"ഇന്ത്യൻ പ്രധാനമന്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
'''ഇന്ത്യൻ പ്രധാനമന്ത്രി''' ({{lang-hi|भारत के प्रधान मंत्री}},{{lang-en|Prime Minister of India}}) സർക്കാരിന്റെ തലവനാണ്. മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്നതും പ്രധാനമന്ത്രിയാണ്. പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌. രാജ്യത്തിന്റെ തലവൻ [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയാണെങ്കിലും]] പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌. ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്‌) നയിക്കുന്നതും [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയാണ്]].
 
മറ്റു മന്ത്രിമാരെ നിയമിക്കുവാനും ആവശ്യമെങ്കിൽ പുറത്താക്കാനും പ്രധാനമന്ത്രിയ്ക്ക് അധികാരമുണ്ട്. രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ജവഹർലാൽ നെഹ്രു ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇപ്പോഴത്തെ പ്രധാനമന്ത്രി [[നരേന്ദ്ര മോദി|നരേന്ദ്ര മോദിയാണ്]].
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
 
==ചരിത്രം==
[[ഇന്ത്യ|ഇന്ത്യയിൽ]] [[പാർലമെന്റ്|പാർലമെന്ററി]] ഭരണ സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഇത് വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായത്തിൽ നിന്നും രൂപം കൊണ്ടിട്ടുള്ളതാണ്. ഇത്തരം ഭരണ സമ്പ്രദായങ്ങളിൽ രാജ്യത്തിന്റെ തലവൻ (രാജാവ്, രാഷ്ട്രപതി, ഗവർണ്ണർ ജനറൽ തുടങ്ങിയവ) ഒരു ആലങ്കാരിക പദവി മാത്രമായിരിക്കും. പ്രധാനമന്ത്രിയായിരിക്കും രാജ്യത്തിന്റേയും എക്സിക്യൂട്ടീവിന്റേയും യഥാർഥ തലവൻ.
 
==കർത്തവ്യങ്ങളും അധികാരവും==
പ്രധാനമന്ത്രിയാണ് മന്ത്രിസഭയിലെ മറ്റംഗങ്ങളെ നിയമിക്കുവാൻ വേണ്ടി രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യുന്നത്. ഭരണത്തിൽ രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കുവാനുമുള്ള ചുമതല പ്രധാനമന്ത്രിയ്ക്കാണ്. മറ്റു മന്ത്രിമാർക്ക് നൽകപ്പെട്ടിട്ടില്ലാത്ത എല്ലാ വകുപ്പുകളുടേയും ചുമതലയും പ്രധാനമന്ത്രിയ്ക്കായിരിക്കും. കൂടാതെ താഴെ പറയുന്ന വകുപ്പുകൾ എപ്പോഴും പ്രധാനമന്ത്രിയ്ക്ക് കീഴിലായിരിക്കും.
* Ministry of Personnel, Public Grievances and Pensions;
* [[ആസൂത്രണ കമ്മീഷൻ|ആസൂത്രണ വകുപ്പ്]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_പ്രധാനമന്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്