"ഐ.ഇ.എൽ.റ്റി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|IELTS}}
[[Image:IELTSlogo.gif|thumb|250px|ഐ.ഇ.എൽ.റ്റി.എസ്. ലോഗോ]]
'''''ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം''''' ''(International English Language Testing System)'' എന്നതിന്റെ ചുരുക്കെഴുത്താണ് '''ഐ.ഇ.എൽ.റ്റി.എസ്.''' ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുവാനുള്ള ഒരു പരീക്ഷയാണിത്. [[ബ്രിട്ടൻ]], [[അമേരിക്ക]], [[ഓസ്ട്രേലിയ]], [[കാനഡ]], [[ന്യൂസിലൻഡ്]] എന്നീ രാജ്യങ്ങളിലെ പഠനത്തിനും ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനും ഈ ടെസ്റ്റ് നിർബന്ധമാണ്. ബ്രിട്ടീഷ് കൗൺസിൽ, ഐ.ഡി.പി. ഓസ്ട്രേലിയ, യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് എന്നീ കേന്ദ്രങ്ങളാണ് ഈ പരീക്ഷയുടെ സംഘാടകർ. ലോകമാകമാനം നാനൂറിലധികം പരീക്ഷാകേന്ദ്രങ്ങളും കേരളത്തിൽ 5 പരീക്ഷാകേന്ദ്രവുമാണിവയ്ക്കുള്ളത്. പ്രതിമാസം അഞ്ചു പരീക്ഷകൾ വീതം നടത്തപ്പെടുന്നു. ജനറൽ, അക്കാഡമിക് എന്നിവയാണ് പൊതുവായുള്ള പാഠഭേദങ്ങൾ. ഇവ രണ്ടിലും ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ നാലു തരം ടെസ്റ്റുകളുണ്ട്. ഇതിഇതിൽ ആദ്യ മൂന്നു ടെസ്റ്റുകൾ ഒറ്റ ദിവസം നടത്തപ്പെടും. സ്പീക്കിങ് ടെസ്റ്റ് പരീക്ഷാകേന്ദ്രത്തിന്റെ സൗകര്യമനുസരിച്ച് മറ്റ് ദിവസങ്ങളിലായിരിക്കും നടത്തപ്പെടുക. ഒന്നു മുതൽ ഒൻപതു വരെയുള്ള സ്കോറുകളിലായി പതിമൂന്നു ദിവത്തിനുള്ളിൽ ഫലമറിയുവാൻ സാധിക്കും. ആറു മുതൽ ആറര വരെയുള്ള സ്കോറുകളാണ് സാധാരണയായി നേടിയിരിക്കേണ്ടത്. ബ്രിട്ടനിൽ ഇത് ഏഴായി ഉയർത്തി. ഒരു തവണ നേടുന്ന സ്കോറിന് രണ്ടു വർഷത്തെ കാലാവധി ലഭ്യമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഐ.ഇ.എൽ.റ്റി.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്