"ശാരദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

111 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
(→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
തുടർന്ന് 1972-ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ, താനിഷ്ടപ്പെടുന്ന വിദ്യാസമ്പന്നനായ യുവാവിനോടൊപ്പം ജീവിക്കാനിറങ്ങി പുറപ്പെട്ട മധ്യവർഗക്കാരിയായ ഒരു യുവതിയായിരുന്നു അതിലെ കഥാപാത്രം. ഹോട്ടലുകളിലും ലോഡ്ജുകളിലും മാറിമാറി താമസിച്ച് ഒരു ജോലിക്കു വേണ്ടി അയാൾ നടത്തിയ അന്വേഷണം എങ്ങുമെത്തുന്നില്ല. പതിയെ പതിയെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രണ്ടു പേർക്കും അല്പം ആശ്വാസമായി അയാൾക്ക് ഒരു തടിമില്ലിൽ ഗുമസ്തനായി ജോലി ലഭിക്കുന്നു. താമസം ഒരു ചെറിയ വീട്ടിലേക്കു മാറ്റിയ അവർക്ക് പരിസരത്തുള്ള ചില അസാന്മാർഗികളിൽ നിന്ന് നിരന്തരശല്യം നേരിടേണ്ടി വരുന്നു. ഭാര്യയെ ശല്യപ്പെടുത്താൻ വരുന്ന പലരെയും അയാൾക്ക് ഭീഷണിപ്പെടുത്തേണ്ടി വരുന്നു. തടിമില്ലിലെ മുതിർന്ന കണക്കപ്പിള്ളയ്ക്ക് അസുഖം ബാധിക്കുമ്പോൾ രാത്രി മുഴുവൻ അയാളുടെ വീട്ടിൽ പരിചരിക്കാൻ നിൽക്കുന്നത് ഇദ്ദേഹമാണ്. വീട്ടിൽ ഒറ്റയ്ക്കായ നായികയെ രാത്രി വാതിലിൽ തട്ടിയും മുട്ടിവിളിച്ചും ശല്യം ചെയ്യുന്നു മുൻപറഞ്ഞവർ. കണക്കപ്പിള്ളയെ പരിചരിച്ചു ഭേദപ്പെടുത്തി മടങ്ങുന്ന നായകൻ അസുഖബാധിതനായിത്തീരുകയും ദിവസങ്ങൾക്കുള്ളിൽ മരണമടയുകയും ചെയ്യുന്നു. ജീവിതം മുന്നോട്ടു നീക്കാൻ യാതൊരു വഴിയും കാണാത്ത നായിക, കൈക്കുഞ്ഞിനെയുമുറക്കി വാതിലിൻ്റെ സാക്ഷയിലേക്കു തുറിച്ചുനോക്കിയിരിക്കുന്ന ഷോട്ടിൽ ചിത്രം അവസാനിക്കുന്നു.
 
1977-ൽ തെലുഗു ചിത്രമായ '''''നിമജ്ജനം''''' എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി. ആന്ധ്രയിലെ ഒരു വിദൂര ഗ്രാമത്തിൽ താമസിക്കുന്ന ഭർതൃമതിയും അമ്മയുമായ ഒരു ബ്രാഹ്മണ സ്ത്രീയാണ് ഇതിലെ കഥാപാത്രം. മരണമടഞ്ഞ ഭർതൃപിതാവിൻ്റെ ചിതാഭസ്മവുമായി കാശിയിലേക്ക് യാത്രയാകുന്ന ദമ്പതികൾ. അടുത്ത റെയിൽവേ സ്റ്റേഷൻ തന്നെ കിലോമീറ്ററുകൾ അകലെയാണ്. അവിടേക്ക് കാളവണ്ടിയിലാണ് യാത്ര. യാത്രയ്ക്കിടയിൽ യാദൃച്ഛികമായി പിന്നിലേക്കു നോക്കുന്ന വണ്ടിക്കാരൻവണ്ടിക്കാരൻ്റെ കണ്ണുകൾ ഉറക്കത്തിൽ സ്ഥാനം തെറ്റിയ സാരിയുമായി ഉറങ്ങുന്നകിടക്കുന്ന നായികയുടെ നായികയെയാണ്സൗന്ദര്യത്തിലാണ് കാണുന്നത്പതിയുന്നത്. ആ കാഴ്ച അയാളുടെ മനസ്സിനെ മഥിക്കുന്നു. വേണ്ടെന്നു വച്ചിട്ടും അയാളുടെ ശ്രദ്ധ അവിടേയ്ക്കു തന്നെയായിപ്പോകുന്നു. നേരം വെളുത്തപ്പോൾ അവർ മറ്റേതോ കുഗ്രാമത്തിൽ എത്തിച്ചേരുന്നു. പ്രാഥമിക ആവശ്യങ്ങൾക്കായി കുറ്റിച്ചെടികളുടെ മറവിനെ ആശ്രയിക്കുന്ന അവളെ അവിടെയും അയാളുടെ കണ്ണുകൾ വെറുതെ വിടുന്നില്ല. വീണ്ടും യാത്ര തുടരുമ്പോൾ ദമ്പതികൾ ഉറങ്ങുന്ന തക്കം നോക്കി വണ്ടിയുടെ അടിയിൽ തൂക്കിയിട്ടിരിക്കുന്ന ചിതാഭസ്മകലശം അയാൾ അഴിച്ചു കളയുന്നു. വളരെ ദൂരം പിന്നിട്ട് അവർ ഉണരുമ്പോൾ അയാൾ കലശം നഷ്പ്പെട്ട കാര്യം അറിയിക്കുന്നു. ഭർത്താവ് അതന്വേഷിച്ചു പോകുന്നു. അസ്വസ്ഥയും ദു:ഖിതയുമായ നായികയെയാണ് പിന്നീട് കാണുന്നത്. കാശിയിലെത്തി ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോൾ അവൾ തന്നെത്തന്നെ ഗംഗയിൽ നിമജ്ജനം ചെയ്യുന്നു. തിരിച്ചെത്തിയ ഭർത്താവ് അതേ കാളവണ്ടിയിൽ തിരിച്ച് വീട്ടിലേക്ക് യാത്രയാകുന്നു. യുവതിയെവിടെ എന്ന വണ്ടിക്കാരൻ്റെ ചോദ്യത്തിന് അയാൾ ഉണ്ടായ സംഭവങ്ങൾ വിവരിക്കുന്നു. ചിതാഭസ്മം നഷ്ടപ്പെട്ട സ്ഥലമെത്തുമ്പോൾ സ്വബോധം നഷ്ടപ്പെടലിൻ്റെ വക്കത്തെത്തിയ വണ്ടിക്കാരൻ, ഭർത്താവിനോട് താൻ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി കുറ്റസമ്മതം നടത്തുകയും മരണമടയുകയും ചെയ്യുന്നു.
 
== വ്യവസായം/രാഷ്ട്രീയം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3671225" എന്ന താളിൽനിന്ന് ശേഖരിച്ചത്