"വലിയ അൽബർത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 25:
|prayer_attrib=}}
 
[[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിലും]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രങ്ങളിലുമുള്ള]] സമഗ്രമായ അറിവിന്റെയും, ശാസ്ത്രത്തിനും മതത്തിനും ഇടയിലെ സമാധാനപമായ സഹവർത്തിത്വത്തിനു നൽകിയ സംഭാവനകളുടേയും പേരിൽ അറിയപ്പെടുന്ന ഡൊമിനിക്കൻ സന്യാസിയും [[മെത്രാൻ|മെത്രാനുമാണ്‌]] '''വലിയ അൽബർത്തോസ്''' (ജനനം: 1193/1206  മരണം: നവംബർ 15, 1280). ''മഹാനായ വിശുദ്ധ അൽബർത്തോസ്'', ''കോളോണിലെ അൽബർത്തോസ്'' എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. മദ്ധ്യയുഗങ്ങളിലെ ഏറ്റവും മഹാനായ [[ജർമ്മനി|ജർമ്മൻ]] ചിന്തകനും ദൈവശാസ്ത്രജ്ഞനുമായി അൽബർത്തോസ് കണക്കാക്കപ്പെടുന്നു. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] 33 വേദപാരംഗതന്മാരിൽ ഒരാളാണ്‌ അൽബർത്തോസ്. [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] ദർശനത്തെ ക്രിസ്തീയചിന്തയിൽ ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമാണ്‌. പ്രഖ്യാത ക്രൈസ്തവചിന്തകനായ [[തോമസ് അക്വീനാസ്]] ഇക്കാര്യത്തിൽ അൽബർത്തോസിന്റെ വഴി പിന്തുടർന്നു. [[തോമസ് അക്വീനാസ്|അക്വീനാസിന്റെ]] ഗുരുവായിരുന്നു അൽബർത്തോസ്.
 
പണ്ഡിതനും ചിന്തകനുമെന്ന നിലയിൽ അദ്ദേഹം അർജ്ജിച്ച കീർത്തിയെ മാനിച്ച്, റോജർ ബേക്കണെപ്പോലുള്ള സമകാലീനർ, ജീവിതകാലത്തു തന്നെ "വലിയ"(Magnus) എന്ന വിശേഷണം അദ്ദേഹത്തിന്റെ പേരിനോടു ചേർത്ത് ഉപയോഗിച്ചിരുന്നു.
വരി 32:
[[പ്രമാണം:Vincenzo onofri, sant'alberto magno, 1493.JPG|left|thumb|വലിയ അൽബർത്തോസിന്റെ അർദ്ധകായ പ്രതിമ - വിൻസെൻസോ ഒണോഫ്രിയുടെ നിർമ്മിതി(കാലം: 1493)]]
=== ജനനം, വിദ്യാഭ്യാസം ===
[[ജർമ്മനി|ജർമ്മനിയിൽ]] [[ബവേറിയ|ബവേറിയയിലെ]] ലോവിഞ്ഞനിൽ, ബോൾസ്റ്റാട്ട് പ്രഭുവിന്റെ പുത്രനായി 1193-നും 1206-നും ഇടയ്ക്കെങ്ങോ അൽബർത്തോസ് ജനിച്ചു.<ref>[http://www.newadvent.org/cathen/01264a.htm വിശുദ്ധ വലിയ അൽബർത്തോസ്, കത്തോലിക്കാ വിജ്ഞാനകോശം]</ref>
 
അൽബർത്തോസിന്റെ വിദ്യാഭ്യാസം മുഖ്യമായും പാദുവാ സർ‌വകലാശാലയിലായിരുന്നു. [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] രചനകളുമായി അദ്ദേഹം പരിചയപ്പെട്ടത് അവിടെയാണ്‌. പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട നൊവാമാജിയയിലെ റുഡോൾഫിന്റെ സാക്ഷ്യം, [[പരിശുദ്ധ മറിയം|കന്യാമാതാവ്]] അൽബർത്തോസിനു പ്രത്യക്ഷയായി, പുരോഹിതവൃത്തി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി പറയുന്നു. 1223-നടുത്തെങ്ങോ, കുടുംബാംഗങ്ങളുടെ ഇച്ഛയ്ക്കെതിരായി ഡൊമിനിക്കൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം, ബൊളോഞ്ഞായിലും മറ്റിടങ്ങളിലും [[ദൈവശാസ്ത്രം]] പഠിച്ചു. [[ജർമ്മനി|ജർമ്മനിയിൽ]] കൊളോണിലെ ഡൊമിനിക്കൻ ഭവനത്തിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, ഏറെക്കാലം അവിടേയും, റീജൻസ്‌ബർഗ്ഗിലും, ഫ്രീബർഗ്ഗിലും, സ്ട്രാസ്‌ബർഗ്ഗിലും, ഹിൽഡെഷീമിലും അദ്ധ്യാപനത്തിൽ ഏർപ്പെട്ടു.
"https://ml.wikipedia.org/wiki/വലിയ_അൽബർത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്