"വൈലോപ്പിള്ളി ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 52:
"ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. [[കേരളം|കേരളത്തിൽ]] [[ജന്മിത്തം|ജന്മിത്തത്തിന്റെ]] അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ മൂല്യങ്ങളുടെ പരിണാമഘട്ടം, [[ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ]] തികഞ്ഞ ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്നു. രണ്ട് [[ലോകമഹായുദ്ധങ്ങൾ]] കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ് കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്. കാലവും ലോകവും മാറുന്നു എന്നതാണ് വൈലോപ്പിള്ളിക്കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടേയും]], [[ഇടപ്പള്ളി രാഘവൻ പിള്ള|ഇടപ്പള്ളി രാഘവൻപിള്ളയുടെയും]] കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച് നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർത്ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. [[ഇടശ്ശേരി ഗോവിന്ദൻ നായർ]], [[എൻ.വി. കൃഷ്ണവാര്യർ]] മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ.
== ജീവിത
തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ് കവിയുടെ കവിതകളിൽ വായിച്ചെടുക്കാവുന്നത്. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളിൽ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളിൽ കാണാൻ കഴിയില്ല.
ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് പകർന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ് കവിക്ക് ജീവിതം. ഇന്നു വിതക്കുന്ന വിത്ത് ലോകത്ത് ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്. ഇവിടുത്തെ നാളത്തെ പാട്ട് ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്.
|