"ശാരദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 54:
 
'''തിലോത്തമ, പകൽക്കിനാവ്, ഇരുട്ടിൻ്റെ ആത്മാവ്, ഉദ്യോഗസ്ഥ,കസവുതട്ടം, പരീക്ഷ, അഗ്നിപരീക്ഷ, കടൽ, കാർത്തിക, തുലാഭാരം,യക്ഷി, അടിമകൾ, മിടുമിടുക്കി, പുന്നപ്ര വയലാർ, കൂട്ടുകുടുംബം, മൂലധനം, നദി, ത്രിവേണി, മിണ്ടാപ്പെണ്ണ്, കുറ്റവാളി, കാക്കത്തമ്പുരാട്ടി, ക്രോസ് ബെൽറ്റ്, പേൾവ്യൂ, താര, ആഭിജാത്യം, വിലയ്ക്കു വാങ്ങിയ വീണ, തീർത്ഥയാത്ര, ബ്രഹ്മചാരി, ഗന്ധർവ്വ ക്ഷേത്രം, മായ, പ്രൊഫസർ, സ്വയംവരം, ഉദയം, തെക്കൻ കാറ്റ് ഭദ്രദീപം, അമൃതവാഹിനി, ഇതാ ഇവിടെ വരെ, അകലങ്ങളിൽ അഭയം, മണ്ണ്,ഇവർ,റൗഡിരാമു,
എലിപ്പത്തായം, പൊൻമുടി, അസ്തമയം, അധികാരം''' എന്നിങ്ങനെ ഉജ്ജ്വല വേഷങ്ങൾ അവർ ചെയ്ത ചിത്രങ്ങളിലൊന്നും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. പക്ഷേ ഈ ചിത്രങ്ങളിലൂടെ ശാരദ മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി.
 
അതോടെ സ്വന്തം ഭാഷയായ തെലുങ്കിൽ നിന്നും സംവിധായകരും നിർമ്മാതാക്കളും മലയാളികളുടെ ഈ സൂപ്പർ താരത്തിൻ്റെ ഡേറ്റിനായി കാത്തു നിന്നു.
 
എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ [[തുലാഭാരം (മലയാളചലച്ചിത്രം)|തുലാഭാരം]] എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന യുവതി പ്രമാണിയായ അച്ഛൻ്റെ ആകസ്മിക നിര്യാണത്തോടെ അശരണയായിത്തീരുന്നു. അതിലും യാദൃച്ഛികമായി ഒരു തൊഴിലാളി നേതാവിൻ്റെ ഭാര്യയായിത്തീരുന്ന അവളെ ദുരന്തം കൈവിടുന്നില്ല. ഫാക്ടറിയുടമയുടെ ഗുണ്ടകളാൽ അയാൾ കൊല്ലപ്പെടുന്നു. പട്ടിണി കിടന്നു വലഞ്ഞ കുട്ടികൾ അമ്മയുടെ കണ്ണുവെട്ടിച്ച് ബസ് സ്റ്റാൻ്റിലും പരിസരത്തും യാത്രക്കാരുടെ മുന്നിൽ ഭിക്ഷ യാചിക്കുന്നു. അഭിമാനിയായ അമ്മ ജീവിതം മുന്നോട്ട് നീക്കുവാനാകാതെ കുട്ടികൾക്ക് അത്താഴത്തിൽ വിഷം കലർത്തി നൽകുന്നു. കോടതി അവളെ വധശിക്ഷക്കു വിധിക്കുന്നു. തനിക്കു മാത്രം സാധ്യമായ അഭിനയ സിദ്ധിയാൽ ശാരദ പ്രേക്ഷകരെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഈ ചിത്രത്തിൻ്റെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളിലും ശാരദ തന്നെയായിരുന്നു നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുഗു ചിത്രമായ ''നിമജ്ജനം'' എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.
"https://ml.wikipedia.org/wiki/ശാരദ" എന്ന താളിൽനിന്ന് ശേഖരിച്ചത്