"തകഴി ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

754 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Rescuing 4 sources and tagging 0 as dead.) #IABot (v2.0.8)
തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. 1999 ഏപ്രിൽ 10-ആം തീയതി തന്റെ 87-ആം വയസ്സിൽ കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ ജന്മനാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു<ref name="test1"/>. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കാത്ത 2011 ജൂൺ 1-ന് അന്തരിച്ചു.
 
13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്<ref>[http://www.independent.co.uk/arts-entertainment/obituary-thakazhi-sivasankara-pillai-1089714.html Obituary: Thakazhi Sivasankara Pillai ]</ref>. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. [[കുട്ടനാട്|കുട്ടനാടിന്റെ]] ഇതിഹാസകാരൻ എന്നാണ്‌ തകഴിയെ വിശേഷിപ്പിക്കുന്നത്‌<ref name="test1">[http://www.hindu.com/fline/fl1609/16091110.htm The end of historiography?] {{Webarchive|url=https://web.archive.org/web/20121109080906/http://www.hindu.com/fline/fl1609/16091110.htm |date=2012-11-09 }} HINDU Frontline - Volume 16 - Issue 9, Apr. 24 - May. 07, 1999</ref>. [[തിരുവനന്തപുരം]] ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌. [[കേസരി എ. ബാലകൃഷ്ണപിള്ള|കേസരി]]യുമായുള്ള സമ്പർക്കമാണ്‌ തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ഈ കാലയളവിൽ [[ചെറുകഥ|ചെറുകഥാരംഗത്ത്‌]] സജീവമായി.
 
1934-ൽ ''ത്യാഗത്തിനു പ്രതിഫലം'' എന്ന നോവൽ പ്രസിദ്ധീകരിച്ചു<ref name="test1"/>. [[ചെമ്മീൻ]] എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌. എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്‌. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ [[മലയാളം|മലയാളത്തിലെ]] എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.{{തെളിവ്}}തകഴിയുടെ [[ചെമ്മീൻ (നോവൽ)|ചെമ്മീൻ]] 1965-ൽ [[രാമു കാര്യാട്ട്]] എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്‌<ref>[{{Cite web |url=http://www.hindu.com/mp/2010/11/22/stories/2010112250310400.htm |title=CHEMMEEN 1965 ] |access-date=2011-10-09 |archive-date=2012-11-09 |archive-url=https://web.archive.org/web/20121109070813/http://www.hindu.com/mp/2010/11/22/stories/2010112250310400.htm |url-status=dead }}</ref>. [[രണ്ടിടങ്ങഴി]], [[ചെമ്മീൻ (നോവൽ)|ചെമ്മീൻ]], [[ഏണിപ്പടികൾ]], [[കയർ]]‍ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
 
== കൃതികൾ ==
[[തോട്ടിയുടെ മകൻ]], [[രണ്ടിടങ്ങഴി]], [[ചെമ്മീൻ]], [[ഏണിപ്പടികൾ]], [[അനുഭവങ്ങൾ പാളിച്ചകൾ]], [[കയർ (നോവൽ)|കയർ]] തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്<ref>{{cite news|title = ചരിത്രത്തിൽ ഭാവനയുടെ അടയാളങ്ങൾ|url = http://malayalamvaarika.com/2013/january/11/essay3.pdf|publisher = [[മലയാളം വാരിക]]|date = 2013 ജനുവരി 11|accessdate = 2013 ഫെബ്രുവരി 17|language = മലയാളം|archive-date = 2016-03-06|archive-url = https://web.archive.org/web/20160306110540/http://malayalamvaarika.com/2013/january/11/essay3.pdf|url-status = dead}}</ref>. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്<ref>{{Cite web |url=http://www.malayalamresourcecentre.org/Mrc/literature/authors/authors.html |title=Authors and their works |access-date=2011-10-09 |archive-date=2012-12-09 |archive-url=https://archive.is/20121209135655/http://www.malayalamresourcecentre.org/Mrc/literature/authors/authors.html |url-status=dead }}</ref>. വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന.
 
ത്യാഗത്തിനു പ്രതിഫലം, [[ചെമ്മീൻ (നോവൽ)]] (1956)<ref>[{{Cite web |url=http://www.hindu.com/2005/10/13/stories/2005101301370200.htm |title=Celebrating 40 years of a movie classic ] |access-date=2011-10-09 |archive-date=2005-11-03 |archive-url=https://web.archive.org/web/20051103044301/http://www.hindu.com/2005/10/13/stories/2005101301370200.htm |url-status=dead }}</ref>, അനുഭവങ്ങൾ പാളിച്ചകൾ, അഴിയാക്കുരുക്ക്‌, [[ഏണിപ്പടികൾ]] (1964), ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, [[കയർ]] (1978)<ref name="test1"/>, കുറെ കഥാപാത്രങ്ങൾ, [[തോട്ടിയുടെ മകൻ|തോട്ടിയുടെ മകൻ (1947)]], പുന്നപ്രവയലാറിനു ശേഷം, ബലൂണുകൾ, [[രണ്ടിടങ്ങഴി]] (1948)<ref>[{{Cite web |url=http://www.hindu.com/mp/2008/08/02/stories/2008080253531300.htm |title=Randidangazhi 1958] |access-date=2011-10-09 |archive-date=2012-11-09 |archive-url=https://web.archive.org/web/20121109080840/http://www.hindu.com/mp/2008/08/02/stories/2008080253531300.htm |url-status=dead }}</ref>.
<!--[[ചിത്രം:Thakazhi.gif|right|thumb|തകഴിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ സ്റ്റാമ്പ്]]-->
 
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3654325" എന്ന താളിൽനിന്ന് ശേഖരിച്ചത്