"പ്രാകൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം
വ്യാകരണം
വരി 54:
 
ജർമ്മൻ ഇൻഡോളജിസ്റ്റായ തിയോഡർ ബ്ലോച്ച് (1894) മധ്യകാല പ്രാകൃതവൈയ്യാകരണന്മാരെ വിശ്വസനീയരല്ലെന്ന് തള്ളിപ്പറഞ്ഞു. {{sfn|Andrew Ollett|2017|p=18}}അവർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് രചിച്ച പാഠങ്ങളുടെ ഭാഷ വിവരിക്കാനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ സ്റ്റെൻ കോനോവ്, റിച്ചാർഡ് പിഷൽ, ആൽഫ്രഡ് ഹില്ലെബ്രാന്റ് എന്നീ മറ്റ് ചില പണ്ഡിതർ ബ്ലോച്ചിനോട് വിയോജിക്കുന്നു. {{sfn|Andrew Ollett|2017|pp=18-19}}'ഗാഹ സത്തസായി' പോലുള്ള പ്രാകൃതസാഹിത്യത്തിലെ ആദ്യകാല ക്ലാസിക്കുകളുടെ ഭാഷ മാത്രം ക്രോഡീകരിക്കാൻ വൈയ്യാകരണന്മാർ ശ്രമിച്ചതുകൊണ്ടാണ് പ്രാകൃതഗ്രന്ഥങ്ങൾ വ്യാകരണനിയമങ്ങളെ അനുസരിക്കാത്തതെന്നു കരുതുന്നു. {{sfn|Andrew Ollett|2017|p=19}}ലഭ്യമായ പ്രാകൃതകയ്യെഴുത്തുപ്രതികളിൽ തെറ്റുകൾ അടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു വിശദീകരണം. അവശേഷിക്കുന്ന മിക്ക പ്രാകൃതകയ്യെഴുത്തുപ്രതികളും 1300-1800 സി.ഇ കാലഘട്ടത്തിൽ വിവിധ പ്രാദേശികലിപികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. മുമ്പത്തെ കയ്യെഴുത്തുപ്രതികളിൽ നിന്ന് ഈ പകർപ്പുകൾ നിർമ്മിച്ച എഴുത്തുകാർക്ക് പാഠങ്ങളുടെ യഥാർത്ഥ ഭാഷയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്നില്ല. ലഭ്യമായ നിരവധി പ്രാകൃതഗ്രന്ഥങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതോ തെറ്റുകളുൾക്കൊള്ളുന്നതോ ആണ്.{{sfn|Andrew Ollett|2017|p=18}}
 
വരരുചി രചിച്ചതായി കരുതപ്പെടുന്ന ''പ്രാകൃത പ്രകാശ'' എന്ന ഗ്രന്ഥം പ്രാകൃതഭാഷകളുടെ സംഗ്രഹമാണ്.<ref>{{Cite book|url=http://archive.org/details/PrakritaPrakashaOfVararuchiDr.P.L.Vaidya_201806|title=Prakrita Prakasha of Vararuchi Dr. P. L. Vaidya|last=Dr. Narinder Sharma|language=sa}}</ref>
 
== സാഹിത്യം ==
"https://ml.wikipedia.org/wiki/പ്രാകൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്