"ഉറൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  1 വർഷം മുമ്പ്
(ചെ.) (2401:4900:22D9:1CE6:0:0:223:28E2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 991joseph സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
== ജീവിതരേഖ ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിക്കടുത്തുള്ള]] പള്ളപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 8-നാണ് പരുത്തൊള്ളിപരുത്തുള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്.<ref name="dcbooks">{{cite book |title=മഹച്ചരിതമാല: വാല്യം 3 – കേരളം |publisher=[[ഡി.സി. ബുക്സ്]] | editor=[[പി.കെ. രാജശേഖരൻ]] |pages=56–57}}</ref> [[പൊന്നാനി]] എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽത്തന്നെ കാല്പനികകവിയായ [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി ഗോവിന്ദൻ നായരുമായി]] സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി അദ്ദേഹം പേരെടുത്തു. 1934-ൽ നാടുവിട്ട അദ്ദേഹം ആറുവർഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവിൽ തമിഴ്, കന്നഡ എന്നീ ഭാഷകൾ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിലും രണ്ടുവർഷം വീതം ക്ലാർക്കായി ജോലി നോക്കി. 1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, [[മംഗളോദയം|മംഗളോദയം മാസിക]], കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പിൽക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങൾ. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, [[മലയാള മനോരമ]] എന്നിവയുടെ പത്രാധിപർ, [[കേരള സാഹിത്യ അക്കാദമി]] അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1976-ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10-ന് കോട്ടയത്തു വച്ച് അന്തരിച്ചു.
 
''യൗവനം നശിക്കാത്തവൻ'' എന്നർത്ഥമുള്ള അറബിവാക്കായ ''ഉറൂബ്'' എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്. 1952-ൽ ആകാശവാണിയിൽ ജോലിനോക്കവേ സഹപ്രവർത്തകനും സംഗീതസംവിധായകനുമായ [[കെ. രാഘവൻ|കെ. രാഘവനെ]] കുറിച്ച് ഒരു ലേഖനം [[മാതൃഭൂമി|മാതൃഭൂമിയിൽ]] പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരണയായത്. "നീർച്ചാലുകൾ" എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25-ലേറെ കഥാസമാഹാരങ്ങൾ രചിച്ചു. "തീ കൊണ്ടു കളിക്കരുത്", "മണ്ണും പെണ്ണും", "മിസ് ചിന്നുവും ലേഡി ജാനുവും" (നാടകങ്ങൾ), "നിഴലാട്ടം", "മാമൂലിന്റെ മാറ്റൊലി" (കവിതകൾ), "ഉറൂബിന്റെ ശനിയാഴ്ചകൾ" (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികൾ. ''[[ഉമ്മാച്ചു]]'' (1954), ''[[സുന്ദരികളും സുന്ദരന്മാരും]]'' (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി പുരസ്കാരവും]] (1958, ''ഉമ്മാച്ചു''), [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം|കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും]] (1960, ''സുന്ദരികളും സുന്ദരന്മാരും'') അദ്ദേഹത്തെ തേടിയെത്തി. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, [[മലബാർ കലാപം]], [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ദേശീയ സ്വാതന്ത്ര്യസമരം]], കമ്യൂണിസ്റ്റ് മുന്നേറ്റം, [[രണ്ടാം ലോകമഹായുദ്ധം]] തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ രാഷ്ടീയ-സാമൂഹിക-കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ, മലബാറിലെ കേന്ദ്രമാക്കി അനേകം വ്യക്തിജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് ''സുന്ദരികളും സുന്ദരന്മാരും''. ''അണിയറ'', ''മിണ്ടാപ്പെണ്ണ്'', ''അമ്മിണി'', ''ആമിന'', ''തേന്മുള്ളുകൾ'' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ കൃതികളിൽ പ്രമേയമാക്കിയത്.<ref name="dcbooks"/> മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ''[[നീലക്കുയിൽ]]'' (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉറൂബാണ്. ''[[രാരിച്ചൻ എന്ന പൗരൻ]]'' (1956), ''[[നായര് പിടിച്ച പുലിവാല്]]'' (1958), ''[[മിണ്ടാപ്പെണ്ണ്]]'' (1970), ''[[കുരുക്ഷേത്രം (ചലച്ചിത്രം)|കുരുക്ഷേത്രം]]'' (1970), ''[[ഉമ്മാച്ചു (ചലച്ചിത്രം)|ഉമ്മാച്ചു]]'' (1971), ''[[അണിയറ (ചലച്ചിത്രം)|അണിയറ]]'' (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിർവ്വഹിച്ചു.
11,607

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3650061" എന്ന താളിൽനിന്ന് ശേഖരിച്ചത്