"മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 103.85.8.99 (talk) to last version by Ts12rAc: unnecessary links or spam
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 7:
 
==മഴയുണ്ടാകുന്നത് എങ്ങനെ എന്നു ==
അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായു മുകളിലേക്കുയരുമ്പോൾ വികസിക്കുകയും തൽഫലമായി തണുക്കുകയും ചെയ്യും. തണുക്കുമ്പോൾ ഈർപ്പം ഉൾക്കൊള്ളാനുള്ള വായുവിന്റെ ശേഷി കുറയുന്നു. ഉൾക്കൊള്ളാനാവാതെവരുന്ന നീരാവി ഘനീഭവിച്ച് ജലകണികങ്ങളുണ്ടാകും. ഈ ജലകണികകളുടെ കൂട്ടത്തേയാണ്‌ നമ്മൾ [[മേഘം|മേഘങ്ങളായി]] കാണുന്നത്. മേഘങ്ങളിലെ ഇത്തരം ജലകണികകളുടെ വ്യാസം 0.01 മില്ലിമീറ്ററിൽ താഴെ മത്രമേമാത്രമേ വരൂ. അത്ര ചെറിയ കണികകൾ വായുവിൽ നിഷ്‌പ്രയാസം തങ്ങിനിൽക്കും. ഈ കണികകൾ കൂടുതൽ നീരാവി പിടിച്ചെടുത്ത് വലിപ്പം വെക്കാൻ വളരെയധികം സമയമെടുക്കും. മഴത്തുള്ളികളായി ഇവ താഴോട്ടു വീഴണമെങ്കിൽ അവയുടെ വലിപ്പം ഏതാണ്ട് ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നെങ്കിലും ആകണം.
ശക്തമായ മഴയത്ത് വീഴുന്ന തുള്ളികൾക്ക് അഞ്ചോ അതിലധികമോ മില്ലിമീറ്റർ വ്യാസമുണ്ടാകാം. വ്യാസം നൂറിരട്ടി ആകണമെങ്കിൽ അതിലടങ്ങിയിരിക്കുന്ന ജലം പത്തുലക്ഷം ഇരട്ടി ആകേണ്ടതുണ്ട്. ഇതെങ്ങനെ സംഭവിക്കാമെന്നു് വിശദീകരിക്കുന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് വെഗനർ, ബർജറോൺ, ഫിൻഡൈസെൻ എന്നിവരാണ്. ഇത് ബർജറോൺ പ്രക്രിയ, വെഗനർ-ബർജറോൺ-ഫിൻഡൈസെൻ പ്രക്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ജലം ഖരാവസ്ഥയിൽ നിലനില്ക്കുന്ന മേഘങ്ങളിൽ മാത്രമെ ഇത് പ്രാവർത്തികമാകൂ, കാരണം ഐസ് തരികളുടെ സാന്നിദ്ധ്യം അതിന് ആവശ്യമാണ്. മിക്ക മേഘങ്ങളിലും ഐസ് തരികളുണ്ടാകും എന്നാണ് കരുതുന്നത്. അങ്ങനെയല്ലാത്ത മേഘങ്ങളിൽ ജലകണങ്ങൾ കൂട്ടിമുട്ടി ഒന്നിച്ചു ചേർന്ന് വലുതാകും എന്നാണ് കരുതുന്നത്. ഇതിന് കൊളിഷൻ-കൊയാലസെൻസ് പ്രക്രിയ (collision-coalescence process) എന്നു പറയുന്നു.
"https://ml.wikipedia.org/wiki/മഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്