"ഇൻസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
==പശ്ചാത്തലം==
===ചൊവ്വാക്കുലുക്ക ചലനങ്ങൾ===
1976ൽ [[വൈക്കിങ് ദൗത്യം|വൈക്കിങ്]] ലാൻഡറുകളിലെ ഭൂകമ്പമാപിനികളിൽ ചില കമ്പനങ്ങൾ രേഖപ്പെടുത്തുകയുണ്ടായി.<ref>{{Cite journal |url=https://authors.library.caltech.edu/54355/2/jgr82msapp.pdf|title=Signatures of Internally Generated Lander Vibrations|journal=Journal of Geophysical Research|first=Don L.|last=Anderson|display-authors=etal|volume=82|issue=28|pages=4524–4546; A–2|date=September 1977|doi=10.1029/JS082i028p04524|bibcode=1977JGR....82.4524A}}</ref> [[വൈക്കിങ് 1|വൈക്കിങ് 1ലെ]] ഭൂകമ്പമാപിനികൾ ശരിയയ രീതിയിൽ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് അതിൽ നിന്നുള്ള വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വൈക്കിങ് 2ലെ ഉപകരണങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിച്ചിരുന്നതു കൊണ്ട് അതിൽ നിന്നുള്ള വിവരങ്ങൾ നമുക്കു ലഭിക്കുകയും അതു വിശകലനം ചെയ്യാൻ സാധിക്കുകയും ചെയ്തു.<ref>{{cite web|url=https://science.nasa.gov/science-news/science-at-nasa/2001/ast20jul_1/|title=Happy Anniversary, Viking Lander|publisher=NASA|work=Science@NASA|date=20 July 2001}}</ref><ref name="lpi.usra.edu">https://www.lpi.usra.edu/meetings/lpsc2013/pdf/1178.pdf</ref> എൺപതാമത്തെ ചൊവ്വാദിനത്തിൽ വൈക്കിങ് 2 ശക്തമായ ഒരു കമ്പനം രേഖപ്പെടുത്തി.<ref name="lpi.usra.edu"/> ഇത് ഭൂകമ്പമാണോ ശക്തമായ കാറ്റിന്റെ ഫലമായി ഉണ്ടായതാണോ എന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ സമയത്ത് അവിടെ കാറ്റുണ്ടായിരുന്നതിനായി മറ്റു തെളിവുകളൊന്നും ലഭ്യമായിരുന്നില്ല.<ref name="lpi.usra.edu"/> വൈക്കിങ് 2 ഇറങ്ങിയ സ്ഥലത്തിന്റെ പ്രത്യേകതയും ഉപകരണങ്ങളുടെ പരിമിതിയും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് തടസ്സമായി.<ref name="lpi.usra.edu"/> ഇൻസൈറ്റിന് കൂടുതൽ സെൻസറുകളുണ്ട്. ഇവ ചൊവ്വയുടെ ഉപരിതലത്തിൽ നേരിട്ട് സ്ഥാപിക്കാൻ കഴിയുന്നവയാണ്. കൂടാതെ ഒരു വിൻഡ്ഷീൽഡും ഇതിൽ ഉണ്ട്.
 
വൈക്കിംഗ് 2 നിന്നിരുന്ന ഭാഗത്ത് 14 മുതൽ 18 കിലോമീറ്റർ ആഴത്തിലുള്ള ചൊവ്വയുടെ പുറംതോടിന്റെ കനം കണക്കാക്കാൻ വൈക്കിംഗ് 2ലെ സീസ്മോമീറ്റർ റീഡിംഗുകൾ ഉപയോഗിച്ചു.<ref name=vikingspace/> വൈക്കിംഗ് 2ലെ സീസ്മോമീറ്ററുകൾ ചൊവ്വയിലെ കാറ്റിന്റെ പ്രത്യേകതകൾ മനസ്സിലാക്കി അവിടത്തെ കാലാവസ്ഥയെ കുറിച്ച് അറിയുന്നതിന് സഹായിച്ചു.<ref name=vikingspace>{{cite news |url=https://www.space.com/18803-viking-2.html|title=Viking 2: Second Landing on Mars|work=Space.com|first=Elizabeth|last=Howell|date=6 December 2012|access-date=15 November 2017}}</ref><ref>{{Cite journal |title=Martian wind activity detected by a seismometer at Viking lander 2 site|journal=Geophysical Research Letters|last1=Nakamura|first1=Y.|last2=Anderson|first2=D. L.|volume=6|issue=6|pages=499–502 |date=June 1979|doi=10.1029/GL006i006p00499|bibcode=1979GeoRL...6..499N|url=https://authors.library.caltech.edu/91227/1/Nakamura_et_al-1979-Geophysical_Research_Letters.pdf}}</ref> എങ്കിലും ഒരു ചൊവ്വാ കുലുക്കം ഉണ്ടെന്ന് തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിക്കുകയുണ്ടായില്ല. അപ്പോളോ ദൗത്യങ്ങളിലും സീസ്മോമീറ്ററുകൾ ഉപയോഗിച്ചിരുന്നു.
 
