"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 51:
1952ലാണ് യെഹൂദി മെനുഹിനുമായുള്ള ബന്ധം രവിശങ്കർ തുടങ്ങിയത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ 'വെസ്റ്റ് മീറ്റ്സ് ഈസ്റ്റ്' എന്ന ഫ്യൂഷൻ സംഗീതം വളരെയേറെ ജനപ്രീതി പിടിച്ചുപറ്റിയ ഒന്നാണ്<ref>{{Cite book|title=ഹൃദയം ഒരു സംഗീതേപകരണമാണ്|last=ഷാജഹാൻ കാളിയത്ത്|first=|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2014|isbn=9788176389242|edition=1|location=തിരുവനന്തപുരം|pages=36|chapter=ഹൃദയം ഒരു സംഗീതോപകരണമാണ്}}</ref>. ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്‌. [[അള്ളാ റഖ|ഉസ്താദ് അല്ലാരാഖയുമൊത്ത്]] വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 30ൽ പരം രാഗങ്ങൾ രവിശങ്കർ സൃഷ്ടിച്ചിട്ടുണ്ട്<ref>{{Cite book|title=ഹൃദയം ഒരു സംഗീതേപകരണമാണ്|last=ഷാജഹാൻ കാളിയത്ത്|first=|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2014|isbn=9788176389242|edition=1|location=തിരുവനന്തപുരം|pages=36|chapter=ഹൃദയം ഒരു സംഗീതോപകരണമാണ്}}</ref>. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ [[ഭാരത രത്നം]]<ref>{{Cite web |url=http://india.gov.in/myindia/bharatratna_awards_list1.php |title=ആർക്കൈവ് പകർപ്പ് |access-date=2007-12-03 |archive-date=2009-02-15 |archive-url=https://web.archive.org/web/20090215155007/http://india.gov.in/myindia/bharatratna_awards_list1.php |url-status=dead }}</ref> ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [[ഗാന്ധി (ചലച്ചിത്രം)|'ഗാന്ധി' സിനിമയുടെ]] പശ്ചാത്തല സംഗീതത്തിന് [[അക്കാദമി അവാർഡ്|ഓസ്കർ]] നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref>
 
രണ്ട്‌ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിൻറെയും കർത്താവുകൂടിയാണ് രവിശങ്കർ. മൂന്നുതവണ അദ്ദേഹം വിവാഹിതനായി. ആദ്യ ഭാര്യ പ്രമുഖ സംഗീതജ്ഞയായിരുന്ന [[അന്നപൂർണാ ദേവി]]യായിരുന്നു. ഇവരിൽ ഒരു മകനുണ്ടായിരുന്നു. പിന്നീടുണ്ടായ രണ്ട് വിവാഹങ്ങളിൽ അദ്ദേഹത്തിന് രണ്ട് പുത്രിമാരുണ്ടായി. പ്രമുഖ അമേരിക്കൻ ഗായിക [[നോറ ജോൺസ്‌|നോറാ ജോൺസും]] ഇന്ത്യൻ സിത്താർ വിദഗ്ദ്ധ അനൗഷ്ക ശങ്കറുമാണ് അവർ. 2012 ഡിസംബർ 11ന് 92ആമത്തെ വയസ്സിൽ ഈ സിത്താർ മാന്ത്രികൻ അന്തരിച്ചു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/പണ്ഡിറ്റ്_രവിശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്