"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kinavoor Puthumana Ganesh Prasad (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3555343 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.)No edit summary
 
വരി 133:
 
== കാലഗണന ==
കേരളോല്പത്തിയിലെ എല്ലാ പാഠങ്ങൾക്കും ഒരേ തരത്തിലുള്ള കാലഗണനയാണ് ഉള്ളത്. എന്നാൽ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളെ ആധുനികമായ കാലഗണനാ സമ്പ്രദായങ്ങളുടെ രീതിയിൽ ബന്ധപ്പെടുത്താനുതകാത്ത രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. ഇതിലെ കാലഗണന വളരെ അബദ്ധങ്ങൾ നിറഞ്ഞതാണെന്ന് കരുതപ്പെടുന്നു. ഈ ഗ്രന്ഥമനുസരിച്ച് നോക്കിയാൽ വത്യസ്ഥ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നതെന്നു തെളിയിക്കപ്പെട്ട [[മുഹമ്മദ് നബി|മുഹമ്മദ് നബിയും]] [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളും]] [[കൃഷ്ണദേവരായർ|കൃഷ്ണദേവരായരും]] ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായി കണക്കാക്കേണ്ടി വരും. ഈ വൈരുദ്ധ്യങ്ങളെ ഗ്രന്ഥത്തിന് ചരിത്രപരമായ മാനങ്ങളില്ല എന്ന അനുമാനത്തിലേക്കു നയിക്കുന്നു.<ref name="mathrubhumi-ക" /><ref name="janmabhumidaily-ക">{{cite news|title=ചേരമാൻ പെരുമാളിന്റെ മതംമാറ്റക്കഥ സിനിമയാക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം|url=http://www.janmabhumidaily.com/news236277|accessdate=28 ഒക്ടോബർ 2014|newspaper=ജന്മഭൂമി|date=28 ഒക്ടോബർ 2014|author=മുരളി പാറപ്പുറം|archiveurl=https://web.archive.org/web/20141028081621/http://www.janmabhumidaily.com/news236277|archivedate=2014-10-28|language=മലയാളം|format=പത്രലേഖനം|url-status=dead}}</ref>
 
ഈ കൃതിയിൽ പറങ്കികളെ പോലെയുള്ള വിദേശീയരെ കുറിച്ചു പരാമർശിക്കുന്നത് ഈ കൃതിയുടെ രചനാകാലത്തിനെ 17-ആം നൂറ്റാണ്ടിനും 18-ആം നൂറ്റാണ്ടിനും ഇടയിലാക്കി കണക്കാക്കാൻ ഇടവരുത്തുന്നു. എന്നാൽ ഈ പരാമർശങ്ങൾ കൃതിയുടെ അവസാന ഭാഗത്തുള്ളതായതിനാലും ആ ഭാഗം പല പാഠങ്ങൾക്കും പലതായിട്ടുള്ളതു കൊണ്ടും ആ ഭാഗങ്ങൾ പ്രക്ഷിപ്തമായുണ്ടായതായി ഗ്രന്ഥത്തിന്റെ ചരിത്രപ്രാധാന്യത്തെ അംഗീകരിക്കുന്ന ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്