"അരൊബിന്ദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
1892-ൽ ബി.എ. പരീക്ഷയുടെ ഒന്നാം ഭാഗവും [[ഐ.സി.എസ്|ഐ.സി.എസ്സും]], ഒന്നാം തരത്തിൽ ജയിച്ചു പക്ഷെ, രണ്ടാമതൊരു അവസരം നൽകിയിട്ടും അശ്വാഭ്യാസ പരീക്ഷയിൽ പങ്കെടുക്കാത്തതിനാൽ ഐ.സി.എസ്സിന്‌ അയോഗ്യനായി. ഇതു കൂടാതെ, "താമരയും കഠാരയും" എന്ന പേരിൽ ഇൻഡ്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു രഹസ്യസംഘത്തിന്റെ സ്ഥാപകപ്രവർത്തകൻ എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും ഇതിനു കാരണമായി.
 
1893-ൽ അദ്ദേഹം ഭാരതത്തിൽ തിരിച്ചെത്തി [[ബറോഡ|ബറോഡയിലെ]] [[ഗേയ്‌ൿവാദ്‌]], [[മഹാരാജ സയജി റാവു|മഹാരാജ സയജി റാവുവിന്റെ]] സെക്രട്ടേറിയേറ്റിലെ ചില വിഭാഗങ്ങളിലും, മഹരാജാസ്‌ കലാലയത്തിലെ ആംഗലേയത്തിന്റെയും ഫ്രഞ്ചിന്റെയും പ്രഫസ്സറുമായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഈ സമയത്ത്‌ അദ്ദേഹം ഭാരതസംസ്കാരത്തേയും പാണ്ഡിത്യത്തെയും പറ്റി കൂടുതൽ പഠിക്കുകയും, [[കാളിദാസൻ]], [[ഭർതൃഹരി]] തുടങ്ങിയവരുടെ കൃതികൾ ഇംഗ്ലീഷിലേക്ക്ക് വിവർത്തനം ചെയ്യുകയുമുണ്ടായി. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ‍ ദേശിയ കോൺഗ്രസ്സിന്‌]] ശ്രദ്ധേയമായ രീതിയിൽ രാജ്യത്തെ മുൻപോട്ടു നയിക്കുവാനുള്ള ശേഷിയില്ലന്ന വിശ്വാസത്തോടെ കഴിഞ്ഞിരുന്ന ദേശീയ വാദികൾക്ക്‌ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രചോദനമായിരുന്നു.
 
1901-ൽ അദ്ദേഹം മൃണാളിനി ദേവിയെ വിവഹം കഴിച്ചു.
വരി 42:
വിചാരണത്തടവുകാരനായി 05.05.1908 ന്‌ ആരംഭിച്ച ജീവിതം 06.05.1909ന്‌ അവസാനിച്ചു. അരവിന്ദനോടൊപ്പം ചുരുക്കം ചിലരേയും വെറുതെ വിട്ടു
 
പിന്നീട് സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിന്ന് ആത്മീയതയിൽ മുഴുകി അരൊബിന്ദൊ തന്റെ ശിഷ്ട ജീവിതം ചിലവഴിച്ചു.
 
==അരവിന്ദാശ്രമം, പുതുച്ചേരി==
"https://ml.wikipedia.org/wiki/അരൊബിന്ദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്