"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവർത്തനം ഒഴിവാക്കി
അവലംബമില്ലാത്ത വിശേഷണങ്ങൾ നീക്കംചെയ്യുന്നു
വരി 21:
1959 ജനുവരി 1 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനനം. എം.പി. അബ്ദുൽ ഹമീദ് ഹൈദരി, ഒറ്റകത്ത് സൈനബ്, എന്നിവർ മാതാപിതാക്കൾ. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവം. ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഹിന്ദി, ഉർദു, പേർഷ്യൻ ഭാഷകളിൽ പ്രാവിണ്യം. ഒന്നാം റാങ്കോടെ ബി.ഏയും രണ്ടാം റാങ്കോടെ എം.ഏയും. എം. ഫിൽ, എൽ.എൽ.ബിയും, ജെ.എൻ.യുവിൽ നിന്നും ഫിലോസഫിയിൽ പി.എച്ച്.ഡിയും നേടി.<ref name=":0">{{Cite web|url=http://www.niyamasabha.org/codes/13kla/members/m_p_abdussamadsamadani.htm|title=Members - Kerala Legislature|access-date=2021-05-27}}</ref> രണ്ടു തവണ പാർലമെൻറംഗം ( രാജ്യസഭ: 1994- 2000, 2000-2006). നിയമസഭയിലും അംഗമായിരുന്നു (കോട്ടക്കൽ മണ്ഡലം: 2011- 2016). ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാർലമെന്റി ഉപസമിതിയുടെ കൺവീനറായും കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും നോമിനേറ്റ് ചെയ്യപ്പെട്ടു. സൗദി അറേബിയയിലേക്കും ഈജിപ്ത്, സിറിയ, ജോർദ്ദാൻ എന്നീ രാജ്യങ്ങളിലേക്കുമായി കേന്ദ്ര സർക്കാർ നിയോഗിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങളിൽ അംഗമായിരുന്നു.<ref name=":1">{{Cite web|url=https://www.asianetnews.com/analysis-election/m-p-abdul-samad-samadani-won-from-malappuram-lok-sabha-constituency-qshnog|title=സമദാനി; ഒരു വാഗ്മിയുടെ നിശ്ശബ്‍ദ വിജയം!|access-date=2021-05-27|language=ml}}</ref> കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗത്വം വഹിച്ചു.<ref name=":0" />. സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്.<ref name="islamonlive-ക">{{cite_news|url=https://islamonlive.in/profiles/%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf/|archiveurl=|archivedate=|title=എം പി അബ്ദുസ്സമദ് സമദാനി|work=islamonlive.in|date=2013-08-16|accessdate=2021-10-03}}</ref> 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനായിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി.
എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്, വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. <ref>ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം-ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.</ref> പതിനേഴാം ലോക്സഭാംഗമായിരുന്ന [[പി.കെ. കുഞ്ഞാലിക്കുട്ടി]] രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് [[മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം|മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ]] നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് [[പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ പട്ടിക|പതിനേഴാം ലോൿസഭയിലംഗമായി]]<ref>{{Cite web|url=https://www.thenewsminute.com/article/iumls-abdussamad-samadani-wins-malappuram-bye-election-148208|title=IUML's Abdussamad Samadani wins Malappuram bye-election|access-date=2021-05-27|date=2021-05-03|language=en}}</ref>.
 
==പ്രഭാഷകൻ==
 
പ്രഭാഷകനെന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ എം പി അബ്ദുസമദ് സമദാനി ഭാഷാസൗന്ദര്യവും വാഗ്മികതയുടെ സ്വതസ്സിദ്ധമായ രീതിവിശേഷങ്ങളും കൊണ്ട് മലയാളത്തിലെ കിടയറ്റ പ്രഭാഷകരുടെ ശ്രേണിയിലും ജനഹൃദയത്തിലും ഒരുപോലെ സ്ഥാനം നേടി{{cn}}.
 
