"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 102:
==ആർത്തവവിരാമം==
{{പ്രധാന ലേഖനം|ആർത്തവവിരാമം}}
ഏകദേശം 40 വയസ്സാവുമ്പോൾ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുകയും ചെയ്യുന്നു. ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം അഥവാ മെനോപോസ് സംഭവിച്ചതായി കണക്കാക്കാറുള്ളു. മിക്കവരിലും 45നും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു. ഇത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. ആർത്തവവിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. അതിനാൽ സ്ത്രീകൾക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാലഘട്ടം കൂടിയാണിത്. അതിനാൽ തന്നെ കുടുംബത്തിന്റെ പിന്തുണ ഏറ്റവും അത്യാവശ്യമുള്ള ഒരു സമയമാണിത്. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. പെട്ടന്നുള്ള ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, പൊട്ടൽ, വിഷാദം, കോപം, ഉത്കണ്ഠ, മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം, ഓർമക്കുറവ്, അമിതഭാരം, അറിയാതെ മൂത്രം പോകുക അഥവാ അജിതേന്ദ്രിയത്വം, മൂത്രാശയ അണുബാധ, യോനിയിൽ വരൾച്ച എന്നിവ ഉണ്ടാകാം. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടതും കൃത്യമായി വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. വ്യായാമം ശാരീരികബലം മാത്രമല്ല മാനസികമായ ആരോഗ്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. ഇത് വിഷാദം, പെട്ടന്നുള്ള കോപം പോലെയുള്ള അവസ്ഥകൾക്കുള്ള സാധ്യത കുറക്കുന്നു. ഏറെ എളുപ്പമുള്ള കെഗെല്സ് വ്യായാമം, വിവിധ ചികിത്സകൾ എന്നിവ അജിതേന്ദ്രിയത്വം നിയന്ത്രിക്കാൻ സഹായിക്കും. ചിലരിൽ ഈസ്ട്രജന് കുറവ് മൂലം യോനിയുടെ ഉൾതൊലിയിൽ വരൾച്ച, യോനീചർമം നേർത്തതാകുക തന്മൂലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. സംഭോഗപൂർവലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുകയും, ഏതെങ്കിലും ഗുണമേന്മയുള്ള സ്നേഹകങ്ങൾ (ഉദാ:കേവൈ ജെല്ലി), അല്പം ഈസ്ട്രജൻ ക്രീം എന്നിവ ഉപയോഗിക്കുന്നത് വഴി യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ ക്രീം ഉപയോഗിക്കുന്നത് യോനിഭാഗത്തെ ഹോർമോൺ കുറവ് പരിഹരിക്കുന്നു. ഇത് യോനിചർമത്തിന്റെ കട്ടി വർധിപ്പിക്കുകയും ഈർപ്പം നിലനിർത്തുകയും ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുകയും യോനിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മൂത്രാശയ അണുബാധ ഉള്ളവർ ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം, കൃത്യമായ വ്യായാമം, മതിയായ ഉറക്കം, ശരിയായ ലൈംഗികജീവിതം, വിനോദങ്ങൾ തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ്, മാതളം കാൽസ്യം ധാരാളമായി അടങ്ങിയ മുരിങ്ങയില, കൊഴുപ്പ് നീക്കിയ പാൽ കൂടാതെ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പരിപ്പുവർഗങ്ങൾ, മുട്ട, മത്സ്യം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഈ പ്രായത്തിൽ ഗുണകരമാണ്. മാത്രമല്ല ആഹാരത്തിൽ ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ കുറക്കേണ്ടതാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയ്ക്കുള്ള പരിശോധനയും ഈ ഘട്ടത്തിൽ ചെയ്യുന്നത് ഏറ്റവും ഗുണകരമാണ്. <ref name="vns2">page 104, All about human body, Addone Publishing Group</ref>
 
== ആർത്തവവുമായി ബന്ധപെട്ട സാമൂഹിക പ്രശ്നങ്ങൾ ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്