"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 93:
സേനാബലത്തെ ആറായി വിഭജിച്ചിരിക്കുന്നു: മൗലബലം (സ്ഥിരപട്ടാളം), ഭൃതകബലം (പ്രത്യേകാവശ്യങ്ങൾക്ക് സംഘടിപ്പിക്കപ്പെടുന്നത്), ശ്രേണീബലം (സ്ഥിരമായി മറ്റു തൊഴിലുകളിൽ ഉൾപ്പെട്ടിരിക്കുന്നവരെ യുദ്ധത്തിനു നിയോഗിക്കുന്നത്), മിത്രബലം (ബന്ധുക്കൾ നല്കുന്ന സൈന്യം), അമിത്രബലം (ശത്രുവിനെ ജയിച്ച് കീഴടക്കിയ പട്ടാളം), ആടവികബലം (യാത്രയിൽ വഴി കാണിക്കാനുള്ള നാസീരപങ്ക്തി). പട്ടാളത്തിൽ പത്ത് സേനാംഗങ്ങൾക്ക് (അതായത് പത്ത് ഹസ്തികൾ, പത്ത് അശ്വങ്ങൾ, പത്ത് രഥങ്ങൾ, പത്ത് പദാതികൾ) പതിയായിട്ടുള്ളവൻ പദികനും, പത്ത് പദികന്മാർക്കുള്ള നേതാവ് സേനാപതിയും, പത്ത് സേനാപതികളുടെ മേധാവി നായകനും ആണ്. സൈന്യവിന്യസനങ്ങളിൽ ഏറ്റവും മുൻപിൽ നായകനും ഏറ്റവും പിന്നിൽ സേനാപതിയും നടക്കുന്നു. പട്ടാളത്തിന്റെ നിശ്ചയദാർഢ്യത്തെയും സത്യസന്ധതയെയും പരിശോധിക്കാനും പരീക്ഷിക്കാനും ചാരവൃത്തി നടത്തിക്കൊണ്ട് സ്ത്രീകളും വേശ്യകളും ശില്പികളും നടന്മാരും സൈനികവൃത്തരും സൈന്യത്തിന്റെ കൂടെത്തന്നെ ഉണ്ടായിരിക്കേണ്ട ആവശ്യവും ഊന്നിപ്പറയുന്നുണ്ട്. ആയുധങ്ങളുടെ പ്രയോഗവിഷയങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അവിടവിടെ കാണാം.
 
വിദേശനയത്തെ നിയമനം ചെയ്യുന്ന വ്യവസ്ഥകളെ 'ഷാഡ്ഗുണ്യ' സിദ്ധാന്തത്തിൽ കൗടല്യൻകൗടില്യൻ ഒതുക്കിയിരിക്കുന്നു. സന്ധി (സാമ്പത്തികക്കരാറുകൾ), വിഗ്രഹം (ദ്രോഹാചരണം), ആസനം (സന്ധിവ്യവസ്ഥാലംഘനം), യാനം (ശക്തിവികസനം), സംശ്രയം (തന്നെയോ തന്റെ ദ്രവ്യങ്ങളെയോ അപരന് അധീനമാക്കുക), ദ്വൈധീഭാവം (സന്ധിവിഗ്രഹങ്ങളെ രണ്ടിനെയും കൊള്ളുക) എന്നിവയാണ് ഷാഡ്ഗുണ്യങ്ങൾ.
 
പരസ്പരബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ഛേദിക്കുന്നതിലും അറിഞ്ഞിരിക്കേണ്ട പന്ത്രണ്ടുതരം രാജാക്കന്മാരെക്കുറിച്ച് ഇതിൽ വിവരിക്കുന്നുണ്ട്: (1) വിജിഗീഷു (ആത്മസമ്പത്തും ദ്രവ്യപ്രകൃതി സമ്പത്തുകളും നിറഞ്ഞ ആക്രമണസന്നദ്ധൻ); (2) അരി (തൊട്ടടുത്തു കിടക്കുന്ന രാജ്യത്തിലെ രാജാവ്); (3) മിത്രം (അതിന്നടുത്ത ഭൂമിയുടെ അധിപതി); (4) അരിമിത്രം (ശത്രുവിന്റെ ബന്ധു); (5) മിത്രമിത്രം; (6) അരിമിത്രമിത്രം; (7) പാർഷ്ണിഗ്രാഹൻ (പിന്നിൽ നിന്നുകൊണ്ട് കാൽമടമ്പുകളെ പിടിച്ചുവലിക്കുന്ന അരിമിത്രം); (8) ആക്രന്ദൻ (വിജിഗീഷുവിന്റെ ബന്ധു); (9) പാർഷ്ണിഗ്രാഹാസരൻ (10) ആക്രന്ദാസരൻ (വിജിഗീഷുമിത്രമിത്രം); (11) മധ്യമൻ (വിജിഗീഷുവിന്റെ ബന്ധു); (12) ഉദാസീനൻ (നിഷ്പക്ഷൻ).
വരി 103:
യുദ്ധം ചെയ്യുന്ന അണികൾക്കു പുറകിൽ ചികിത്സകന്മാർ ശസ്ത്രങ്ങളും യന്ത്രങ്ങളും മരുന്നുകളും എണ്ണകളും വസ്ത്രങ്ങളും കൈയിലെടുത്തും, സ്ത്രീകൾ അന്നപാനോപകരണങ്ങളേന്തിയും പ്രോത്സാഹനവചസ്സുകൾ പറഞ്ഞും എപ്പോഴും ഉണ്ടാകണമെന്നു സാംഗ്രാമികാധികരണത്തിൽ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
 
സാമ്രാജ്യത്വപ്രവണതകളെ ഉണർത്തത്തക്കവണ്ണം ആക്രമണത്തെയും ശത്രുജയത്തെയും ഉത്തമമാതൃകകളായി പ്രകീർത്തിക്കുന്ന ഒരു ഗ്രന്ഥമാണ് അർഥശാസ്ത്രംഅർത്ഥശാസ്ത്രം എന്ന് ഇതിൽ നിന്നെല്ലാം തെളിയുന്നു.
 
== സാമൂഹികജീവിതം ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്