"അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അന്ത്യം: കൂട്ടിച്ചേർക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 23:
 
===അന്ത്യം===
അഹത്തള്ളയുടെ അന്ത്യത്തെപ്പറ്റി അവ്യക്തതകൾ നിറഞ്ഞ വിവിധ ഭാഷ്യങ്ങൾ നിലനിൽക്കുന്നു. ഗോവയിലേക്കുള്ള യാത്രയിലുണ്ടായ അഹത്തള്ളയുടെ തിരോധാനത്തിന് ശേഷം അദ്ദേഹത്തെപ്പറ്റിയുള്ള ഒരു ആധികാരിക വിവരവും അക്കാലയളവിൽ ഇന്ത്യയിൽ കേട്ടിട്ടില്ല. പല പുത്തങ്കൂർ, പ്രൊട്ടസ്റ്റന്റ് രേഖകളിലും ഉള്ള വിവരണം അനുസരിച്ച് ചില ആദ്യകാല ചരിത്രകാരന്മാർ അഹത്തള്ളയെ പോർച്ചുഗീസുകാർ 1653-ൽ കടലിൽ മുക്കിക്കൊല്ലുകയാണുണ്ടായത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില ആധുനികകാല എഴുത്തുകാർ അഹത്തള്ള 1653-ൽ കൊല്ലപ്പെട്ടിട്ടില്ല എന്നും അതിനുശേഷം പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് അയക്കപ്പെട്ടു എന്നും തുടർന്ന് സ്വാഭാവിക മരണം വരിച്ചു എന്നും വ്യക്തമാക്കുന്നു.<ref name=Istvan/><ref name="Neill_on_Ahatalla_death"/> [[ഗോവയിലെ മതദ്രോഹവിചാരണകൾ|ഗോവയിൽ വെച്ചുള്ള മതവിചാരണയിൽ]] അഹത്തള്ളയെ മതവിരുദ്ധനായി കുറ്റം വിധിച്ചശേഷം അദ്ദേഹത്തെ തടവുകാരനായി ലിസ്ബണിലേക്ക് അയക്കുകയും അവിടെ തടവറയിൽ വെച്ച് സ്വാഭാവികമരണം സംഭവിക്കുകയാണ് ഉണ്ടായത് എന്ന് [[കൽദായ സുറിയാനി സഭ]]യുടെ മെത്രാപ്പോലീത്തയും ഗ്രന്ഥകാരനും ആയ [[മാർ അപ്രേം മെത്രാപ്പൊലീത്താ|മാർ അപ്രേം]] അഭിപ്രായപ്പെടുന്നു.<ref name="Aprem_on_Ahatalla_Inquisition">{{cite book |last= (മാർ) |first= [[മാർ അപ്രേം മെത്രാപ്പൊലീത്താ|അപ്രേം]] |title=The Chaldean Syrian Church of the East |date=1983 |publisher=I.S.P.C.K. for the National Council of Churches in India |page=23 |url=https://www.google.co.in/books/edition/The_Chaldean_Syrian_Church_of_the_East/HMoP4lsmGXoC?hl=en&gbpv=1 |language=en |quote=Ahatallah was condemned as a heretic by the Inquisition of Goa.}}</ref><ref name="Aprem_on_Ahat">{{cite book |last= (മാർ) |first= [[മാർ അപ്രേം മെത്രാപ്പൊലീത്താ|അപ്രേം]] |title=Mar Abdisho Thondanat-A Biography |date=1987 |publisher=Mar Narsai Press |page=67 |url=https://www.google.co.in/books/edition/The_Chaldean_Syrian_Church_of_the_East/HMoP4lsmGXoC?hl=en&gbpv=1 |language=en |quote=The earlier historians have recorded that Mar Ahatallah was drowned by the Portuguese which led to the revolt at Coonon Cross in Mattanchery in 1653 . Some modern writers state that Ahatallah was not killed in 1653 he was sent as a prisoner to Lisbon where he died a natural death in the prison.}}</ref> ജോസഫ് തെക്കേടത്തിന്റെ പഠനറിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സ്റ്റീഫൻ നീൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: "മതവിരുദ്ധതയുടെ ക്രമക്കേടുകൾ സംശയിക്കപ്പെട്ടിട്ടുള്ള മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, യാത്രാമധ്യേ പാരീസിൽ വെച്ച് (1654-ൽ) അന്തരിച്ചു."