"എട്ടുത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഏറ്റവും പഴക്കമുള്ള രണ്ട് സംഘസാഹിത്യ കൃതികളില്‍ ഒന്നാണ് എട്ട…
 
No edit summary
വരി 1:
ഏറ്റവും പഴക്കമുള്ള രണ്ട് സംഘസാഹിത്യ കൃതികളില്‍ ഒന്നാണ് എട്ടുത്തൊകൈ. നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പതിറ്റുപത്തു, പരിപാടല്‍, കലിത്തൊകൈ, അകനാനൂറ്, പുറനൂനൂറ്പുറനാനൂറ് എന്നീ എട്ട് സമാഹാരങ്ങള്‍ക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. പല കാലങ്ങളിലും പല സ്ഥലങ്ങളിലുമായി ജീവിച്ചിരുന്ന നാനൂറോളം കവികളുടെ കൃതികള്‍ അവയിലടങ്ങിയിരിക്കുന്നു. എട്ടുത്തൊകൈയില്‍ ഒട്ടാകെ 2121 ചെറിയ പാട്ടുകളാണുള്ളത്.
 
പുറനാനൂറും പതിറ്റുപ്പത്തും ‘പുറംകൃതി‘കളാണ്. അതായത് സാമൂഹ്യവും രാഷ്ട്രീയവും മറ്റുമായ ബാഹ്യവിഷയങ്ങളാണ് അവയില്‍ പ്രതിപാദിയ്ക്കപ്പെടുന്നത്. നറ്റിനൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, കലിത്തൊകൈ, അകനാനൂറ് എന്നെ അഞ്ച് സമാഹാരങ്ങള്‍ ‘അകംകൃതി‘കളാണ്. അതായത് പ്രേമം, കുടുംബജീവിതം, മുതലായ ആന്തരികവിഷയങ്ങളാണ് അവയില്‍ ചിത്രീകരിക്കപ്പെടുന്നത്. പരിപാടലില്‍ അകവും പുറവും രണ്ടും കലര്‍ന്നിരിക്കുന്നു.
"https://ml.wikipedia.org/wiki/എട്ടുത്തൊകൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്