"ഷീല എഫ്. ഇറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
 
== മുൻകാലജീവിതം ==
1922 ജൂൺ 6 ന് [[ഉത്തരാഖണ്ഡ്|ഉത്തരഖണ്ഡിലെ]] [[നൈനിത്താൾ|നൈനിറ്റാളിലാണ്]] ഷീല ജനിച്ചത്. ജോർജ്ജ് എഗ്ബെർട്ട്, ഉന മൗദ് ഫെർഗൂസൺ എന്നിവരായിരുന്നു ഷീലയുടെ മാതാപിതാക്കൾ. ബോംബെയിലെ (ഇപ്പോഴത്തെ [[മുംബൈ]]) സെന്റ് മാർഗരറ്റ് കോളേജിൽ നിന്ന് ഷീല ടീച്ചർ പരിശീലന കോഴ്സ് പൂർത്തിയാക്കി.<ref>{{Cite web|url=https://www.bangalorefirst.in/?p=4822|title=Remembering …: Sheila Irani : She brought futuristic change to school education|access-date=2021-09-02|last=admin|date=2013-04-16|language=en-US}}</ref>
 
== കരിയർ ==
ഡൽഹിയിൽ ഒരു നഴ്സറി സ്ക്കൂൾ അദ്ധ്യാപികയായിട്ടാണ് ഷീല തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധസമയത്ത്]], സെന്റ് ജോൺസ് ആംബുലൻസ് കോർപ്സിൽ ഒരു നഴ്സായി സന്നദ്ധസേവനം സേവനമനുഷ്ഠിച്ചു. ഈ കാലത്തെ പ്രവർത്തനങ്ങൾക്ക് ഷീലക്ക് വൈസ്രോയിയുടെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ലഭിച്ചു. 1968 ൽ ഷീല കർണാടകയിലെ മൈസൂരിൽ ഐഡിയൽ ജാവ റോട്ടറി ചിൽഡ്രൻസ് സ്കൂൾ സ്ഥാപിച്ചു. ഈ സ്ക്കൂൾ മൈസൂരിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായി പിന്നീട് മാറി. മൈസൂരിൽ ഷീല വിവിധ തരത്തിലുള്ള മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മൈസൂരിലെ കുഷ്‌ഠരോഗികളെ പരിചരിച്ചു. മൈസൂരിലെ ഒരു അനാഥാലയത്തിന്റെ വൈസ് പ്രസിഡന്റായും അവിടെ സ്ഥിതിചെയ്യുന്ന ഒരു മിഷൻ ആശുപത്രിയുടെ ട്രസ്റ്റിയായും പ്രവർത്തിച്ചു. ഒരു സാനിറ്റോറിയത്തിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നു. കൂടാതെ ബാംഗ്ലൂരിലെ ദി ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിന്റെയും കത്തീഡ്രൽ ഹൈസ്കൂളിന്റെയും എക്സിക്യൂട്ടീവ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരതീയ വിദ്യാഭവൻ മൈസൂർ കേന്ദ്രത്തിന്റെ അംഗമായും ഷീല പ്രവർത്തിച്ചിരുന്നു. 1980 - 81 കാലഘട്ടത്തിൽ ഇന്നർ വീൽസ് ക്ലബ് ഓഫ് ഇന്ത്യ ആന്റ് ശ്രീലങ്കയുടെ പ്രസിഡന്റായും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ ബോർഡ് ഓഫ് ഇന്നർ വീൽസിലെ അംഗമായും പ്രവർത്തിച്ചിരുന്നു.
 
1968 ൽ ഷീല ഇറാനി കർണാടക നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1978 വരെ കർണ്ണാടക നിയമസഭയിൽ അംഗമായി തുടർന്നു. 1993 നും 1995 നും ഇടയിൽ ഷീല ഇറാനി [[മൈസൂർ സർവ്വകലാശാല|മൈസൂർ സർവകലാശാലയുടെ]] സെനറ്റിൽ സേവനമനുഷ്ഠിച്ചു. 1995-ൽ, ആംഗ്ലോ-ഇന്ത്യക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലൊന്നിൽ ഷീല [[പത്താം ലോക്‌സഭ|പത്താം ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.]] <ref>{{Cite journal|title=Appointments|journal=Data India|url=https://books.google.com/books?id=AYVDAAAAYAAJ|year=1995|publisher=Press Institute of India|page=234}}</ref> ആൾ ഇന്ത്യ ആംഗ്ലോ-ഇന്ത്യൻ അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡന്റായിരുന്നു ഷീല ഇറാനി. <ref name="Zee">{{Cite web|url=http://zeenews.india.com/news/nation/former-mp-sheila-irani-passes-away_91013.html|title=Former MP Sheila Irani passes away|access-date=6 November 2017|date=10 April 2003|publisher=[[Zee News]]}}</ref>
വരി 26:
 
== സ്വകാര്യ ജീവിതം ==
പ്രശസ്ത [[യെസ്ഡി]] ബ്രാൻഡ് മോട്ടോർസൈക്കിളുകളുടെ നിർമ്മാതാക്കളായ [[മൈസൂരു|മൈസൂരിലെ]] ഐഡിയൽ ജാവ മോട്ടോർസൈക്കിൾ ഫാക്ടറിയുടെ സ്ഥാപകരിലൊരാളായ ബിസിനസുകാരനായ ഫറൂക്ക് കെ. ഇറാനിയെ ഷീല വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രണ്ട് പുത്രന്മാരും ഒരു പുത്രിയും ഉണ്ട്.<ref>{{Cite web|url=https://zeenews.india.com/news/nation/former-mp-sheila-irani-passes-away_91013.html|title=Former MP Sheila Irani passes away|access-date=2021-09-02|date=2003-04-10|language=en}}</ref> വിവാഹത്തിനു ശേഷം 1951 -ൽ ഷീല കർണാടകയിലെ മൈസൂരിലേക്ക് താമസം മാറ്റി. <ref name="Zee">{{Cite web|url=http://zeenews.india.com/news/nation/former-mp-sheila-irani-passes-away_91013.html|title=Former MP Sheila Irani passes away|access-date=6 November 2017|date=10 April 2003|publisher=[[Zee News]]}}<cite class="citation web cs1" data-ve-ignore="true">[http://zeenews.india.com/news/nation/former-mp-sheila-irani-passes-away_91013.html "Former MP Sheila Irani passes away"]. [[സീ ന്യൂസ്|Zee News]]. 10 April 2003<span class="reference-accessdate">. Retrieved <span class="nowrap">6 November</span> 2017</span>.</cite></ref> 2003 ഏപ്രിൽ 10 ന് ഷീല ഇറാനി അന്തരിച്ചു. <ref>{{Cite web|url=http://164.100.47.194/Loksabha/Debates/Result13.aspx?dbsl=6072|title=Thirteenth Loksabha Session 14 Date:21-07-2003|access-date=6 November 2017|publisher=[[Lok Sabha]]}}</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ഷീല_എഫ്._ഇറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്