"ശാരദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 51:
മുതിർന്നതിനു ശേഷം ശാ‍രദ ആദ്യകാ‍ലങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി<ref name="Column"/>. ആദ്യ ചിത്രം തെലുഗു ചിത്രമായ ''കന്യ സുൽക്കം'' ആണ്. ആദ്യ കാലങ്ങളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുനതോടൊപ്പം തന്നെ ശാ‍രദ നാടകങ്ങളിലും അഭിനയിച്ച് വളരെ പ്രശസ്തി നേടിയിരുന്നു<ref name="Column"/>. 1959 ൽ തന്റെ പേര് ശാ‍രദ എന്നാക്കി. സരസ്വതി എന്ന പേരിൽ അന്ന് ചില നടികൾ ഉണ്ടായിരുന്നതു കൊണ്ടാണ് ഇങ്ങനെ പേര് മാറ്റിയത്<ref name="Column"/>. 1961-ൽ മലയാളചലച്ചിത്രമായ [[ഇണപ്രാവുകൾ]] എന്ന ചിത്രത്തിലഭിനയിച്ചു. റാഹേൽ എന്നായിരുന്നു ഇണപ്രാവുകളിൽ അഭിനയിക്കുമ്പോൾ അവരുടെ പേര്. ശാരദ എന്ന പേരു തന്നെ, മലയാളത്തിലും അവർ സ്വീകരിച്ചു. ''[[മുറപ്പെണ്ണ്]]'', ''[[കാട്ടുതുളസി (ചലച്ചിത്രം)|കാട്ടുതുളസി]]'', ''[[ഇണപ്രാവുകൾ]]'' എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ ആദ്യകാല മലയാളചിത്രങ്ങളാണ്. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പെട്ടെന്നു തന്നെ മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിയായി അവർ മാറി. മലയാളികൾ ''ദു:ഖപുത്രി'' എന്ന ഇമേജാണ് അവർക്കു ചാർത്തി നൽകിയത്. മലയാളത്തിൽ അവർ അഭിനയിച്ച കഥാപാത്രങ്ങൾ ബഹുഭൂരിപക്ഷവും അത്തരത്തിലുള്ളവയായിരുന്നു.
 
തിലോത്തമ, പകൽക്കിനാവ്, ഇരുട്ടിൻ്റെ ആത്മാവ്, ഉദ്യോഗസ്ഥ,ക സവുതട്ടം, പരീക്ഷ, അഗ്നിപരീക്ഷ, കടൽ, കാർത്തിക, തുലാഭാരം,യക്ഷി, അടിമകൾ, മിടുമിടുക്കി, പുന്നപ്ര വയലാർ, കൂട്ടുകുടുംബം, മൂലധനം, നദി, ത്രിവേണി, മിണ്ടാപ്പെണ്ണ്, കുറ്റവാളി, കാക്കത്തമ്പുരാട്ടി, ക്രോസ് ബെൽറ്റ്, പേൾവ്യൂ, താര, ആഭിജാത്യം, വിലയ്ക്കു വാങ്ങിയ വീണ, തീർത്ഥയാത്ര, ബ്രഹ്മചാരി, ഗന്ധർവ്വ ക്ഷേത്രം, മായ, പ്രൊഫസർ, സ്വയംവരം, ഉദയം, തെക്കൻ കാറ്റ് ഭദ്രദീപം, അമൃതവാഹിനി, ഇതാ ഇവിടെ വരെ, അകലങ്ങളിൽ അഭയം, മണ്ണ്, ഇവർ, റൗഡിരാമു,എലിപ്പത്തായം, പൊൻമുടി, അസ്തമയം, അധികാരം എന്നിങ്ങനെ ഉജ്ജ്വല വേഷങ്ങൾ അവർ ചെയ്ത ചിത്രങ്ങളിലൊന്നും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. പക്ഷേ ഈ ചിത്രങ്ങളിലൂടെ ശാരദ മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി.
 
എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ [[തുലാഭാരം (മലയാളചലച്ചിത്രം)|തുലാഭാരം]] എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുഗു ചിത്രമായ ''നിമജ്ജന'' എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.
"https://ml.wikipedia.org/wiki/ശാരദ" എന്ന താളിൽനിന്ന് ശേഖരിച്ചത്