"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
1922 ജനുവരി 20 ഉച്ചയ്ക്ക് [[മലപ്പുറം]]-[[മഞ്ചേരി]] റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ ([[കോട്ടക്കുന്ന്]]) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.
{{cquote| നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം}}
എന്ന് ഹാജി ആവശ്യപ്പെട്ടു. {{fact}}<ref>ഹിച്ച്കോക്ക് മലബാര് റിബല്യന് P:102</ref> <ref>മലബാർ കലാപം.[[മാതൃഭൂമി]] പബ്ലിക്കേഷൻസ്, [[കെ. മാധവൻ നായർ]]</ref> അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ [[ബ്രിട്ടീഷ്]] പട്ടാളം നടപ്പിൽ വരുത്തി. <ref>മലബാർ കലാപം– ഒരു പുനർവായന ചിന്ത പബ്ളിഷേഴ്സ് ഡോ. കെ ടി ജലീൽ </ref>. {{fact}}
മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി. <ref name="MPS77">{{Cite book|title=Malabar Samaram MP Narayanamenonum Sahapravarthakarum|last=Menon|first=MPS|publisher=Islamic Publishing House|year=1992|isbn=81-8271-100-2|location=Kozhikkode|pages=77}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3651858" എന്ന താളിൽനിന്ന് ശേഖരിച്ചത്