<ref name="Neill_on_Ahatalla_death">{{cite book |last= നീൽ|first= സ്റ്റീഫൻ |title=A History of Christianity in India: The Beginnings to AD 1707 |date=2004 |publisher=കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ് |page=319 |url=https://books.google.com/books?id=RH4VPgB__GQC |language=en |quote=Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way.}}</ref> എന്നാൽ ആധുനികകാല ചരിത്രകാരന്മാരിലൊരാളായ [[എ. ശ്രീധരമേനോൻ]] അഹത്തള്ളയുടെ അന്ത്യം ഇന്നും രഹസ്യങ്ങളുടെ മൂടുപടത്തിനുള്ളിലാണെന്ന് പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നു. ''കേരള ചരിത്രശില്പികൾ'' എന്ന ശ്രീധരമേനോന്റെ ഗ്രന്ഥത്തിൽ അഹത്തള്ളയുടെ അന്ത്യത്തെ പറ്റിയുള്ള വിവിധ വാർത്തകൾ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "കൊച്ചിയിലുള്ള പോർച്ചുഗീസുകാർ അദ്ദേഹത്തെ കടലിലോ കായലിലോ രഹസ്യമായി കെട്ടിത്താഴ്ത്തി എന്നാണൊരു വാർത്ത, വേറൊന്ന് അഹത്തള്ളയെ കൊച്ചിയിൽ നിന്ന് കപ്പൽ മാർഗ്ഗം ഗോവയിൽ കൊണ്ടുപോയി അവിടെ വെച്ച് വൈദികകോടതി അദ്ദേഹത്തെ ഒരു ദൈവവിരോധിയായി മുദ്രകുത്തി 1654-ൽ തൂണിൽ കെട്ടി നിർത്തി ദഹിപ്പിച്ചു എന്നുമാണ്. കാർഡിനൽ ടിസ്സറന്റും ഹൗവും ഈ വാർത്തയാണ് വിശ്വാസയോഗ്യമായി കരുതുന്നത്. എന്നാൽ അഹത്തള്ള ഈ വിധത്തിലൊന്നും വധിക്കപ്പെട്ടില്ല എന്ന് കുറേപ്പേർ വിശ്വസിക്കുന്നു. അദ്ദേഹത്തെ പോർട്ടുഗലിലേക്കും അവിടെ നിന്നും റോമിലേക്കും അയച്ചു എന്നാണ് അവർ കരുതുന്നത്. വേറൊരു വിശ്വാസം, അദ്ദേഹം ലിസ്ബണിലേക്കുള്ള യാത്രാമദ്ധ്യേ പാരീസിൽ വെച്ച് മരണമടഞ്ഞു എന്നാണ്".<ref name="ശ്രീധരമേനോൻ">{{cite book |last= [[എ. ശ്രീധരമേനോൻ]] |first= . |title=കേരള ചരിത്രശില്പികൾ |date=2009|publisher=[[ഡി.സി. ബുക്സ്]] |page=137-138|url=|language=മലയാളം}}</ref> മാർത്തോമാ ക്രിസ്ത്യാനികളുടെ ചരിത്രരേഖകൾ ഗവേഷണങ്ങൾക്ക് വിധേയമാക്കിയിട്ടുള്ള ഇസ്വാൻ പെർസൽ അഹത്തള്ളയുടെ മരണം പാരിസിൽ വെച്ചായിരിക്കാനാണ് കൂടുതൽ സാധ്യത എന്ന് അഭിപ്രായപ്പെടുന്നു. അതേസമയം അഹത്തള്ള അപകടത്തിൽ കടലിൽ വീണ് മുങ്ങി മരിച്ചു എന്നതും കൊലചെയ്യപ്പെട്ടതാണ് എന്നതും തെറ്റായ പ്രചരണങ്ങൾ ആയിരുന്നെന്ന് അടിവരയിടുന്നുമുണ്ട്.<ref name=Istvan/> എന്തായാലും കേരളത്തിന്റെ മണ്ണിൽ ഒരിക്കലും സ്പർശിക്കാതെ തന്നെ [[കൂനൻ കുരിശുസത്യം|കൂനൻ കുരിശുകലാപത്തെ]] പ്രചോദിപ്പിച്ച പ്രതീകം എന്ന നിലയിൽ അഹത്തള്ള കേരളചരിത്രത്തിന്റെ അവിഭാജ്യഭാഗമായി മാറി.<ref name="ബോബി">{{cite book |last= തോമസ് |first= ബോബി |title=ക്രിസ്ത്യാനികൾ-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം |date=2016|publisher=[[ഡി.സി. ബുക്സ്]] |page=308|url=|language=മലയാളം}}</ref>
[[വർഗ്ഗം:സിറിയൻ മെത്രാന്മാർ]]
"https://ml.wikipedia.org/wiki/അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്