"ആൻഗ്വില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Image renamed. (GlobalReplace v0.6.5)
വരി 110:
ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ അടിമകളായി ആഫ്രിക്കൻ വംശജരെ അവരോടൊപ്പം കൊണ്ടുവന്നതാകാമെന്നാണ് കരുതപ്പെടുന്നത്. [[സെനെഗൽ|സെനഗലിൽ]] നിന്നുള്ള അടിമകൾ 1600 കളുടെ മധ്യത്തിൽത്തന്നെ സെന്റ് കിറ്റ്സിൽ താമസിച്ചിരുന്നുവെന്നതുപോലെതന്നെ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഫ്രിക്കൻ അടിമകളും ഈ പ്രദേശത്ത് താമസിച്ചിരുന്നുവെന്നുള്ള വസ്തുത ചരിത്രകാരന്മാർ സ്ഥിരീകരിക്കുന്നു.<ref>Hubbard, Vincent K (2002). A History of St. Kitts. Macmillan Caribbean. {{ISBN|0333747607}} p. 21. https://books.google.com/books?id=NMcnAAAAYAAJ&focus=searchwithinvolume&q=senegal</ref> 1672 ആയപ്പോഴേക്കും [[ലെവാർഡ് ദ്വീപുകൾ|ലെവാർഡ് ദ്വീപുകളിലേയ്ക്കു]] സേവനം നിർവ്വഹിക്കുന്ന ഒരു അടിമ ഡിപ്പോ [[നെവിസ് ദ്വീപ്|നെവിസ് ദ്വീപിൽ]] നിലവിലുണ്ടായിരുന്നു. ആഫ്രിക്കൻ വംശജർ ആൻ‌ഗ്വിലയിലെത്തുന്ന സമയം കൃത്യമായി സ്ഥാപിക്കാൻ പ്രയാസമാണെന്നിരിക്കെത്തന്നെ 1683 ഓടെ മധ്യ ആഫ്രിക്കയിൽ നിന്നും പശ്ചിമാഫ്രിക്കയിൽ നിന്നുമുള്ളതാണെന്ന് തോന്നുന്നതായ, കുറഞ്ഞത് 100 ആഫ്രിക്കൻ അടിമകളുടെയെങ്കിലും സാന്നിധ്യം ഇവിടെയുണ്ടായിരുന്നുവെന്ന് ചരിത്രരേഖകളിൽനിന്നുള്ള തെളിവുകൾ സൂചിപ്പിക്കുന്നു.<ref name="Walicek, Don E 2009. pp. 349-372">Walicek, Don E. (2009). "The Founder Principle and Anguilla's Homestead Society," ''Gradual Creolization: Studies Celebrating Jacques Arends'', ed. by M. van den Berg, H. Cardoso, and R. Selbach. (Creole Language Library Series 34), Amsterdam: John Benjamins, pp. 349–372.</ref> പുകയിലയ്ക്കു പകരം ആൻ‌ഗ്വിലയുടെ പ്രധാന വിളയായി മാറാൻ തുടങ്ങിയ കരിമ്പിൻതോട്ടങ്ങളിൽ ജോലി ചെയ്യാൻ അടിമകൾ അക്കാലത്ത് നിർബന്ധിതരായിരുന്നു.<ref name="Encyclopedia Britannica – Anguilla6">{{cite web|url=https://www.britannica.com/place/Anguilla-island-West-Indies|title=Encyclopedia Britannica – Anguilla|accessdate=12 July 2019}}</ref> കാലക്രമേണ ആഫ്രിക്കൻ അടിമകളും അവരുടെ പിൻഗാമികളും വെളുത്ത കുടിയേറ്റക്കാരുടെ സംഖ്യയെ മറി കടക്കുന്ന നിലയിലെത്തി.<ref name="Encyclopedia Britannica – Anguilla7">{{cite web|url=https://www.britannica.com/place/Anguilla-island-West-Indies|title=Encyclopedia Britannica – Anguilla|accessdate=12 July 2019}}</ref> 1807-ൽ ആഫ്രിക്കൻ അടിമക്കച്ചവടം ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിൽ അവസാനിപ്പിക്കുകയും 1834-ൽ അടിമത്തം പൂർണ്ണമായിത്തന്നെ നിരോധിക്കുകയും ചെയ്തു.