"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 6:
സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ [[ലാൽ|ലാലിന്റെ]] ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി [[പോലീസ്|പൊലീസിൽ]] വിവരമറിയിക്കാൻ സന്നദ്ധയാകുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി [[ആലുവ]] ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടിയിരുന്നു. മുമ്പ് നടൻ [[മുകേഷ്]] ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ നേരത്തേതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്കു നൽകിയിരുന്ന ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നൽകുവാൻ പീഡനത്തിനിരയായ പെൺകുട്ടി തയ്യാറായി.
 
നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായവരിൽ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ [[കൊരട്ടി]] സ്വദേശി മാർട്ടിൻ, [[തിരുവല്ല]] സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു,  എന്നിവരായിരുന്നു. ഈ കേസിൽ ആകെ 14 പ്രതികളാണുള്ളത്. മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്ന [[ദിലീപ്]] പ്രതിപ്പട്ടികയിൽ  എട്ടാം സ്ഥാനത്താണുള്ളത്. ദിലീപിന് ഈ പീഡനത്തിൽ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രചരിച്ചിരുന്നു. ഈ പെൺകുട്ടിയോടുഅബിൻപെൺകുട്ടിയോടു മുൻവിരോധമുണ്ടായിരുന്ന ഇയാൾ അവളോടു പകവീട്ടിയതായിരിക്കാമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ആദ്യഘട്ടത്തിൽ പൾസർ സുനി യാതൊരു സൂചനകളും നൽകിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങൾ പകർത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികൾ. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പല സംശയങ്ങൾക്കും ഇടയാക്കി. നടന്റെ പേരു ഉയർന്നുവന്നപ്പോൾത്തന്നെ അയാളും ബന്ധപ്പെട്ട വ്യക്തികളും ഇതു വ്യാജമാണെന്നാണു വ്യക്തമാക്കുകയുണ്ടായി.
 
ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി.
"https://ml.wikipedia.org/wiki/നടി_ആക്രമിക്കപ്പെട്ട_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്