"പ്രാകൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം
വ്യാകരണം
വരി 52:
==വ്യാകരണം==
മാർക്കണ്ഡേയൻ (16 -ആം നൂറ്റാണ്ടിന്റെ അവസാനം) തുടങ്ങിയ മധ്യകാല വൈയ്യാകരണന്മാർ ചിട്ടപ്പെടുത്തിയെടുത്ത പ്രാകൃതവ്യാകരണത്തെക്കുറിച്ച് വിവരിക്കുന്നു. എന്നാൽ നിലവിൽ ലഭിച്ചിട്ടുള്ള പ്രാകൃതഗ്രന്ഥങ്ങൾ ഈ വ്യാകരണനിയമങ്ങൾ പാലിക്കുന്നില്ല. {{sfn|Andrew Ollett|2017|p=18}} ഉദാഹരണത്തിന്, വിശ്വനാഥന്റെ (14 -ആം നൂറ്റാണ്ട്) അഭിപ്രായമനുസരിച്ച് സംസ്കൃതനാടകത്തിലെ കഥാപാത്രങ്ങൾ പദ്യത്തിൽ മഹാരാഷ്ട്രീ പ്രാകൃതവും ഗദ്യത്തിൽ ശൗരസേനി പ്രാകൃതവും സംസാരിക്കണം. എന്നാൽ പത്താം നൂറ്റാണ്ടിലെ സംസ്കൃതനാടകകൃത്തായ [[രാജശേഖരൻ]] ഈ നിയമങ്ങളെ അനുസരിക്കുന്നില്ല. മാർക്കണ്ഡേയനും സ്റ്റെൻ കോനോവിനെപ്പോലുള്ള പിൽക്കാലപണ്ഡിതരും രാജശേഖരന്റെ രചനകളിൽ പ്രാകൃതത്തിലുള്ള ഭാഗങ്ങളിൽ തെറ്റുകൾ കണ്ടെത്തി. എന്നാൽ വിശ്വനാഥൻ ഉദ്ധരിച്ച നിയമങ്ങൾ രാജശേഖരന്റെ കാലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. രാജശേഖരൻ തന്നെ സംസ്കൃതം, അപഭ്രംശ, [[പൈശാചി ഭാഷ|പൈശാചി]] എന്നീ ഭാഷകളോടൊപ്പം പ്രാകൃതത്തെ ഒറ്റ ഭാഷയായി സങ്കൽപ്പിക്കുന്നു.{{sfn|Andrew Ollett|2017|p=19}}
 
ജർമ്മൻ ഇൻഡോളജിസ്റ്റായ തിയോഡർ ബ്ലോച്ച് (1894) മധ്യകാല പ്രാകൃതവൈയ്യാകരണന്മാരെ വിശ്വസനീയരല്ലെന്ന് തള്ളിപ്പറഞ്ഞു. {{sfn|Andrew Ollett|2017|p=18}}അവർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് രചിച്ച പാഠങ്ങളുടെ ഭാഷ വിവരിക്കാനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ സ്റ്റെൻ കോനോവ്, റിച്ചാർഡ് പിഷൽ, ആൽഫ്രഡ് ഹില്ലെബ്രാന്റ് എന്നീ മറ്റ് ചില പണ്ഡിതർ ബ്ലോച്ചിനോട് വിയോജിക്കുന്നു. {{sfn|Andrew Ollett|2017|pp=18-19}}'ഗാഹ സത്തസായി' പോലുള്ള പ്രാകൃതസാഹിത്യത്തിലെ ആദ്യകാല ക്ലാസിക്കുകളുടെ ഭാഷ മാത്രം ക്രോഡീകരിക്കാൻ വൈയ്യാകരണന്മാർ ശ്രമിച്ചതുകൊണ്ടാണ് പ്രാകൃതഗ്രന്ഥങ്ങൾ വ്യാകരണനിയമങ്ങളെ അനുസരിക്കാത്തതെന്നു കരുതുന്നു. {{sfn|Andrew Ollett|2017|p=19}}ലഭ്യമായ പ്രാകൃതകയ്യെഴുത്തുപ്രതികളിൽ തെറ്റുകൾ അടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു വിശദീകരണം. അവശേഷിക്കുന്ന മിക്ക പ്രാകൃതകയ്യെഴുത്തുപ്രതികളും 1300-1800 സി.ഇ കാലഘട്ടത്തിൽ വിവിധ പ്രാദേശികലിപികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. മുമ്പത്തെ കയ്യെഴുത്തുപ്രതികളിൽ നിന്ന് ഈ പകർപ്പുകൾ നിർമ്മിച്ച എഴുത്തുകാർക്ക് പാഠങ്ങളുടെ യഥാർത്ഥ ഭാഷയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്നില്ല. ലഭ്യമായ നിരവധി പ്രാകൃതഗ്രന്ഥങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതോ തെറ്റുകളുൾക്കൊള്ളുന്നതോ ആണ്.{{sfn|Andrew Ollett|2017|p=18}}
 
== സാഹിത്യം ==
"https://ml.wikipedia.org/wiki/പ്രാകൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്