<ref name="Encyclopedia Britannica – Anguilla8">{{cite web|url=https://www.britannica.com/place/Anguilla-island-West-Indies|title=Encyclopedia Britannica – Anguilla|accessdate=12 July 2019}}</ref> പല തോട്ടം ഉടമകളും പിന്നീട് അവരടെ ഭൂമി വിൽക്കുകയോ ദ്വീപ് ഉപേക്ഷിച്ചു പോകുകയോ ചെയ്തു.<ref name="Encyclopedia Britannica – Anguilla9">{{cite web|url=https://www.britannica.com/place/Anguilla-island-West-Indies|title=Encyclopedia Britannica – Anguilla|accessdate=12 July 2019}}</ref>
 
[[കോളനിവാഴ്ച|കോളനി വാഴ്ച്ചയുടെ]] പ്രാരംഭത്തിൽ ആന്റിഗ്വയിലൂടെ ബ്രിട്ടീഷുകാർ ആൻ‌ഗ്വില ഭരിക്കുകയും 1825-ൽ ഇത് സമീപത്തുള്ള സെന്റ് കിറ്റ്സിന്റെ ഭരണ നിയന്ത്രണത്തിലാക്കുകയും ചെയ്തു.<ref name="gov3">{{citation|title=The Anguilla House of Assembly Elections<!--sic-->|year=2007|contribution=Anguilla's History|contribution-url=https://web.archive.org/web/20070813051037/http://gov.ai/elections/anguillahistory.htm|publisher=Government of Anguilla|accessdate=9 June 2015}}</ref> 1882-ൽ പല ആൻ‌ഗ്വിലിയക്കാരുടെയും താൽപര്യങ്ങൾക്കു വിരുദ്ധമായി [[സെയ്ന്റ് കിറ്റ്സ് നീവസ്|സെന്റ് കിറ്റ്സ്, നെവിസ്]] എന്നിവയുമായി ആംഗുലയെ ഒരു സംയുക്ത ഭരണത്തിലാക്കി.<ref name="Encyclopedia Britannica – Anguilla10">{{cite web|url=https://www.britannica.com/place/Anguilla-island-West-Indies|title=Encyclopedia Britannica – Anguilla|accessdate=12 July 2019}}</ref> സാമ്പത്തിക സ്തംഭനാവസ്ഥയും 1890 കളിലെ [[വരൾച്ച|വരൾച്ചയും]] പിന്നീട് 1930 കളിലുണ്ടായ മഹാമാന്ദ്യത്തിന്റെയുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങൾ പല ആംഗുലിയക്കാരെയും മറ്റെവിടെയെങ്കിലും മികച്ച നേട്ടങ്ങൾക്കായി കുടിയേറാൻ പ്രേരിപ്പിച്ചു.<ref name="Encyclopedia Britannica – Anguilla11">{{cite web|url=https://www.britannica.com/place/Anguilla-island-West-Indies|title=Encyclopedia Britannica – Anguilla|accessdate=12 July 2019}}</ref>[[പ്രമാണം:Flag_of_Anguilla_Flag of Anguilla (1967-19691967–1969).svg|വലത്ത്‌|ലഘുചിത്രം| ഹ്രസ്വകാലത്തേക്ക് നിലനിന്നിരുന്ന "റിപ്പബ്ലിക്ക് ഓഫ് ആൻ‌ഗ്വില"യുടെ പതാക ]]
