"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 131:
 
== വിവർത്തനങ്ങളും പഠനങ്ങളും ==
കൗടലീയാർഥശാസ്ത്രത്തിന്റെകൗടിലീയാർത്ഥശാസ്ത്രത്തിന്റെ ആദ്യത്തെ മുദ്രിതപാഠം പുറത്തുവന്നത് 1909-ൽ മൈസൂറിൽ നിന്നുമായിരുന്നു. ആർ. ശ്യാമശാസ്ത്രി പ്രസാധനം ചെയ്ത ഈ കൃതി അന്നുമുതൽ ഇന്ത്യയിലും പുറത്തുമുള്ള നിരവധി പണ്ഡിതന്മാരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പല യൂറോപ്യൻ ഭാഷകളിലും വിവർത്തനങ്ങളായും ഭാഷ്യങ്ങളായും ഭാഗികവും സമഗ്രവുമായ പഠനങ്ങളായും പലതരത്തിലുള്ള പുനഃസൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. ഇറ്റാലിയൻ ഭാഷയിൽ എം. വല്ലാവ്രിയും (''II Primo Adhikarana del, 1915)'', ഇംഗ്ളീഷിൽ ആർ. ശ്യാമശാസ്ത്രിയും (1915), ആർ.പി. കാങ്ലേയും (1963), ജർമനിൽ ജെ. ജോളിയും ''(Das attindische Buch von Welt und Staatsleben;Das Arthacastra des Kavtilya, 1925-26)'', റഷ്യനിൽ വി.ഐ. കല്യനോവും (''Arthasatra ili navaka politiki, 1959)'' ആണ് വിവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ബിബ്രിലോയ് ർ, എ. ഹില്ലിബ്രാൻഡ്, ഒ. സ്റ്റീൻ, സ്റ്റെൻകൊനോഫ്, എഫ്. വിൽഹെം, എൻ.എൻ.ലാ, എൽ.റിനൗ, ഐ.പി. ബെയ്കോഫ്, എച്ച്.ബർജർ, ജെ.കാർപന്റിയർ, പി.എസ്. ഗർടൺ, സി. ഡബ്ള്യു, ഗുർണർ, എച്ച്.ജാക്കോബി, ഇ.എച്ച്. ജോൺസ്റ്റൺ, എ.ബി. കീത്ത്, ഡബ്ള്യു.റൂബൻ, വി. സൻഡേഴ്സ്, എൽ. സ്റ്റേൺബാക്ക് തുടങ്ങിയ നിരവധി യൂറോപ്യൻ പണ്ഡിതന്മാർ ഈ പുസ്തകത്തെ സമഗ്രമായോ പ്രത്യേക വിഷയങ്ങളെടുത്തോ അഗാധപഠനത്തിനു വിധേയമാക്കുകയും പല പ്രസിദ്ധീകരണങ്ങൾവഴി ഇതിലെ സിദ്ധാന്തങ്ങൾ രാജ്യാന്തരങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
 
ബംഗാളിയിൽ രാധാഗോവിന്ദബസകും (1950) ഗുജറാത്തിയിൽ ജയ്സുഖ്റായ് ജോഷിപുരയും (1930) ഹിന്ദിയിൽ പ്രാൺനാഥ് വിദ്യാലങ്കാർ (1923), ഉദയവീരശാസ്ത്രി (1925), ഗംഗാപ്രസാദ്ജി ശാസ്ത്രി (1940), ദേവ്ദത്തശാസ്ത്രി (1957), വാചസ്പതിഗെയ്രോള (1962) എന്നിവരും മറാഠിയിൽ ജെ.എസ്. കരൻഡികർ, ബി.ആർ. ഹിവർഗം വൊൺകർ എന്നിവർ ചേർന്നും (1927-29), ഒറിയയിൽ അനന്തരാമകരശർമയും (1963-64), തമിഴിൽ എം.കെ. ചെട്ടിയാരും പി.എസ്. രാമാനുജാചാരിയും ചേർന്നും (1955) തെലുഗുവിൽ എം.വെങ്കിടരംഗയ്യയും എ. വെങ്കിടാശാസ്ത്രിയും ചേർന്നും (1923) കൌടലീയാർഥശാസ്ത്രംകൌടിലീയാർത്ഥശാസ്ത്രം വിവർത്തനം ചെയ്തിട്ടുണ്ട്.
 
യൂറോപ്യൻ ഭാഷകളിലെന്നപോലെ ഈ ഗ്രന്ഥത്തെ ആസ്പദമാക്കി വിവിധ ഭാരതീയ ഭാഷകളിൽ നടത്തപ്പെട്ടിട്ടുള്ള ഗവേഷണപഠനങ്ങൾ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങളായും പ്രബന്ധങ്ങളായും പുറത്തുവന്നിട്ടുണ്ട്. ഇതിലെ അധികരണങ്ങളിലുൾപ്പെട്ട വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചു രചിക്കപ്പെട്ടിട്ടുള്ള ഉപന്യാസങ്ങളും 'അർഥശാസ്ത്രസാഹിത്യഅർത്ഥശാസ്ത്രസാഹിത്യ' സമ്പത്തിന്റെ മുഖ്യഘടകങ്ങളാണ്. സംസ്കൃതത്തിൽ ഇതിനുണ്ടായിട്ടുള്ള എണ്ണപ്പെട്ട വ്യാഖ്യാനങ്ങൾ ഭട്ടസ്വാമിയുടെ പ്രതിപദപഞ്ചിക, ഭിക്ഷുപ്രഭമതിയുടെ ജയമംഗള, മാധവയജ്വാവിന്റെ നയചന്ദ്രിക എന്നിവയാണ്.
 
== കേരളത്തിൽ ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്