"കൊല്ലം ബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|Kollam babu}} കാഥികനും നാടകസംവിധായകനുമായിരുന്നു '''കൊല്ലം ബാബു''' എന്ന മുകുന്ദൻ പിള്ള(മരണം: 12 സെപ്റ്റംബർ 2021). സംഗീതനാടക അക്കാദമി പുരസ്‌കാരം സംഗീതനാടക അക്കാദമി പുരസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:09, 12 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കാഥികനും നാടകസംവിധായകനുമായിരുന്നു കൊല്ലം ബാബു എന്ന മുകുന്ദൻ പിള്ള(മരണം: 12 സെപ്റ്റംബർ 2021). സംഗീതനാടക അക്കാദമി പുരസ്‌കാരം സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

കുട്ടിക്കാലത്തു തന്നെ കലാ പ്രവർത്തനം ആരംഭിച്ചു. ഗായകനായിരുന്ന ജ്യേഷ്ഠൻ ഗോപിനാഥൻ നായരുടെ പ്രോത്സാഹനത്തോടെ പതിമൂന്നാം വയസിൽ നാടകാഭിനയം ആരംഭിച്ചു. ചേരിയിൽ വിശ്വനാഥന്റെ 'നീലസാരി' എന്ന നോവൽ കഥാപ്രസംഗമാക്കി അവതരിപ്പിച്ചു. മലയാളരാജ്യം പ്രസിലും ഗവൺമെൻറ് പ്രസ്സിലും ജോലി ചെയ്തു. പിന്നീട് രാജിവച്ച് കഥാപ്രസംഗ രംഗത്ത് സജീവമായി. 1982ൽ യവന എന്ന നാടക ട്രൂപ്പ് ആരംഭിച്ചു.

ഭാര്യ: സി.എൻ.കൃഷ്ണമ്മ. മക്കൾ: കല്യാൺ കൃഷ്ണൻ, ആരതി, ഹരികൃഷ്ണൻ.

കഥാപ്രസംഗ രംഗത്ത്

പതിനായിരത്തിലധികം വേദികളിൽ കഥപറഞ്ഞു. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ "കാക്കവിളക്ക്' ആയിരുന്നു ഏറ്റവുമധികം പറഞ്ഞ കഥ. 80 കളിൽ കാനഡയിലും അമേരിക്കയിലും കഥാപ്രസംഗം നടത്തി. വിശ്വസാഹിത്യത്തിലെ കൃതികൾ ഉൾപ്പടെ 35 സാഹിത്യകൃതികൾ കഥാപ്രസംഗമായി അവതരിപ്പിച്ചു 1990ൽ ശാരീരിക അസ്വസ്ഥതകളെതുടർന്ന് കഥാസംഗ രംഗത്തു നിന്നും നാടകത്തിലേക്ക് മാറി.

നാടകങ്ങൾ

ബേബിക്കുട്ടൻ രചിച്ച ഓർമ്മയിൽ ഒരു നിമിഷം (1982), സ്വതന്ത്രൻ (1983), ശത്രു (1984), സമാസമം (1985), കാതിലോല പൊന്നോല (1985) എന്നങ്ങനെ യവനയുടെ ആദ്യ അഞ്ചുനാടകങ്ങൾ രചിച്ചത്. പിന്നീട് അഡ്വ. മണിലാലിന്റെ രചനയിലെ അർഥാന്തരം (1987), അനന്തരാവകാശി (1988), സത്യാന്വേഷി (1989) എന്നീ നാടകങ്ങൾ സംസ്ഥാന നാടക മത്സരങ്ങളിൽ അവതരിപ്പിച്ചു. മൂന്നിനും പുരസ്‌കാരങ്ങളും ലഭിച്ചു. 2014ൽ മുഹമ്മദ് വെമ്പായം രചിച്ച 'കാവൽ നക്ഷത്രം' ആണ് അവസാനമായി യവനയുടേതായി പുറത്തിറങ്ങിയ നാടകം.[1]

പുരസ്കാരങ്ങൾ

1979ൽ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ൽ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാർഡ്, 2012ൽ കഥാപ്രസംഗത്തിൽ സമഗ്രസംഭാവനാ പുരസ്‌കാരം

അവലംബം

  1. https://www.mathrubhumi.com/movies-music/news/drama-theatre-artist-kollam-babu-passes-away-1.5995491


"https://ml.wikipedia.org/w/index.php?title=കൊല്ലം_ബാബു&oldid=3666169" എന്ന താളിൽനിന്ന് ശേഖരിച്ചത്