"വി.കെ. ശശിധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{prettyurl|V.K. Sasidharan}}
[[File:Vks 2014.JPG|thumb|വി.കെ. ശശിധരൻ]]
കേരളത്തിലെ ഒരു ഗായകനും സാംസ്കാരിക പ്രവർത്തകനുമാണ് ''വി.കെ.എസ്'' എന്ന പേരിൽ അറിയപ്പെടുന്ന '''വി.കെ. ശശിധരൻ'''(മരണം : 5 ഒക്ടോബർ 2021). [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] മുൻ ജനറൽ സെക്രട്ടറിയായിരുന്നു
==ജീവിതരേഖ==
1938 ൽ [[എറണാകുളം]] ജില്ലയിലെ [[വടക്കൻ പറവൂരിൽ]] ജനിച്ചു. ആലുവ യു.സി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടുകയുണ്ടായി. മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെൿനിക്കിലെ അദ്ധ്യാപകനായിരുന്നു. 1967 ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി [[ഏറ്റുമാനൂർ സോമദാസൻ]] രചിച്ച നാലു ഗാനങ്ങൾ 'ശിവൻശശി' എന്ന പേരിൽ [[പി.കെ. ശിവദാസ്|പി.കെ. ശിവദാസുമൊത്തു]] ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി<ref>{{Cite web|url=https://www.thehindu.com/todays-paper/tp-features/tp-fridayreview/Wandering-minstrel/article15397053.ece|title=Wandering minstrel|access-date=2021-10-06|last=Pradeep|first=K|date=2008-01-04|archive-url=https://web.archive.org/web/20211006104651/https://www.thehindu.com/todays-paper/tp-features/tp-fridayreview/Wandering-minstrel/article15397053.ece|archive-date=2021-10-06|website=The Hindu}}</ref>. ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വി.കെ ശശിധരൻ വി.കെ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരിയുടെ]] പൂതപ്പാട്ട്, [[രബീന്ദ്രനാഥ് ടാഗോർ|രവീന്ദ്രനാഥ ടാഗോറിന്റെ]] [[ഗീതാഞ്ജലി]] തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകി.ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്നു ഇദ്ദേഹം കരുതുന്നു. ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധമാണ് വി.കെ.എസിന്റെ ഗാനങ്ങളെ ഗാംഭീര്യമുള്ളതാക്കുന്നത്.
വരി 9:
[[പ്രമാണം:VKS at kollam 2019.jpg|ലഘുചിത്രം|വി.കെ.എസ്, 2019 ഏപ്രിലിൽ ‍കൊല്ലത്തു വച്ചു നടന്ന പരിപാടിയ്ക്കിടെ]]
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വി.കെ.എസ് നിരവധി പരിഷത്ത് കലാജാഥകൾക്കായി അനവധി ഗാനങ്ങൾക്ക് സംഗീതം നൽകി.
[[ബർതോൾത് ബ്രഹത്]] , [[എം.പി. പരമേശ്വരൻ|ഡോ.എം.പി .പരമേശ്വരൻ]] , [[മുല്ലനേഴി]], [[കരിവെള്ളൂർ മുരളി]] തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു . 80 കളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്കാരം നിർവഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷൻ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ആഡിയോ ആൽബങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏഷ്യാനെറ്റ്, കൈരളി ചാനലുകളിൽ കളിക്കൂട്ടം,കളിക്കുടുക്ക എന്നീ പരിപാടികളിൽ കുട്ടികൾക്ക് വേണ്ടി കവിതകളും പാട്ടുകളും അവതരിപ്പിച്ചിരുന്നു.
കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ,വൈസ് പ്രസിഡണ്ട്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു.1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെൿനിക്കിൽ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു.
 
2021 ഒക്ടോബർ 6 ന് ചെങ്ങന്നൂരിലെ മകളുടെ വസതിയിൽ വച്ച് അന്തരിച്ചു.<ref>{{Cite web|url=https://www.mathrubhumi.com/news/kerala/vk-sasidharan-passes-away-1.6063882|title=ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി.കെ. ശശിധരൻ അന്തരിച്ചു|access-date=2021-10-06|archive-url=https://web.archive.org/web/20211006104913/http://www.mathrubhumi.com/news/kerala/vk-sasidharan-passes-away-1.6063882|archive-date=2021-10-06|language=ml}}</ref>
"https://ml.wikipedia.org/wiki/വി.കെ._ശശിധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്