"കെടാമംഗലം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 18:
| signature =
}}
കേരളത്തിലെ പ്രശസ്തനായ ഒരു [[കഥാപ്രസംഗം|കഥാപ്രസംഗകനായിരുന്നു]] '''കെടാമംഗലം സദാനന്ദൻ''' (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'' 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു.<ref name=sify>{{cite news|title=കെടാമംഗലത്തിന് റെക്കോഡ്, സിഫി വെബ്‌സൈറ്റ്|url=http://www.sify.com/carnaticmusic/news/fullstory.php?id=14511935|accessdate=29 ഒക്ടോബർ 2011|date=}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><br/> 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം 40 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.<ref name=thindu1>{{cite news|title=Kedamangalam Sadanandan dead, The Hindu|url=http://www.hindu.com/2008/04/14/stories/2008041459090400.htm|accessdate=29 ഒക്ടോബർ 2011 |date=14 ഏപ്രിൽ 2008 |archive-date=2008-04-21|archive-url=https://web.archive.org/web/20080421104151/http://www.hindu.com/2008/04/14/stories/2008041459090400.htm|url-status=dead}}</ref>
==ജീവിതരേഖ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വടക്കൻ പറവൂർ|വടക്കൻ പറവൂരിനടുത്തുള്ള]] കെടാമംഗലം ഗ്രാമത്തിൽ 1926-ൽ ജനിച്ച സദാനന്ദൻ 1944-ൽ തനിക്ക് 18 വയസ് പ്രായമുള്ളപ്പോൾ മുതൽ [[കഥാപ്രസംഗം]] വേദികളിലവതരിപ്പിച്ച് തുടങ്ങിയിരുന്നു. ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത് പ്രധാനമായും [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'', ''വാഴക്കുല'' എന്നീ കഥകളായിരുന്നു. മറ്റൊരു പ്രധാന കഥ ''ഉണ്ണിയാർച്ച''യായിരുന്നു. [[രമണൻ|രമണന്റെ]] അഭൂതപൂർവ്വമായ പ്രചാരത്തിന് പിന്നിൽ കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗത്തിന്റെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു.<ref name=gbooks>{{cite news|title=A Social History of India, S.N. Sadasivan, A.P.H Publishing Corporation|url=http://books.google.co.in/books?id=Be3PCvzf-BYC&pg=PA685&lpg=PA685&dq=Kedamangalam+Sadanandan&source=bl&ots=9j2wQcjizi&sig=jFW-CSy_bUNuI1KRhweoCipdjN8&hl=en&ei=DWajTvTgK8SIrAeP8v33Ag&sa=X&oi=book_result&ct=result&resnum=10&ved=0CFUQ6AEwCTgo#v=onepage&q&f=true|accessdate=29 ഒക്ടോബർ 2011 |date=}}</ref> പിൽക്കാലത്ത് ''കർണൻ'', ''അഗ്നി നക്ഷത്രം'', ''അവൻ വീണ്ടും ജയിലിലേക്ക്'', ''അഗ്നിപരീക്ഷ'', ''പട്ടമഹിഷി'', ''ചിരിക്കുന്ന മനുഷ്യൻ'', ''വ്യാസന്റെ ചിരി'', ''അഹല്യ'' തുടങ്ങി നിരവധി കഥാപ്രസംഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളത്തിൽ [[വി. സാംബശിവൻ|സാംബശിവൻ]] കഴിഞ്ഞാൽ ഏറ്റവുമധികം വേദികളിൽ കഥ പറഞ്ഞിട്ടുള്ള കാഥികനാണ് കെടാമംഗലം.<ref name=m3db>{{cite news|title=കെടാമംഗലം സദാനന്ദൻ, m3db വെബ്‌സൈറ്റ്|url=http://www.m3db.com/node/3455|accessdate=29 ഒക്ടോബർ 2011 |date=}}</ref>
"https://ml.wikipedia.org/wiki/കെടാമംഗലം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്