"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Restoring to a stable version
റ്റാഗുകൾ: Manual revert 2017 സ്രോതസ്സ് തിരുത്ത്
വരി 19:
==ജീവിതരേഖ==
 
1959 ജനുവരി 1ൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനനം. പിതാവ് ജ്ഞാനിയും ബഹുഭാഷാപണ്ഡിതനുമായിരുന്ന എം.പി. അബ്ദുൽ ഹമീദ് ഹൈദരി. മാതാവ് ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കുടുംബ പരമ്പരയിൽ പെട്ട ഒറ്റകത്ത് സൈനബ്. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ, പൊതുപ്രവർത്തകൻ. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, കലാ, സാഹിത്യ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവം. സാമൂഹികസൗഹൃദത്തിന്റേയും സമുദായമൈത്രിയുടെയും ബഹുസ്വരതയുടെയും മാനവികതയുടെയും പരിപോഷണം മുഖ്യ കർമ്മമണ്ഡലം. ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഹിന്ദി, ഉർദു, പേർഷ്യൻ ഭാഷകളിൽ പ്രാവിണ്യം. ഒന്നാം റാങ്കോടെ ബി.ഏയും രണ്ടാം റാങ്കോടെ എം.ഏയും. എം. ഫിൽ,എൽ.എൽ.ബിയും,ജെ.എൻ.യുവിൽ നിന്നും ഫിലോസഫിയിൽ പി.എച്ച്.ഡിയും നേടി.<ref name=":0">{{Cite web|url=http://www.niyamasabha.org/codes/13kla/members/m_p_abdussamadsamadani.htm|title=Members - Kerala Legislature|access-date=2021-05-27}}</ref> രണ്ടു തവണ പാർലമെൻറംഗം ( രാജ്യസഭ: 1994- 2000, 2000-2006). നിയമസഭയിലും അംഗമായിരുന്നു (കോട്ടക്കൽ മണ്ഡലം: 2011- 2016). ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാർലമെന്റി ഉപസമിതിയുടെ കൺവീനറായും കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും നോമിനേറ്റ് ചെയ്യപ്പെട്ടു. സൗദി അറേബിയയിലേക്കും ഈജിപ്ത്, സിറിയ, ജോർദ്ദാൻ എന്നീ രാജ്യങ്ങളിലേക്കുമായി കേന്ദ്ര സർക്കാർ നിയോഗിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങളിൽ അംഗമായിരുന്നു.<ref name=":1">{{Cite web|url=https://www.asianetnews.com/analysis-election/m-p-abdul-samad-samadani-won-from-malappuram-lok-sabha-constituency-qshnog|title=സമദാനി; ഒരു വാഗ്മിയുടെ നിശ്ശബ്‍ദ വിജയം!|access-date=2021-05-27|language=ml}}</ref> കേരള സാഹിത്യ അക്കാദമിയിലും കേരള കലാ മണ്ഡലത്തിലും അംഗത്വം വഹിച്ചു.<ref name=":0" />. സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്.<ref name="പേർislamonlive-ക">{{cite_news|url=https://islamonlive.in/profiles/%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf/|archiveurl=|archivedate=|title=എം പി അബ്ദുസ്സമദ് സമദാനി|work=islamonlive.in|date=2013-08-16|accessdate=2021-10-03}}</ref> 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനിയിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി
എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്,വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി.ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. <ref>ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം-ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.</ref>
 
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്