"ചട്ടമ്പിസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 6 sources and tagging 0 as dead.) #IABot (v2.0.8
വരി 26:
 
== പ്രാരബ്ദങ്ങൾക്കിടയിൽ ==
പഠിത്തം അധികം നാൾ തുടരാൻ കുഞ്ഞനു കഴിഞ്ഞില്ല. വീട്ടീലെ ദാരിദ്ര്യം കാരണം പഠിത്തം നിർത്തേണ്ടി വരികയും മാതാവിനും സഹോദരങ്ങൾക്കും ചിലവിനു വേണ്ട വക കണ്ടെത്താൻ ജോലി ആവശ്യമായി വന്നു. ഒരു ജോലിയോടും പുച്ഛമോ വെറുപ്പോ ഉണ്ടായിരുന്നില്ല. സർ ടി. മാധവറാവു ദിവാനായിരുന്നകാലത്തു് സെക്രട്ടറിയറ്റ് നിർമ്മാണത്തിനു് ഇഷ്ടികയും മണലും മണ്ണും മറ്റും ചുമക്കുവാനുളള ഭാഗ്യം തനിക്ക് ഉണ്ടായെന്നും അതുകൊണ്ട് ഈ സംഭവം ഭരണസൌധത്തിനെ്റ നിർമ്മാണ പ്രക്രിയയിൽ മോശമില്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് വരുന്നു എന്ന അഭിപ്രായം <ref>. വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികൾ, തിരുവനന്തപുരം. ഗ്രന്ഥകർത്താവു്.</ref>. അതിനുശേഷം കൊല്ലൂർ മഠക്കാരുടെ കണക്കുകൾ എഴുതുന്ന ജോലി ചെയ്തു. ഒരു വക്കീൽ ഗുമസ്തനായും കുറച്ചു നാൾ ജോലി നോക്കി. പിന്നീടു് നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി കുറേക്കാലം കൂടി. മതം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങിയ പലതിലും അവനുള്ള താല്പര്യം അറിയാനിടയായ തദ്ദേശസവാസികൾ തങ്ങളുടെ സംശയങ്ങൾ തീർക്കാൻ ആ യുവാവിനെ സമീപിച്ചു തുടങ്ങി. നീണ്ട താടി, മുടങ്ങാത്ത യോഗപരിശീലനം, ധ്യാനം, ലളിതജീവിതം എല്ലാം ജനങ്ങൾ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അവർ അവിടെ കുഞ്ഞൻപിള്ള സ്വാമി എന്നറിയപ്പെട്ടു. പല എഴുത്തുകാരും വളരെ ദരിദ്രകുടുംബങ്ങളിൽ നിന്നു വന്നവരായിരുന്നു. അവർക്കെല്ലാം എന്നും ജോലി കിട്ടിയെന്നുവരില്ല. അതു മനസ്സിലാക്കിയ കുഞ്ഞൻപിള്ള തനിക്കു കിട്ടുന്നതിൽ ഒരു പങ്ക് ഒന്നും കിട്ടാത്തവർക്കു വീതിച്ചുകൊടുത്തു <ref>ശാന്തകുമാരി അമ്മ, കുമ്പളത്തു് (2005). ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ തിരുവനന്തപുരം, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പു്, കേരള സർക്കാർ(Government of Kerala). </ref>ആ യുവാവിനു് എല്ലാവരോടും ഒരേപോലെ സ്നേഹമായിരുന്നു. പിന്നീടു ജോലി ഭൂതപ്പാണ്ടിയിലേക്കു മാറ്റി. ഈ പ്രദേശം ദക്ഷിണേന്ത്യൻ തത്ത്വശാസ്ത്രം, സംസ്കാരം, ശാസ്ത്രങ്ങൾ ഇവയുടെ തട്ടകമാണു്. ഇവിടവും ചുറ്റുവട്ടത്തുള്ള വീടുകളും ക്ഷേത്രങ്ങളും ശൈവസിദ്ധാന്ത സമ്പ്രദായത്തെയും സിദ്ധവൈദ്യത്തെയും പറ്റി മനസ്സിലാക്കാനുതകുന്ന നല്ല വിദ്യാകേന്ദ്രങ്ങളായിരുന്നു. ഇവിടെ വച്ചു് കുഞ്ഞൻ തമിഴിലുള്ള തന്റെ അറിവു് കൂടുതൽ മെച്ചപ്പെടുത്തി. മതം, തത്ത്വശാസ്ത്രം, ചരിത്രം, വൈദ്യം ഇവയെ സംബന്ധിച്ചു തമിഴിലുള്ള ചില പഴയ കൈയെഴുത്തു പ്രതികളും താളിയോലകളും പരിശോധിക്കാനുള്ള സുവർണ്ണാവസരം കിട്ടി. എന്നാൽ ഏറെ താമസിയാതെ ജോലിവേണ്ടെന്നുവച്ചു തിരുവനന്തപുരത്തിനു മടങ്ങി. സെക്രട്ടറിയറ്റിലേക്കു് ഗുമസ്തന്മാരെ നിയമിക്കാൻ ദിവാൻ സർ ടി. മാധവറാവു നടത്തിയ പരീക്ഷ ജയിച്ചു അവിടെ കണക്കപ്പിള്ളയായി. എന്നാൽ കുഞ്ഞൻപിള്ള സർക്കാർ ജീവനക്കാരനായി അധികനാൾ തുടർന്നില്ല.
 
== ജ്ഞാന പ്രജാഗരം ==
"https://ml.wikipedia.org/wiki/ചട്ടമ്പിസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്