"നിരഞ്ജൻ ജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാഷ്ട്രീയ രംഗം
(ചെ.) വിവാദങ്ങൾ
വരി 51:
2012 മുതൽ 2014 വരെ ഉത്തർ പ്രദേശിലെ ലെജിസ്ലേറ്റീവ് അസ്സബ്ലിയിൽ എം.എൽ.എ ആയിരുന്നു, ഈ കാലയളവിൽ 2012 മുതൽ 2013 വരെ വനിതാ ശിശു ക്ഷേമ കമ്മറ്റി അംഗമായും 2013 മുതൽ 2014 വരെ എസ്റ്റിമേറ്റ് കമ്മറ്റി അംഗമായും പ്രവർത്തിച്ചു. 2014 മേയ് മാസത്തിൽ പതിനാറാം ലോകസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.[[ബഹുജൻ സമാജ് പാർട്ടി]] സ്ഥാനാർഥിയായിരുന്ന അഫ്സൽ സിദ്ദിക്കിയെ ഒരു ലക്ഷത്തി എൺപത്തിയേഴായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിരഞ്ജൻ ജ്യോതി പരാജയപ്പെടുത്തിയത്. <ref>https://www.dnaindia.com/india/report-fatehpur-lok-sabha-election-result-2019-up-bjp-s-niranjan-jyoti-wins-against-bsp-s-sukhdev-verma-retains-seat-2752116</ref> സെപ്റ്റംബർ 1 മുതൽ 2014 നവംബർ 9 വരെ സാമൂഹ്യനീതി ശാക്തികരണ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗമായും (Standing Committee on Social Justice and Empowerment) ജല ശക്തി വകുപ്പിന്റെ കൺസൽട്ടേറ്റീവ് കമ്മറ്റി അംഗമായും പ്രവർത്തിച്ചു. 2014 നവംബർ 9 മുതൽ 2019 മേയ് 25 വരെ കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് സഹമന്ത്രിയായിരുന്നു. 2019 മേയ് മാസത്തിൽ രണ്ടാമതും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[[ബഹുജൻ സമാജ് പാർട്ടി]]-[[സമാജ്‍വാദി പാർട്ടി]] സഖ്യത്തിന്റെ സ്ഥാനാർഥിയായിരുന്ന സുഖ്ദേവ് വർമയ്ക്കെതിരെ മൽസരിച്ച് അഞ്ച് ലക്ഷത്തി അറുപത്തിയാറായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്<ref>https://www.news18.com/news/politics/fatehpur-mp-niranjan-jyoti-retained-in-pm-modis-council-of-ministers-2165887.html</ref> 2019 മേയ് 30 മുതൽ കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് സഹമന്ത്രിയായും കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചു വരുന്നു<ref>http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4622</ref>
 
==വിവാദങ്ങൾ==
2014 ഡിസംബറിൽ, ഡൽഹി ഭരിക്കാൻ രാമസന്തതികൾ വേണോ അതോ ജാരസന്തതികൾ വേണോ<ref>https://www.deshabhimani.com/editorial/latest-news/422893</ref> എന്ന വിവാദ പ്രസംഗത്തെ തുടർന്ന് നിരഞ്ജൻ ജ്യോതി ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കേണ്ടെന്ന് ഭാരതീയ ജനതാ പാർട്ടി വിലക്കിയിരുന്നു. <ref>https://archives.mathrubhumi.com/online/malayalam/news/story/3291848/2014-12-05/india</ref>
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/നിരഞ്ജൻ_ജ്യോതി" എന്ന താളിൽനിന്ന് ശേഖരിച്ചത്