"ലഗാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
1890കളിൽ പടിഞ്ഞാറേ ഇന്ത്യയിലെ ഗുജറാത്തിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ക്യാപ്റ്റൻ റസ്സലിന്റെ അധീനതയിൽ ആയിരുന്ന ആ ഗ്രാമത്തിലെ ഒരു ആദർശവാദി ആയിരുന്ന ചെറുപ്പക്കാരനായിരുന്നു ഭുവൻ ([[ആമിർ ഖാൻ]]). ക്യാപ്റ്റൻ റസ്സൽ ഗ്രാമത്തിലെ ഭൂനികുതി അകാരണമായി ഉയർത്തുകയുണ്ടായി.എന്നാൽ ഇത് ഗ്രാമവാസികൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു .ഇതിൽ ക്ഷുഭിതനായ ഭുവൻ നടപടി എതിർക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെടുന്നു.
 
അങ്ങനെയിരിക്കെ റസ്സൽ ഒരു നിർദ്ദേശം വെച്ചു. ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം. മറിച്ചായാൽ മൂന്നിരട്ടി നികുതി നൽകണം. അങ്ങനെ അവർ മത്സരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയെങ്കിലും കളിക്കാനുള്ള പതിനൊന്നു പേരെ കിട്ടിയില്ല. ഈ സമയം ക്യാപ്റ്റൻ റസ്സലിന്റെ പെങ്ങൾ എലിസബത് ഭുവനെ സഹായിക്കാൻ എത്തുന്നു.എലിസബത് പരിചിതമല്ലാത്ത കളി ഗ്രാമവാസികളെ പഠിപ്പിക്കുന്നു. അങ്ങനെ അവർ പരിശീലനം തുടങ്ങിയെങ്കിലും ഒരാളുടെ കുറവുണ്ടായിരുന്ന ടീമിലേക്ക് ഭുവൻ കച്റ എന്ന ക്ഷൂദ്രനെശൂദ്രനെ കൊണ്ടുവന്നു. പക്ഷെ മറ്റുള്ളവർ ഇത് എതിർത്തെങ്കിലും ഭുവൻ അവരെ സമ്മതിപ്പിക്കുന്നു.
 
ടോസ്സ് ജയിച്ച റസ്സൽ ബാറ്റിങ് തിരഞ്ഞെടുക്കുന്നു. മികച്ച രീതിയിൽ കുതിക്കുകയായിരുന്ന ബ്രിട്ടിഷുകാർ രണ്ടാം ദിനം കച്റയുടെ സ്പിൻ ബോളിങിനു മുന്നിൽ മുട്ടു മടക്കുന്നു.അങ്ങനെ 323 റൺ വിജയ ലക്ഷ്യവുമായി ഇറങ്ങുന്ന ഗ്രാമീണർക്ക് തുടക്കം മോശമായിരുന്നു. ഒരു വശത്ത് ഭുവൻ നിലയുറപ്പിച്ചെങ്കിലും മറു വശം ചീട്ടു കൊട്ടാരം പോലെ വീണു. എന്നിരുന്നെങ്കിലും തപ്പി തടഞ്ഞ് ഭുവന്റെ തോളിലേറി അവർ വിജയം കണ്ടു. അങ്ങനെ ഭീമമായ നികുതിയിൽ നിന്നു നാടിനെ രക്ഷിക്കുന്നതിനൊപ്പം ബ്രിട്ടിഷുകാരെ നാണം കെടുത്താനും അവർക്കായി.
"https://ml.wikipedia.org/wiki/ലഗാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്