"അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവചരിത്രം: കൂട്ടിച്ചേർക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
അഹത്തള്ളയുടെ ജീവചരിത്രം അവ്യക്തമാണ്. അദ്ദേഹം ഏതു സഭയിൽ ഉൾപ്പെട്ടയാളായിരുന്നുവെന്നതിനെ കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ലെബനീസ് പൗരസ്ത്യപണ്ഡിതനായ [[ജോസഫ് സൈമൺ അസെമാനി]], എഡ്വേർഡ് റെനെ ഹാംബി എന്നിവരുൾപ്പെടെ മുമ്പ് പല പണ്ഡിതന്മാരും മാർ അഹത്തള്ള [[സുറിയാനി ഓർത്തഡോക്സ് സഭ|സുറിയാനി ഓർത്തഡോക്സ് സഭയിലെ]] അംഗമായ യാക്കോബായനാണെന്ന് വിശ്വസിക്കുന്നു.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref> എന്നാൽ, പിന്നീട് വത്തിക്കാനിലെയും ഗോവയിലെയും ആർക്കൈവുകളിൽ നിന്ന് ലഭിച്ച കൂടുതൽ രേഖകളെ ആശ്രയിച്ച് കത്തോലിക്കാ പുരോഹിതനും സഭാചരിത്രകാരനുമായ ജോസഫ് തെക്കേടത്ത് നടത്തിയ ഗവേഷണത്തിൽ അഹത്തള്ളയുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായതായി അവകാശപ്പെടുന്നുണ്ട്.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref> സഭാചരിത്രകാരന്മാരായ സ്റ്റീഫൻ നീൽ, ഇസ്വാൻ പെർസൽ തുടങ്ങിയവർ ഇത് ശരിവെക്കുന്നു. ജോസഫ് തെക്കേടത്തിന്റെ അഭിപ്രായ പ്രകാരം 1590-ൽ സിറിയയിലെ [[ആലപ്പോ |ആലപ്പോയിൽ]] ജനിച്ച അഹത്തള്ള സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗമായിരുന്നു. ഒടുവിൽ ദമാസ്കസിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അവിടെവെച്ച് അദ്ദേഹം റോമിന്റെ അധികാരത്തിന് കീഴടങ്ങി, 1632-ന്റെ മധ്യത്തിൽ റോമിലെത്തി. ആ വർഷവും പിന്നെ അല്പകാലവും കൂടി റോമിൽ ചെലവഴിച്ച അദ്ദേഹം ഇറ്റാലിയൻ നല്ല ഒഴുക്കോടെ സംസാരിക്കാൻ പഠിച്ചു. അതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ട അദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ അന്നത്തെ പാത്രിയർക്കീസായിരുന്ന [[ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ]] (ഇഗ്നാത്തിയോസ് ഹിദായത്തുള്ള)യെ റോമൻ അധികാരത്തിനു കീഴിൽ കൊണ്ടുവരാമെന്ന് വാഗ്ദാനം നൽകി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അവ്യക്തമാണ്.<ref name="Neill_on_Ahatalla_Rome_Relation">{{cite book |last= നീൽ|first= സ്റ്റീഫൻ |title=A History of Christianity in India: The Beginnings to AD 1707 |date=2004 |publisher=കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ് |page=317 |url=https://books.google.com/books?id=RH4VPgB__GQC |language=en |quote=While there, he made his submission to Rome, and arrived in Rome itself about the middle of the year 1632. During the year and more that he spent in Rome he learned to speak Italian fluently. He asked to be sent back to his own country, promising that he would bring the patriarch Hidayat Allah over to the Roman obedience.}}</ref>
 
ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോയുടെ നിര്യാണത്തെത്തുടർന്ന് അഹത്തള്ള പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഇഗ്നാത്തിയോസ് എന്ന പാത്രിയർക്കാ സ്ഥാനപ്പേര് സ്വീകരിച്ചു.<ref name=Istvan>{{cite journal|title=Four apologetic church histories from India|last=Perczel|first=István|author-link=István Perczel|journal=The Harp|volume=24|year=2011|url=https://www.researchgate.net/publication/333954350_FOUR_APOLOGETIC_CHURCH_HISTORIES_FROM_INDIA|publisher=Gorgias Press|isbn=9781463233136|editor1=ബേബി വർഗീസ്|editor2=ജേക്കബ് തെക്കേപ്പറമ്പിൽ|editor3=എബ്രഹാം കാളക്കുടി|page=196}}</ref> തുർക്കി സുൽത്താന്റെ പിന്തുണയുണ്ടായിരുന്ന ശീമോൻ പാത്രിയർക്കീസായി അംഗീകരിക്കപ്പെട്ടു. ഇത് അംഗീകരിക്കാൻ മാർ അഹത്തള്ള തയ്യാറായില്ല. എന്നാൽ സുൽത്താന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ ഉസ്മാനിയാ സാമ്രാജ്യത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായി.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref><ref>Neill, pp. 316–317.</ref>
 
===ഇന്ത്യയിലേക്കുള്ള ആഗമനവും തിരോധാനവും തുടർസംഭവങ്ങളും===
"https://ml.wikipedia.org/wiki/അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്