്രത്യക്ഷപ്പെട്ടു. കോസ്മോപൊളിറ്റൻ, ലേഡീസ് ഹോം ജേണൽ, സാറ്റേഡേ ഈവനിംഗ് പോസ്റ്റ് തുടങ്ങിയ മികച്ച വിൽപ്പനയുള്ള മാസികകളുടെ കവറുകളിൽ പ്രത്യക്ഷപ്പെടുന്നതിൽ ഫിഷർ പലപ്പോഴും താൽപര്യപ്പെട്ടിരുന്നു.<ref>Magazine cover art by Harrison Fisher featuring Dorothy Gibson includes the ''Saturday Evening Post'' (April 8, 1911), ''Cosmopolitan'' (June and July 1911) and ''Ladies' Home Journal'' (June 1912)</ref> ഈ സമയത്ത് "ഒറിജിനൽ ഹാരിസൺ ഫിഷർ ഗേൾ" എന്ന പേരിൽ ഡൊറോത്തി വ്യാപകമായ ഖ്യാതി നേടി. അതേസമയം, ബാറ്റിയറുമായി വേർപിരിഞ്ഞ ഡൊറോത്തി 1913 വരെ വിവാഹമോചനം നേടിയിരുന്നില്ല.
 
== സിനിമാ ജീവിതം ==
മുൻനിര നാടക ഏജന്റ് പാറ്റ് കാസിയുടെ സഹായത്തോടെ 1911 -ന്റെ തുടക്കത്തിൽ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ഡൊറൊത്തി, ഇൻഡിപെൻഡന്റ് മൂവിംഗ് പിക്ചേഴ്സ് കമ്പനിയിൽ (IMP) ഒരു എക്ട്രാ നടിയായും പിന്നീട് ലുബിൻ സ്റ്റുഡിയോയിൽ ഒരു സ്റ്റോക്ക് കളിക്കാരിയായും ചേർന്നു. 1911 ജൂലൈയിൽ പാരീസ് ആസ്ഥാനമായുള്ള എക്ലെയർ സ്റ്റുഡിയോയുടെ പുതിയ യു.എസ്. ബ്രാഞ്ച് അവരെ നായികയായി നിയമിച്ചു. പ്രേക്ഷകർക്കിടയിൽ ഒരു തൽക്ഷണ ഹിറ്റ് ആയി മാറിയ അവർ, സിനിമയെന്ന പുതിയ മാധ്യമത്തിലെ താരമായി പ്രൊമോട്ട് ചെയ്യപ്പെട്ട ആദ്യ നടിയായി.<ref>"Dorothy Gibson," ''Moving Picture News'', November 18, 1911, p. 8</ref> സ്വാഭാവികവും സൂക്ഷ്മവുമായ അഭിനയ ശൈലിയുടെ പേരിൽ പ്രശംസിക്കപ്പെട്ട അവർ, ''മിസ് മാസ്‌ക്വെറേഡ''ർ (1911), ''ലവ് ഫൈൻഡ്സ് എ വേ'' (1912) തുടങ്ങിയ ജനപ്രിയ വൺ-റീലറുകളിൽ ഒരു ഹാസ്യനടിയെന്ന നിലയിൽ വിജയം നേടി. ഇവയെല്ലാംതന്നെ അക്കാലത്തെ വളർന്നുവരുന്ന അമേരിക്കൻ ചലച്ചിത്ര വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന [[ന്യൂ ജെഴ്സി|ന്യൂ ജേഴ്‌സിയിലെ]] [[ഫോർട്ട് ലീ|ഫോർട്ട് ലീയിലാണ്]] നിർമ്മിക്കപ്പെട്ടത്.<ref>"A New Star in the Picture Firmament," ''Moving Picture World'', December 2, 1911, p. 720</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡൊറോത്തി_ഗിബ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്