"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
[[ശതകത്രയം|ശതകത്രയത്തിൽ]] ആദ്യത്തേതായ നീതിശതകം ലോകത്തിന്റെ അവസ്ഥയെപ്പറ്റിയാണ്‌. ധനത്തിന്റെ ശക്തിയേയും, രാജാക്കന്മാരുടെ അഹങ്കാരത്തേയും, ആർത്തിയുടെ വ്യർത്ഥതയേയും, വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ്‌ അതിന്റെ ഉള്ളടക്കം. രണ്ടാമത്തേതായ ശൃംഗാരശതകം പ്രേമത്തേയും കാമിനിമാരേയും പറ്റിയാണ്‌. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്‌‌. ശാരീരികസൗന്ദര്യത്തിന്റെ ആകർഷണത്തിൽ പെടുന്നതിനൊപ്പം തന്നെ അതിന്റെ പ്രലോഭനത്തിൽ നിന്ന് മുക്തനാകാൻ കൊതിക്കുന്ന കവിയെ മൂന്നു ശതകങ്ങളിലും കാണാം. ഒരേ സമയം ഐന്ദ്രികവും ആത്മീയവുമായ സൗന്ദര്യത്തെ ഉപാസിക്കുന്ന ഭാരതീയ കലയുടെ സ്വഭാവം ഈ വരികളിൽ തെളിഞ്ഞു നിൽക്കുന്നു.<ref name=miller>Miller, Foreword and Introduction</ref>വൈരാഗ്യശതകത്തിൽ പ്രത്യേകിച്ച്, ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത കാണാം.
 
ശതകങ്ങളുടെ നിലവിലുള്ള പാഠങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. മൂന്നു ശതകങ്ങളും ചേർന്നാൽ മുന്നൂറു പദ്യങ്ങളാണ്‌ കാണേണ്ടതെങ്കിലും, ലഭ്യമായ കൈയെഴുത്തുപ്രതികളിൽ എല്ലാമായി എഴുനൂറിലേറെ പദ്യങ്ങളുണ്ട്. എല്ലാ കൈയെഴുത്തുപ്രതികളിലും പൊതുവായുള്ള 200 പദ്യങ്ങൾ, പ്രമുഖചരിത്രകാരൻ [[ഡി.ഡി. കൊസാംബി]] തിരിച്ചറിഞ്ഞിട്ടുണ്ട്.<ref name=Ingalls>{{citation | year=1968 | title = Sanskrit poetry, from Vidyākara's Treasury | author1=Vidyākara | editor=Daniel Henry Holmes Ingalls | publisher=Harvard University Press | isbn=9780674788657 | page=39 | url=http://books.google.com/books?id=AjEdCVZ5uoQC&pg=PA39&dq=bhartrhari}}</ref> ഓരോ ശതകത്തിലും, പ്രമേയപരമായ സമാനത ഉള്ളടക്കത്തിലെ വൈവിദ്ധ്യത്തെവൈവിധ്യത്തെ അതിലംഘിച്ചു നിൽക്കുന്നു; ശതകങ്ങൾ ഓരോന്നിലും, അവയുടെ മൂലരൂപത്തിൽ ഉണ്ടായിരുന്നതിനു സമാനമായ പദ്യങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയാണുണ്ടായതെന്ന് [[ഡി.ഡി. കൊസാംബി|കൊസാംബി]] കരുതി. പൊതുവായുള്ള 200 പദ്യങ്ങളിലെങ്കിലും തെളിഞ്ഞു കാണുന്ന ആക്ഷേപഹാസ്യത്തിന്റേയും അവിശ്വാസത്തിന്റേയും അസംതൃപ്തിയുടേയും സ്വരം, അവയുടെയെങ്കിലും കർത്താവ് ഒരാളാണെന്നു കരുതുന്നതിനെ ന്യായീകരിക്കുന്നു.<ref name=miller/>
 
===വാക്യപദീയവും മറ്റും===
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്