"റോസമ്മ പുന്നൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8.1
(Rescuing 2 sources and tagging 3 as dead.) #IABot (v2.0.8)
(Rescuing 0 sources and tagging 1 as dead.) #IABot (v2.0.8.1)
 
 
== രാഷ്ട്രീയ ജീവിതം ==
[[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ]] അംഗമായാണ് റോസമ്മ പുന്നൂസ് 1939-ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതു്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി അക്കാലത്ത് അവർ മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ]] അംഗമായി 1957 ഏപ്രിലിൽ കേരളനിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് കക്ഷി ബാലറ്റ് പേപ്പറിലൂടെ ഭരണത്തിലെത്തി. അന്നു തെരഞ്ഞെടുക്കപ്പെട്ടവരിൽ മൊത്തം ആറു സ്ത്രീ സാമാജികരുണ്ടായിരുന്നു. ഇവരിൽ കേരളത്തിലെ ആദ്യവനിതാമന്ത്രിയായി നിയമിക്കപ്പെട്ട [[കെ.ആർ. ഗൗരി]], [[അയിഷാ ബായ്]], റോസമ്മ പുന്നൂസ് എന്നിവർ കമ്യൂണിസ്റ്റ് പ്രതിനിധികളും [[ലീലാ ദാമോദരമേനോൻ]], [[കുസുമം ജോസഫ്]], [[ശാരദ കൃഷ്ണൻ]] എന്നിവർ പ്രതിപക്ഷ അംഗങ്ങളുമായിരുന്നു.<ref name="The Hindu">[http://www.hindu.com/thehindu/thscrip/print.pl?file=2011031264780700.htm&date=2011/03/12/&prd=th& "Women yet to gain a foothold - Article by M.P. Praveen, The Hindu daily newspaper (2011 മാർച്ച് 12)]{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
ഒന്നാംനിയമസഭയുടെ പ്രോടേം സ്പീക്കർ (സാമാജികർ സത്യപ്രതിജ്ഞ ചെയ്യുന്നതടക്കമുള്ള ആദ്യസമ്മേളനം നിയന്ത്രിക്കുന്ന ആൾ) റോസമ്മ പുന്നൂസ് ആയിരുന്നു. ഏപ്രിൽ 10നു് പ്രോടേം സ്പീക്കർ ആകുന്നതിനുമുമ്പേ ചട്ടപ്രകാരം അവർ സ്വന്തം സത്യപ്രതിജ്ഞാനിർവ്വഹണം നടത്തി. അങ്ങനെ ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം എന്ന ഖ്യാതി റോസമ്മയ്ക്കു സ്വന്തമായി.<ref name="The Hindu" /> 1982ൽ ആലപ്പുഴയിൽനിന്നും സി.പി.ഐ. പ്രതിനിധിയായി മത്സരിച്ച റോസമ്മ അപ്രാവശ്യം എൻ.ഡി.പി.യുടെ കെ.പി. രാമചന്ദ്രൻ നായരോട് 1590 വോട്ടുകളുടെ കുറവിനു് പരാജയപ്പെട്ടു. പക്ഷേ, പിന്നീട് 1987ൽ എട്ടാം നിയമസഭയിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ അവർ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കളർകോട് നാരായണൻ നായരെ (എൻ.ഡി.പി.) 23908 നെതിരെ 36742 വോട്ടുകൾക്കു് തോൽ‌പ്പിച്ച് വീണ്ടും നിയമസഭയുടെ അകത്തലത്തിലേക്കു പ്രവേശിച്ചു.<ref>http://keralaassembly.org/1987/1987100.html</ref>
51,088

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3675836" എന്ന താളിൽനിന്ന് ശേഖരിച്ചത്