'മദീനയിലേക്കുള്ള പാത' എന്ന സമദാനിയുടെ വാർഷികപ്രഭാഷണം [[കോഴിക്കോട്]] കടപ്പുറത്ത് ജനലക്ഷങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുകയുണ്ടായി.{{cn}} സാമൂഹിക, സാംസ്ക്കാരിക, കല-സാഹിത്യ, ശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങളെ പുരസ്ക്കരിച്ചു നടത്തുന്ന ഈ പ്രഭാഷണങ്ങളുടെ വേദിയിൽ എം ടി വാസുദേവൻ നായർ അടക്കമുള്ള മലയാളത്തിൻറെ പ്രമുഖ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി പങ്കെടുക്കുകയുണ്ടായി.ശ്രീ എം ടി വാസുദേവൻ നായർ വശ്യവചസ്സ് എന്നാണ് സമദാനിയെ വിശേഷിപ്പിച്ചിട്ടുള്ളത്.<ref name=":1" />
 
അവഗണിക്കപ്പെടുന്ന മാതൃത്വത്തെ മനുഷ്യഹൃദയങ്ങളിലേക്ക് വീണ്ടെടുക്കാൻ സമൂഹത്തെ സജ്ജമാക്കിയ സമദാനിയുടെ നാട്ടിക കടപ്പുറത്തെ സുപ്രസിദ്ധമായ പ്രഭാഷണം ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ അസംഖ്യംപേരാണ് ശ്രവിച്ചുകൊണ്ടിരിക്കുന്നത്.{{cn}} 'അമ്മ പ്രസംഗം' എന്ന പേരിൽ ഏറെ വിശ്രുതമായിത്തീർന്ന ഈ പ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വേദിയിലുണ്ടായിരുന്ന പ്രശസ്ത നടൻ മോഹൻലാൽ അടക്കമുള്ള പ്രശസ്ത വ്യക്തികൾ കണ്ണുനീർതൂകിയത് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.{{cn}}
 
കേരളത്തിലെ സുപ്രധാനമായ സാംസ്കാരിക വേദികളിലെ പ്രശസ്ത പ്രഭാഷകൻ എന്നതോടൊപ്പം ഇന്ത്യയിലെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖരുടെ പ്രസംഗ പരിഭാഷകനുമായി. ഡോ: [[മൻമോഹൻ സിങ്|മൻമോഹൻസിം]]<nowiki/>ഗ്‌,[[സോണിയ ഗാന്ധി|സോണിയാഗാന്ധി]], [[രാഹുൽ ഗാന്ധി|രാഹുൽഗാന്ധി]], ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ്, [[കപിൽ സിബൽ]], [[മണിശങ്കർ അയ്യർ]], [[മുലായം സിംഗ് യാദവ്]], [[നിതീഷ് കുമാർ|നിധീഷ് കുമാർ]], ഡോ. കരൺ സിംഗ്, ഗുൽസാർ, രാജ് ബബ്ബർ തുടങ്ങിയവരും പരേതരായ മൗലാനാ അബുൽ ഹസൻ അലി നദ് വി, [[ഇബ്രാഹിം സുലൈമാൻ സേട്ട്]], [[ഗുലാം മഹ്മൂദ് ബനാത്ത് വാല]], [[അർജുൻ സിംഗ്|അർജുൻസിംഗ്‌]], കുൽദീപ് നയാർ, പണ്ഡിറ്റ് ജസ് രാജ്, അലി സർദാർ ജാഫ്റി, പത്മശ്രീ ഷംസു റഹ് മാൻ ഫാറൂഖി എന്നിവരും അടങ്ങുന്ന വിശിഷ്ട വ്യക്തികളുടെ പ്രഭാഷണങ്ങൾ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
 
ബാല്യകാലംതൊട്ടെ പ്രസംഗവേദികളിൽ ശോഭിച്ച് തുടങ്ങിയ സമദാനിക്ക് പ്രഭാഷണകലയിൽ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്{{cn}}.
 
==കലാ-സാംസ്കാരികം==
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്