"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64:
== ആർത്തവവും അണ്ഡവിസർ‌ജനവും ==
ഓരോ ആർത്തവചക്രത്തിലും അണ്ഡവിസർ‌ജനം അഥവാ ഓവുലേഷൻ (Ovulation) നടക്കാറുണ്ട്. 28, 30 ദിവസമുള്ള ഒരു ആർത്തവചക്രത്തിൻറെ ഏതാണ്ട് പകുതിയോടെ അതായത് ഏകദേശം 14-ലാം ദിവസത്തോടടുത്താകും അണ്ഡവിസർ‌ജനം (Ovulation) നടക്കുക. ആർത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒന്പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷൻ സാധ്യത കൂടുതൽ. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ കൂടിയാണ് ഇത്. അതിനാൽ കുട്ടികളെ ആഗ്രഹിക്കുന്നവർക്ക് ഗർഭധാരണത്തിന് പറ്റിയ സമയം കൂടിയാണ് ഇത്. ശരീര താപനിലയിൽ നേരിയ വർധന, യോനീമുഖത്തു നിന്നും നേർത്തസ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നിരോധന മാർഗങ്ങൾ ഒന്നുമില്ലാതെ ഗർഭധാരണം നടക്കുന്നതോടെ ആർത്തവം താത്കാലികമായി നിലയ്ക്കുന്നു. മറ്റ് ദിവസങ്ങളിൽ ഗർഭധാരണം നടക്കാൻ ഉള്ള സാധ്യത കുറവായിരിക്കും. എന്നാൽ കൃത്യമായ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് മാത്രമേ അണ്ഡവിസർ‌ജനം ശരിയായി നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. അതും ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം മാറാറുണ്ട്. സ്ത്രീ ശരീരത്തിൽ എത്തുന്ന പുരുഷബീജങ്ങൾ കുറച്ചു ദിവസം ആരോഗ്യത്തോടെ ഉണ്ടാവുകയും അണ്ഡവുമായി യോജിച്ചു ഗർഭം ധരിക്കുകയും ചെയ്യാറുണ്ട്. <ref>{{Cite web|url=http://americanpregnancy.org/getting-pregnant/understanding-ovulation/|title=Understanding Ovulation|access-date=|last=|first=|date=|website=|publisher=}}</ref>
 
== ആർത്തവവും ആരോഗ്യവും ==
ആർത്തവം തുടങ്ങുന്ന സമയത്ത് ഒരുമാസം അത് വരാതിരിക്കുന്നതോ, രണ്ടോ മൂന്നോ മാസം ഇടവിട്ട് വരുന്നതോ പ്രശ്‌നമുള്ള അവസ്ഥയല്ല. എന്നാൽ ഒരുമാസത്തിൽ തന്നെ രണ്ടോ അതിൽകൂടുതലോ തവണ മാസമുറ ഉണ്ടാകുന്നതും ആർത്തവങ്ങൾക്കിടയിലുള്ള ദൈർഘ്യം കുറയുന്നത് പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. അമിതമായ രക്തസ്രാവം, ക്ഷീണം, തളർച്ച, വിളർച്ച എന്നിവയും പരിഗണിക്കേണ്ടതുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദനകൾക്ക് ആശ്വാസം നൽകുന്ന ചികിത്സകൾ ഇന്നു ലഭ്യമാണ്. അസഹ്യമായ വേദന ഉള്ള അവസരങ്ങളിൽ ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ വേദന സംഹാരികൾ കഴിക്കാവുന്നതാണ്. പരീക്ഷയുള്ള ദിവസങ്ങളിൽ കടുത്ത വേദന കാരണം പഠിക്കുവാനും, പരീക്ഷ എഴുതുവാനും കഴിയാതെ വിഷമിക്കുന്ന കുട്ടികളുണ്ട്. ഇത്തരം അവസരങ്ങളിൽ വൈദ്യശാസ്ത്ര വിദഗ്ദരെ സമീപിക്കാം.
 
ആർത്തവകാലത്ത് ചില പെൺകുട്ടികൾക്ക് ഉണ്ടാകുന്ന അസഹ്യമായ വയറുവേദന, കാൽകഴപ്പ്, തലവേദന, ക്ഷീണം എന്നിവയ്ക്ക് ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.
 
ആർത്തവകാലത്ത് ഓടിക്കളിക്കുവാനും അധ്വാനിക്കുവാനും പാടുണ്ടോ എന്നു പലരും ചോദിക്കാറുണ്ട്. സാധാരണമായതും മിതമായതുമായ എല്ലാ കാര്യങ്ങളും നടത്താവുന്നതാണ്. എന്നാൽ അമിതമായ അധ്വാനം അമിത രക്തസ്രാവമുള്ള ആദ്യ ദിവസങ്ങളിൽ ഒഴിവാക്കാം.
 
==ആർത്തവവിരാമം==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്