"ഷീല എഫ്. ഇറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
"Sheila F. Irani" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
(വ്യത്യാസം ഇല്ല)
|
12:25, 2 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യൻ അധ്യാപികയും വിദ്യാഭ്യാസ പ്രവർത്തകയും മാനുഷിക പ്രവർത്തകയുമായിരുന്നു ഷീല എഫ്. ഇറാനി (6 ജൂൺ 1922 - 10 ഏപ്രിൽ 2003). രണ്ടാം ലോകമഹായുദ്ധസമയത്ത് ഒരു നേഴ്സ് എന്ന നിലയിൽ നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾക്ക് വൈസ്രോയിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചു. പത്താം ലോകസഭയിലും (1995-96) കർണാടക നിയമസഭയിലും (1969-78) നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു ഷീല.
ഷീല എഫ്. ഇറാനി | |
---|---|
ജനനം | |
മരണം | ഏപ്രിൽ 10, 2003 | (പ്രായം 80)
തൊഴിൽ | Teacher |
ജീവിതപങ്കാളി(കൾ) | Faaruk K. Irani |
കുട്ടികൾ | 3 |
മുൻകാലജീവിതം
1922 ജൂൺ 6 ന് നൈനിറ്റാളിലാണ് ഷീല ജനിച്ചത്. ജോർജ്ജ് എഗ്ബെർട്ടും ഉന മൗദ് ഫെർഗൂസണും ആയിരുന്നു മാതാപിതാക്കൾ. ടീച്ചർ പരിശീലന കോഴ്സ് ബോംബെയിൽ നിന്ന് പൂർത്തിയാക്കി.
കരിയർ
ഡൽഹിയിൽ ഒരു നഴ്സറി അദ്ധ്യാപികയായിട്ടാണ് ഷീല ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത്, സെന്റ് ജോൺസ് ആംബുലൻസ് കോർപ്സിൽ ഒരു നഴ്സായി സന്നദ്ധസേവനം സേവനമനുഷ്ഠിച്ചു. ഇതിന് ഷീലക്ക് വൈസ്രോയിയുടെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ലഭിച്ചു. 1968 ൽ അവർ കർണാടകയിലെ മൈസൂരിൽ ഐഡിയൽ ജാവ റോട്ടറി ചിൽഡ്രൻസ് സ്കൂൾ സ്ഥാപിച്ചു. ഈ സ്ക്കൂൾ മൈസൂരിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായി വളർന്നു. ഷീല മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മൈസൂരിലെ കുഷ്ഠരോഗികളെ പരിചരിച്ചു. ഒരു അനാഥാലയത്തിന്റെ വൈസ് പ്രസിഡന്റായും ഒരു മിഷൻ ആശുപത്രിയുടെ ട്രസ്റ്റിയായും പ്രവർത്തിച്ചു. ഒരു സാനിറ്റോറിയത്തിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നു . കൂടാതെ ബാംഗ്ലൂരിലെ ദി ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിന്റെയും കത്തീഡ്രൽ ഹൈസ്കൂളിന്റെയും എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷ്ഠിച്ചു.
1968 ൽ ഷീല ഇറാനി കർണാടക നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1978 വരെ കർണ്ണാടക നിയമസഭയിൽ അംഗമായി തുടർന്നു. 1993 നും 1995 നും ഇടയിൽ ഷീല ഇറാനി മൈസൂർ സർവകലാശാലയുടെ സെനറ്റിൽ സേവനമനുഷ്ഠിച്ചു. 1995-ൽ, ആംഗ്ലോ-ഇന്ത്യക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലൊന്നിൽ ഷീല പത്താം ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [1] ആംഗ്ലോ-ഇന്ത്യൻ അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു ഷീല. [2]
സ്വകാര്യ ജീവിതം
പ്രശസ്ത യെസ്ദി ബ്രാൻഡ് മോട്ടോർസൈക്കിളുകളുടെ നിർമ്മാതാക്കളായ മൈസൂരിലെ ഐഡിയൽ ജാവ മോട്ടോർസൈക്കിൾ ഫാക്ടറിയുടെ സ്ഥാപകരിലൊരാളായ ബിസിനസുകാരനായ ഫറൂക്ക് കെ.ഇറാനിയെ ഷീല വിവാഹം കഴിച്ചു. 1951 -ൽ ഷീല കർണാടകയിലെ മൈസൂരിലേക്ക് താമസം മാറ്റി. [2] 2003 ഏപ്രിൽ 10 ന് ഷീല ഇറാനി അന്തരിച്ചു. [4]
റഫറൻസുകൾ
- ↑ "Appointments". Data India. Press Institute of India: 234. 1995.
- ↑ 2.0 2.1 "Former MP Sheila Irani passes away". Zee News. 10 April 2003. Retrieved 6 November 2017. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Zee" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Sheila Irani remembered by former teachers of IJRS
- ↑ "Thirteenth Loksabha Session 14 Date:21-07-2003". Lok Sabha. Retrieved 6 November 2017.