"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 6:
}}}}[[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ് ഭാഷയിൽ]] എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തരിൽ ഒരാളാണ് '''ആർ.കെ. നാരായൺ'''. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കർത്താവായ ആർ.കെ. നാരായണിന്റെ ജനനപ്പേര് '''രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി''' എന്നായിരുന്നു. ,<ref name="jainank">{{Cite web |url=http://www.iit.edu/~jainank/reading/db/narayan/narayan.html |title=R. K. Narayan: A Profile |access-date=2007-08-07 |archive-date=2007-05-10 |archive-url=https://web.archive.org/web/20070510153057/http://www.iit.edu/~jainank/reading/db/narayan/narayan.html |url-status=dead }}</ref>
 
ആർ.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ [[മാൽഗുഡി]] എന്ന പട്ടണമാണ്. ''[[സ്വാമി ആന്റ് ഫ്രണ്ട്സ്]]'' എന്ന തന്റെ ആദ്യനോവൽ മുതൽ ആർ.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിർത്തവേ തന്നെ പല ഇന്ത്യൻ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി നോവലുകൾ രചിച്ച [[വില്യം ഫോക്നർ|വില്യം ഫോക്നറുമായി]] ആർ.കെ. നാരായണനെ ഉപമിക്കാറുണ്ട്.<ref>[{{Cite web |url=http://www.hinduonnet.com/2001/05/16/stories/05162512.htm |title=R.K. Narayan 1906-2001] |access-date=2007-08-07 |archive-date=2009-07-20 |archive-url=https://web.archive.org/web/20090720100231/http://www.hinduonnet.com/2001/05/16/stories/05162512.htm |url-status=dead }}</ref>
== ജീവിതരേഖ ==
ആർ. കെ. നാരായണൻ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്) ഒരു അയ്യർ വടാമ [[തമിഴ് ബ്രാഹ്മണർ|തമിഴ് ബ്രാഹ്മണ കുടുംബത്തിൽ]] 1906 [[ഒക്ടോബർ 10]]-ന് ജനിച്ചു. ആറ് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള ഒരു കുടുംബത്തിലെ എട്ട് മക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ആൺകുട്ടികളിൽ രണ്ടാമനായിരുന്ന നാരായണന്റെ ഇളയ സഹോദരൻ രാമചന്ദ്രൻ പിന്നീട് ജെമിനി സ്റ്റുഡിയോയിൽ പത്രാധിപരായി. പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റായ [[ആർ.കെ. ലക്ഷ്മൺ]] ഇളയ സഹോദരനാണ്‌. ഒരു സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സ്കൂളിലാണ് നാരായൺ ഏതാനും കാലം വിദ്യാഭ്യാസം നിർവ്വഹിച്ചത്. പിതാവിന്റെ ജോലിസ്ഥലം പതിവായി മാറിയിരുന്നതിനാൽ നാരായണൻ തന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം മാതൃ മുത്തശിയായ പാർവതിയുടെ സംരക്ഷണയിൽ ചെലവഴിച്ചു. ഇക്കാലത്ത് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളും കളിക്കൂട്ടുകാരുമായി ഉണ്ടായിരുന്നത് ഒരു മയിലും വികൃതിയായ ഒരു കുരങ്ങുമായിരുന്നു.
"https://ml.wikipedia.org/wiki/ആർ.കെ._നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്