"ശാരദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 58:
അതോടെ സ്വന്തം ഭാഷയായ തെലുങ്കിൽ നിന്നും സംവിധായകരും നിർമ്മാതാക്കളും മലയാളികളുടെ ഈ സൂപ്പർ താരത്തിൻ്റെ ഡേറ്റിനായി കാത്തു നിന്നു.
 
എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ [[തുലാഭാരം (മലയാളചലച്ചിത്രം)|തുലാഭാരം]] എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന യുവതി പ്രമാണിയായ അച്ഛൻ്റെ ആകസ്മിക നിര്യാണത്തോടെ അശരണയായിത്തീരുന്നു. അതിലും യാദൃച്ഛികമായി ഒരു തൊഴിലാളി നേതാവിൻ്റെ ഭാര്യയായിത്തീരുന്ന അവളെ ദുരന്തം കൈവിടുന്നില്ല. ഫാക്ടറിയുടമയുടെ ഗുണ്ടകളാൽ അയാൾ കൊല്ലപ്പെടുന്നു. പട്ടിണി കിടന്നു വലഞ്ഞ കുട്ടികൾ അമ്മയുടെ കണ്ണുവെട്ടിച്ച് ബസ് സ്റ്റാൻ്റിലും പരിസരത്തും യാത്രക്കാരുടെ മുന്നിൽ ഭിക്ഷ യാചിക്കുന്നു. അഭിമാനിയായ അമ്മ ജീവിതം മുന്നോട്ട് നീക്കുവാനാകാതെ കുട്ടികൾക്ക് അത്താഴത്തിൽ വിഷം കലർത്തി നൽകുന്നു. കോടതി അവളെ വധശിക്ഷക്കു വിധിക്കുന്നു. തനിക്കു മാത്രം സാധ്യമായ അഭിനയ സിദ്ധിയാൽ ശാരദ പ്രേക്ഷകരെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഈ ചിത്രത്തിൻ്റെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളിലും ശാരദ തന്നെയായിരുന്നു നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുഗു ചിത്രമായ ''നിമജ്ജനം'' എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.
 
തുടർന്ന് 1972-ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ, താനിഷ്ടപ്പെടുന്ന വിദ്യാസമ്പന്നനായ യുവാവിനോടൊപ്പം ജീവിക്കാനിറങ്ങി പുറപ്പെട്ട മധ്യവർഗക്കാരിയായ ഒരു യുവതിയായിരുന്നു അതിലെ കഥാപാത്രം. ഹോട്ടലുകളിലും ലോഡ്ജുകളിലും മാറിമാറി താമസിച്ച് ഒരു ജോലിക്കു വേണ്ടി അയാൾ നടത്തിയ അന്വേഷണം എങ്ങുമെത്തുന്നില്ല. പതിയെ പതിയെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രണ്ടു പേർക്കും അല്പം ആശ്വാസമായി അയാൾക്ക് ഒരു തടിമില്ലിൽ ഗുമസ്തനായി ജോലി ലഭിക്കുന്നു. താമസം ഒരു ചെറിയ വീട്ടിലേക്കു മാറ്റിയ അവർക്ക് പരിസരത്തുള്ള ചില അസാന്മാർഗികളിൽ നിന്ന് നിരന്തരശല്യം നേരിടേണ്ടി വരുന്നു. ഭാര്യയെ ശല്യപ്പെടുത്താൻ വരുന്ന പലരെയും അയാൾക്ക് ഭീഷണിപ്പെടുത്തേണ്ടി വരുന്നു. തടിമില്ലിലെ മുതിർന്ന കണക്കപ്പിള്ളയ്ക്ക് അസുഖം ബാധിക്കുമ്പോൾ രാത്രി മുഴുവൻ അയാളുടെ വീട്ടിൽ പരിചരിക്കാൻ നിൽക്കുന്നത് ഇദ്ദേഹമാണ്. വീട്ടിൽ ഒറ്റയ്ക്കായ നായികയെ രാത്രി വാതിലിൽ തട്ടിയും മുട്ടിവിളിച്ചും ശല്യം ചെയ്യുന്നു മുൻപറഞ്ഞവർ. കണക്കപ്പിള്ളയെ പരിചരിച്ചു ഭേദപ്പെടുത്തി മടങ്ങുന്ന നായകൻ അസുഖബാധിതനായിത്തീരുകയും ദിവസങ്ങൾക്കുള്ളിൽ മരണമടയുകയും ചെയ്യുന്നു. ജീവിതം മുന്നോട്ടു നീക്കാൻ യാതൊരു വഴിയും കാണാത്ത നായിക, കൈക്കുഞ്ഞിനെയുമുറക്കി വാതിലിൻ്റെ സാക്ഷയിലേക്കു തുറിച്ചുനോക്കിയിരിക്കുന്ന ഷോട്ടിൽ ചിത്രം അവസാനിക്കുന്നു.
 
1977-ൽ തെലുഗു ചിത്രമായ ''നിമജ്ജനം'' എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.
 
== വ്യവസായം/രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/ശാരദ" എന്ന താളിൽനിന്ന് ശേഖരിച്ചത്