മുതിർന്നവർക്കുള്ള വോട്ടവകാശം ആൻഗ്വില്ലയിൽ 1952 ൽ‌ അവതരിപ്പിക്കപ്പെട്ടു.<ref name="Encyclopedia Britannica – Anguilla">{{Cite web|url=https://www.britannica.com/place/Anguilla-island-West-Indies|title=Encyclopedia Britannica – Anguilla|access-date=12 July 2019}}</ref> വെസ്റ്റ് ഇൻഡീസ് ഫെഡറേഷന്റെ (1958–62) ഭാഗമായിരുന്ന ഒരു ചെറിയ കാലയളവിനുശേഷം, ആൻഗ്വില്ല ദ്വീപ് 1967 ൽ സമ്പൂർണ്ണ ആന്തരിക സ്വയംഭരണത്തോടെ സെന്റ് കിറ്റ്സ്-നെവിസ്-അംഗുയിലയുടെ [[അസോസിയേറ്റഡ് രാജ്യം|അനുബന്ധ സംസ്ഥാനത്തിന്റെ]] ഭാഗമായി.<ref name="britannica.com">{{Cite web|url=https://www.britannica.com/place/Saint-Kitts-and-Nevis|title=Enclopedia Britannica – St Kitts and Nevis|access-date=10 July 2019}}</ref> എന്നിരുന്നാലും നിരവധി ആൻഗ്വില്ല നിവാസികൾക്ക് ഈ യൂണിയന്റെ ഭാഗമാകാൻ ആഗ്രഹമില്ലായിരുന്നു, ഒപ്പം [[സെയ്ന്റ് കിറ്റ്സ് നീവസ്|സെന്റ് കിറ്റ്സിന്റെ]] ആധിപത്യത്തെ അവർ എതിർക്കുകയും ചെയ്തു. 30 ന് മെയ് 1967 ആൻഗ്വില്ലക്കാർ ബലമായി ദ്വീപിൽ നിന്ന് [[സെയ്ന്റ് കിറ്റ്സ് നീവസ്|സെന്റ് കിറ്റ്സ്]] പോലീസിനെ പുറത്താക്കിക്കൊണ്ട് സെന്റ് കിറ്റ്സ് സഖ്യത്തിൽ നിന്നും പുറത്തുപോകുന്നതായി പ്രഖ്യാപിച്ചു.<ref name="DD">[http://www.sudd.ch/event.php?lang=en&id=ai011967 Anguilla, 11 July 1967: Separation from St Kitts and Nevis; Peace Committee as Government] Direct Democracy {{In lang|de}}</ref><ref>[https://amerika21.de/analyse/160106/anguilla-kolonie-separatisten David X. Noack: ''Die abtrünnige Republik Anguilla''] {{Webarchive|url=https://web.archive.org/web/20190417180508/https://amerika21.de/analyse/160106/anguilla-kolonie-separatisten|date=17 April 2019}}, amerika21.de 27 September 2016. Retrieved 23 April 2017.</ref> അറ്റ്ലിൻ ഹാരിഗൻ <ref>{{Cite web|url=http://www.gov.ai/documents/budget/Budget_2009.pdf|title=Budget Address 2009, "Strengthening the Collective: We are the Solution"|access-date=22 January 2016|archive-url=https://web.archive.org/web/20161020162301/http://www.gov.ai/documents/budget/Budget_2009.pdf|archive-date=20 October 2016}}</ref>, റൊണാൾഡ് വെബ്സ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അംഗുലിയൻ വിപ്ലവം എന്നറിയപ്പെട്ട ഇതിന്റെ ലക്ഷ്യം സ്വാതന്ത്ര്യമായിരുന്നില്ല, മറിച്ച് സെന്റ് കിറ്റ്സിൽ നിന്നും നെവിസിൽ നിന്നുമുള്ള സ്വാതന്ത്ര്യവും ബ്രിട്ടീഷ് കോളനിയായി മടങ്ങിയെത്തുകയെന്നതുമായിരുന്നു.
 
"https://ml.wikipedia.org/wiki/ആൻഗ്വില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്