"ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 78:
== ചരിത്രം ==
 
''ശാപക്കാട്'' എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന [[തോമാസ്ലീഹാ]] ചാവക്കാട്ടിലെത്തി പല [[നമ്പൂതിരി|നമ്പൂതിരിമാരെയും]] [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്ക്]] <ref>http://www.chavakkadonline.com/html/history.html</ref>പരിവർത്തനം ചെയ്യുകയും ഒരു ക്രിസ്തീയ ദേവാലയം നിർമ്മിക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി. എന്നാൽ ഇതിനു ചരിത്രത്തിന്റെ പിൻബലം ലഭിക്കുന്നില്ല. കാരണം തോമാശ്ലീഹാ ഭാരതത്തിൽ വന്നതിനു യാതൊരു തെളിവും ചരിത്രപരമായി ലഭിച്ചിട്ടില്ല. അടുത്തകാലത്തായി റോമിലെ പോപ്പ് തന്നെ തോമാശ്ലീഹാ ഇങ്ങനെ കേരളത്തിൽ വന്നിട്ടില്ല എന്ന് തന്നെ സമ്മർത്ഥിച്ചിട്ടുണ്ട്. ചാവക്കാട് പേരിനു പിന്നിൽ പല കഥകളും ഇന്ന് നില നിൽക്കുന്നു. ഒരു മുനിയുടെ ശാപമായി ലഭിച്ചതാണ് ശാപക്കട് എന്നും, ശവം കുഴിച്ചിട്ടിരുന്ന സ്ഥലമായതിനാൽ ശവക്കാട് എന്നും അത് പിന്നീട് ലോപിച്ചു ചാവക്കാട് ആയതെന്നും പറയുന്നു. കൂടാതെ മത്സ്യബന്ധനത്തിന് പോയവർ ചാപ്പ പണിതിരുന്ന സ്ഥലമായതിനാൽ ചാപ്പക്കാട് എന്നും അത് ലോപിച്ചു ചാവക്കാട് ആയതെന്നും പറയപ്പെടുന്നു. എന്നാൽ തോമാശ്ളീഹ യുടെ ചരിത്രവുമായി ചാവക്കാടിനു യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം.
 
ചാവക്കാടിന് “കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങൽ”.{{തെളിവ്}} ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.
"https://ml.wikipedia.org/wiki/ചാവക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്