"ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 3:
ആനുപാതികമല്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന [[Federalism|ഫെഡറൽ ഭരണകൂടമുള്ള]] രാജ്യമാണ് ഇന്ത്യ. ഫെഡറൽ തലത്തിലും സംസ്ഥാനതലത്തിലും പ്രാദേശികമായും ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. ദേശീയതലത്തിൽ [[head of government|ഭരണകൂടത്തിന്റെ തലവനായ]], [[Prime Minister of India|പ്രധാനമന്ത്രിയെ]] പാർലമെന്റിന്റെ അധോസഭയായ [[Lok Sabha|ലോകസഭയിലെ]] അംഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്.<ref name=Basu>{{cite book | last=Basu|first=Durga D.|title=Introduction to the Constitution of India|year=2009|publisher=LexisNexis Butterworths Wadhwa Nagpur|location=Nagpur, India|isbn=9788180385599|page=509|url=http://www.lexisnexis.in/d-d-basu-introduction-to-the-constitution-of-india.htm|page=199|chapter=11}}</ref> ലോക്സഭയിലെ രണ്ടംഗങ്ങളെ പ്രസിഡന്റിന് നാമനിർദ്ദേശം ചെയ്യാമെങ്കിലും ബാക്കിയെല്ലാ അംഗങ്ങളെയും നേരിട്ട് പൊതു തിരഞ്ഞെടുപ്പുവഴിയാണ് തിരഞ്ഞെടുക്കുന്നത്. [[universal suffrage|സാർവ്വത്രികമായ പ്രായപൂർത്തി വോട്ടെടുപ്പിലൂടെ]] അഞ്ചുവർഷത്തിലൊരിക്കലാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.<ref name="Lok Sabha (PoI)">{{cite web|title=Lok Sabha: Introduction | url = http://parliamentofindia.nic.in/ls/intro/introls.htm | publisher = parliamentofindia.nic.in | accessdate=19 August 2011}}</ref> പാർലമെന്റിന്റെ ഉപരിസഭയായ [[Rajya Sabha|രാജ്യസഭയിലെ]] അംഗങ്ങളെ സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ടം അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് തിരഞ്ഞെടുക്കുന്നത്.<ref name="Rajya Sabha">{{cite web|title=Council of States (Rajya Sabha)|url=http://rajyasabha.nic.in/rsnew/council_state/council_state.asp|work=The national portal of India|publisher=Parliament of India|accessdate=26 May 2012|author=Rajya Sabha Secretariat}}</ref>
2009-ൽ [[Indian general election, 2009|തിരഞ്ഞെടുപ്പിൽ]] 71.4 കോടി ആൾക്കാർക്ക് വോട്ടവകാശമുണ്ടായിരുന്നു.<ref>{{cite news|title=The recurring miracle of Indian democracy|author = [[Shashi Tharoor]]|publisher = [[New Straits Times]]|date = 2009-04-16|url=http://www.straitstimes.com/vgn-ext-templating/v/index.jsp?vgnextoid=eece35b378aa0210VgnVCM100000430a0a0aRCRD&vgnextchannel=0162758920e39010VgnVCM1000000a35010aRCRD}}</ref> (ഇത് യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും വോട്ടവകാശമുള്ളവരുടെ തുകയേക്കാൾ കൂടുതലാണ്<ref>EU (25 states) electorate = 350mn <http://news.bbc.co.uk/2/hi/europe/3715399.stm>, US electorate=212 mm <http://elections.gmu.edu/preliminary_vote_2008.html {{Webarchive|url=https://web.archive.org/web/20081113104435/http://elections.gmu.edu/preliminary_vote_2008.html |date=2008-11-13 }}></ref>). 30 കോടി ഡോളറോളമാണ് തിരഞ്ഞെടുപ്പിന്റെ ചിലവ്. 10 ലക്ഷത്തിലധികം [[Indian voting machines|ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ]] തിരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെടും.<ref>[http://eci.gov.in/MiscStats/ExpenditureLokSabha.htm Indian General Election Expenditure, from ECI website] {{Webarchive|url=https://archive.today/20050208131740/http://eci.gov.in/MiscStats/ExpenditureLokSabha.htm |date=2005-02-08 }} accessed 14 May 2006.</ref>
 
വോട്ടവകാശമുള്ള ഇത്രയധികം ജനങ്ങളുള്ളതുകാരണം തിരഞ്ഞെടുപ്പ് ഒന്നിലധികം ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത് ([[Indian general election, 2004|2004-ലെ പൊതുതിരഞ്ഞെടുപ്പിൽ]] നാലു ഘട്ടങ്ങളാണുണ്ടായിരുന്നതെങ്കിൽ [[Indian general election, 2009|2009-ലെ പൊതുതിരഞ്ഞെടുപ്പിൽ]] അഞ്ച് ഘട്ടങ്ങളുണ്ടായിരുന്നു). [[Election Commission of India|ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ]] തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതുമുതൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വളരെ നീണ്ട പ്രക്രീയയാണിത്.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_തിരഞ്ഞെടുപ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്