"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 32:
 
=== 1971-1980 ===
1960 കളിൽ സാരാഭായി [[നാസ|നാസയുടെ]] കൂടെ [[ടെലിവിഷൻ]] പ്രക്ഷേപണത്തിനായി കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതെയെപ്പറ്റിയുള്ളസാദ്ധ്യതയെപ്പറ്റിയുള്ള ഒരു പഠനത്തിൽ പങ്കെടുത്തു. ആ അനുഭവത്തിൽ നിന്നും ടെലിവിഷൻ പ്രക്ഷേപണങ്ങൾക്കായി അതു തന്നെയാണ് ഏറ്റവും ഫലവത്തായതും,ചെലവു കുറഞ്ഞതുമായ രീതി എന്ന് അദ്ദേഹം മനസ്സിലാക്കി. ഇന്ത്യയുടെ പുരോഗതിയിലേയ്ക്കായി കൃത്രിമോപഗ്രഹങ്ങൾക്ക് ചേർക്കാൻ പറ്റുന്ന നേട്ടങ്ങൾ തിരിച്ചറിഞ്ഞ സാരാഭായിയും അദ്ദേഹത്തിന്റെ ഇസ്രോ സംഘവും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഉപഗ്രഹ വാഹിനികളുടെ രൂപകല്പനയിലേക്കു തിരിഞ്ഞു. അതുവഴി ഭാവിയിൽ വേണ്ടി വന്നേയ്ക്കാവുന്ന പടുകൂറ്റൻ വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കാനുള്ള അനുഭവ സമ്പത്ത് ഇസ്രോയ്ക്ക് ലഭിക്കും എന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. '''രോഹിണി''' പരമ്പരയിൽ പെട്ട ഖര ഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റ് മോട്ടോറുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രാഗൽഭ്യവും, മറ്റു രാഷ്ട്രങ്ങൾ അത്തരം പദ്ധതികൾക്കായി ഖര ഇന്ധനം ഉപയോഗിക്കുന്ന മോട്ടോറുകളെ ആശ്രയിച്ചു തുടങ്ങിയതും ഇസ്രോയെ '''ഉപഗ്രഹ വിക്ഷേപണ വാഹനം''' (Satellite Launch Vehicle (SLV)) നിർമ്മിക്കുന്നതിലേക്ക് ആകർഷിച്ചു. അമേരിക്കൻ നിർമ്മിത സ്കൌട്ട് റോക്കറ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആ വാഹനം നാലു ഘട്ടങ്ങളുള്ളതും പൂർണ്ണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതും ആകുമെന്ന് തീരുമാനിച്ചു.
 
ഇതേസമയം തന്നെ ഇന്ത്യ ഭാവിയിലെ വാർത്താവിനിമയ, കാലാവസ്ഥാ പ്രവചന ആവശ്യങ്ങൾ മുന്നിൽ കണ്ട് കൃത്രിമോപഗ്രഹങ്ങളും വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ആദ്യ ചുവടുവെയ്പ്പ് "ആര്യഭട്ട" എന്ന കൃത്രിമോപഗ്രഹം 1975 ഏപ്രിൽ 19ന്<ref name="vns1"/> ഒരു സോവിയറ്റ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചതാണ്. 1979 ഓടു കൂടി പുതുതായി നിർമ്മിച്ച രണ്ടാമത്തെ വിക്ഷേപണ കേന്ദ്രമായ [[ശ്രീഹരിക്കോട്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ|ശ്രീഹരിക്കോട്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ]] ([[w:Shriharikota Rocket Launching Station|Shriharikota Rocket Launching Station]](SRLS)) നിന്നും SLV വിക്ഷേപണത്തിനു തയ്യാറായിക്കഴിഞ്ഞിരുന്നു. പക്ഷേ 1979ലെ അതിന്റെ ആദ്യ വിക്ഷേപണം രണ്ടാം ഘട്ടത്തിലെ നിയന്ത്രണ സംവിധാനത്തിൽ വന്ന പിഴവുകൾ മൂലം പരാജയപ്പെട്ടു. 1980 ഓടെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം [[രോഹിണി (ഉപഗ്രഹം)|രോഹിണി-1]] എന്ന പേരിലാണ് അറിയപ്പെടുന്നത്.1980 ജൂലായ് 18ന് എസ്.എൽ.വി.-3 വിക്ഷേപിച്ചൂ.<ref name="vns1"/>