1969ലെ അപ്പോളോ 11 മുതൽ അപ്പോളോ 12, 14, 15, 16 ദൗത്യങ്ങളിലെല്ലാം ചന്ദ്രനിൽ ഭൂകമ്പമാപിനികൾ ഉപയോഗിക്കുകയും ചന്ദ്രക്കുലുക്കങ്ങളുടെ കണ്ടെത്തൽ ഉൾപ്പെടെയുള്ള നിരവധി നടത്തുകയും ചെയ്തിട്ടുണ്ട്.<ref>{{cite journal|title=Lunar seismology – The internal structure of the moon|journal=Journal of Geophysical Research|last=Goins|first=N.R. |display-authors=etal|volume=86|pages=5061–5074|date=June 1981|doi=10.1029/JB086iB06p05061|bibcode=1981JGR....86.5061G|hdl=1721.1/52843|hdl-access=free}}</ref><ref>{{cite web|url=https://www.space.com/9710-details-moon-core-revealed-30-year-data.html|title=Details of the Moon's Core Revealed by 30-year-old Data|last1=Redd|first1=Nola Taylor|last2=January 6|first2=Space com Contributor {{!}}|website=Space.com|access-date=2018-12-22|last3=ET|first3=2011 05:39pm}}</ref> 1977 വരെ പ്രവർത്തിച്ചിരുന്ന അപ്പോളോ ഭൂകമ്പമാപിനികൾ [[റിക്ടർ മാനകം|റിക്ടർ സ്കെയിലിൽ]] 5.5 വരെയുള്ള 28 ഭൂചലനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.<ref>{{cite web |url=https://science.nasa.gov/science-news/science-at-nasa/2006/15mar_moonquakes/|title=Moonquakes|work=Science@NASA|publisher=NASA Science Mission Directorate|first=Trudy E.|last=Bell |date=15 March 2006|access-date=31 January 2018}}</ref> ഇൻസൈറ്റ് ദൗത്യത്തിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ചാൽ ചന്ദ്രൻ, ചൊവ്വ, ഭൂമി എന്നിവയുടെ സീസ്മിക് പ്രത്യേകതകളെ കുറിച്ച പഠിക്കുന്നതിന് കഴിയും.<ref>{{cite web|url=https://solarsystem.nasa.gov/news/426/gravity-assist-mars-and-insight-with-bruce-banerdt|title=Gravity Assist: Mars and InSight with Bruce Banerdt|website=Solar System Exploration: NASA Science|access-date=2018-12-22}}</ref>
 
 
ഭൂമിയുടെയും ചന്ദ്രന്റെയും ആന്തരികഭാഗങ്ങളെ കുറിച്ചു് കൂടുതൽ അറിവും നേടാൻ സാധിച്ചത് അവയുടെ സീസ്മിക് പഠനങ്ങളെ തുടർന്നാണ്.<ref>{{cite web|url=https://solarsystem.nasa.gov/news/426/gravity-assist-mars-and-insight-with-bruce-banerdt|title=Gravity Assist: Mars and InSight with Bruce Banerdt|website=Solar System Exploration: NASA Science|access-date=2018-12-22}}</ref>{{quote|ശരിയാണ്, ചൊവ്വാക്കുലുക്കങ്ങളെ കുറിച്ച് പഠിക്കുക എന്നതു തന്നെയാണ് ഈ ദൗത്യത്തിന്റെ കാതൽ. ഭൂമിയുടെയും ചന്ദ്രന്റെയും അന്തർഭാഗത്തെ കുറിച്ചുള്ള എല്ലാ അടിസ്ഥാന വിവരങ്ങളും നമുക്കിന്നറിയാവുന്ന രീതിയിൽ നേടാൻ ഞങ്ങൾ ഉപയോഗിച്ച രീതിയാണ് സീസ്മോളജി. അതേ സങ്കേതങ്ങൾ ഉപയോഗിച്ചു തന്നെ ചൊവ്വയെ കുറിച്ചും പഠിക്കാനാവും.|''Gravity Assist: Mars and InSight'' with Bruce Banerdt (3 May 2018)<ref>[https://solarsystem.nasa.gov/news/426/gravity-assist-mars-and-insight-with-bruce-banerdt NASA.gov]</ref>}}
 
=== ഉപകരണങ്ങൾ ===
"https://ml.wikipedia.org/wiki/ഇൻസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്