"ഇൻസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 56:
ചൊവ്വാ ഗ്രഹത്തിന്റെ അന്തർഭാഗത്തെ കുറിച്ചു മാത്രമല്ല, ആന്തരികസൊരയൂഥ ഗ്രഹങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇൻസൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സഹായകമാകും.<ref name="missionpg">{{cite web|url=http://insight.jpl.nasa.gov/mission/ |archive-url=https://web.archive.org/web/20120111014040/http://insight.jpl.nasa.gov/mission/ |url-status=dead |archive-date=11 January 2012 |title=InSight: Mission|publisher=NASA/[[Jet Propulsion Laboratory]]|access-date=2 December 2011}}</ref> ചൊവ്വയെ രൂപപ്പെടുത്തിയ ആദ്യകാല പരിണാമ പ്രക്രിയകൾ പഠിക്കുക എന്നതാണ് ഇൻസൈറ്റിന്റെ പ്രാഥമിക ലക്ഷ്യം. ചൊവ്വയുടെ കാമ്പ്, മാന്റിൽ, ക്രസ്റ്റ് എന്നിവയുടെ വലുപ്പം, കനം, സാന്ദ്രത, മൊത്തത്തിലുള്ള ഘടന ഗ്രഹത്തിന്റെ ഉൾഭാഗത്തു നിന്നും പുറത്തു വരുന്ന താപത്തിന്റെ അളവ് എന്നിവ പഠിക്കുന്നതിലൂടെ ആന്തരിക ഗ്രഹങ്ങളുടെ പരിണാമ പ്രക്രിയകളെ കുറിച്ച് കൂടുതൽ വ്യക്തമായ അറിവ് കിട്ടുന്നതായിരിക്കും.<ref>{{cite journal|last1=Panning|first1=Mark|last2=Lognonne|first2=Philippe|last3=Banerdt|first3=Bruce|display-authors=etal|title=Planned Products of the Mars Structure Service for the InSight Mission to Mars|journal=Space Science Reviews|date=October 2017|volume=211|issue=1–4|pages=611–650|doi=10.1007/s11214-016-0317-5|hdl=10044/1/48928|url=https://hal.archives-ouvertes.fr/hal-01534998/file/Panning_21703.pdf|bibcode=2017SSRv..211..611P|s2cid=2992209}}</ref><ref name="missionpg"/>
[[File:Terrestrial Planet Interiors (Earth, Mars and Moon) - Artist's Concept.jpg|thumb|right|ഭൂമി, ചൊവ്വ, ചന്ദ്രൻ എന്നിവയുടെ ഉൾഭാഗം]]
ശിലാരൂപികളായ ആന്തരികഗ്രങ്ങളെല്ലാം തന്നെ രൂപം കൊണ്ടത് സമാനസ്വഭാവമുള്ള ആർജ്ജിത വലയ പദാർത്ഥങ്ങൾ കൊണ്ടായിരിക്കും. വലിപ്പം കൂടുന്നതിനനുസരിച്ച് ഗ്രഹത്തിന്റെ ഉൾവശത്തിന്റെ ചൂട് അധികരിക്കുകയും കാമ്പ്, മാന്റിൽ, ക്രസ്റ്റ് എന്നിവയുള്ള [[ഭൂസമാന ഗ്രഹങ്ങൾ|ഭൂസമാനഗ്രഹമായി]] പരിണമിക്കുകയും ചെയ്യുന്നു.<ref name="ISScience">{{cite web |url=http://insight.jpl.nasa.gov/science/|archive-url=https://web.archive.org/web/20120303133803/http://insight.jpl.nasa.gov/science/|url-status=dead|archive-date=3 March 2012|title=InSight: Science|publisher=NASA/Jet Propulsion Laboratory|access-date=2 December 2011}}</ref> ഈ പൊതുവായ പൂർവ്വികത ഉണ്ടായിരുന്നിട്ടും ഓരോ ഭൂസമാന ഗ്രഹങ്ങളുടെയും രൂപീകരണ പ്രകൃയ വ്യത്യസ്തമാണ്. ഇൻസൈറ്റ് മിഷന്റെ മറ്റൊരു ലക്ഷ്യം ഈ പ്രക്രിയയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുക എന്നതാണ്.<ref name="ISScience"/>
 
ഈ ദൗത്യം ചൊവ്വയുടെ സീസ്മിക പ്രവർത്തനങ്ങളെ കുറെയേറെ വിവരങ്ങൾ പുറത്തു കൊണ്ടുവരും. ചൊവ്വയുടെ അന്തർഭാഗത്തു നിന്നും പുറത്തേക്കു വമിക്കുന്ന താപത്തിന്റെ അളവ്, അതിന്റെ കോറിന്റെ വലിപ്പം, ദ്രാവകാവസ്ഥയിലാണോ ദ്രവാവസ്ഥയിലാണോ തുടങ്ങിയ വിവരങ്ങളെല്ലാം നമുക്കറിയാനാവും.
 
 
=== ഉപകരണങ്ങൾ ===
SIES ( Seismic Experiment for Interior Structure ), HP^3 ( Heat Flow and Physical Properties Package), RISE (Rotation and Interior Structure Experiment ) എന്നിവയാണു ഇൻസൈറ്റിലെ പ്രധാന ഉപകരണങ്ങൾ.
 
* ഫ്രഞ്ച്‌ നിർമ്മിതമായ SIES എന്ന ആധുനിക സീസ്മോമീറ്റർ ഒരു റോബ്ബോട്ടിക്ക്‌ ആം ഉപയോഗിച്ച്‌ ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിക്കും. വളരെ സൂക്ഷ്മമായ പ്രകമ്പങ്ങൾ വരെ രേഖപെടുത്താൻ ശേഷിയുള്ള ഈ ഉപകരണം ഉപയോഗിച്ച് ചൊവ്വയിലെ ഓരോ ഭ്രംശനങ്ങളും ("ചൊവ്വ കുലുക്കങ്ങൾ") രേഖപ്പെടുത്തി സൂക്ഷിച്ച് വെക്കും.. ഈ കുലുക്കങ്ങൾ പഠന വിധേയമാക്കുന്നത് വഴി ചൊവ്വയുടെ അകക്കാമ്പിന്റെ ആഴം, ഘടന, സാന്ദ്രത, അതിനു ചുറ്റുമുള്ള മാന്റിലിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെ കുറിച്ച് സുപ്രധാന കണ്ടുപിടിത്തങ്ങളിലേക്ക് വഴി തുറക്കും എന്നാണു പ്രതീക്ഷിക്കപെടുന്നത്‌.
* ചൊവ്വയുടെ ഉള്ളിൽ നിന്നും ബഹിർഗമിക്കുന്ന താപീകോർജ്ജം അളക്കുന്നതിന് വേണ്ടിയുള്ള ഒരു ജർമ്മൻ നിർമ്മിത മൊഡ്യൂൾ ആണ് Hp^3. അകക്കാമ്പിലെ താപോർജ്ജം അളക്കുന്നതിലൂടെ ചൊവ്വയുടെ ഘടനയിലേക്ക് വെളിച്ചം വീശുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്ര ലോകം പ്രത്യാശിക്കുന്നത്.
"https://ml.wikipedia.org/wiki/ഇൻസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്