"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 10 sources and tagging 0 as dead.) #IABot (v2.0.8
ജാവ -> ജാവ (ദ്വീപ്)
വരി 61:
== യാത്രകൾ ==
 
പ്രകടമായ സഞ്ചാര തൃഷ്ണയിൽ 1878നും 1932നും ഇടയിൽ ടാഗോർ അഞ്ചു [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങളിലെ]] മുപ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ചു. ഈ യാത്രകൾ പലതും അദ്ദേഹത്തിന്റെ കൃതികളെ വിദേശികൾക്ക്‌ പരിചയപ്പെടുത്തുന്നതിന്‌ പ്രത്യേക പങ്ക്‌ വഹിച്ചു. 1912ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെത്തിയ]] ടാഗോറിന്റെ ചില കൃതികളുടെ വിവർത്തനം, ഗാന്ധി ആരാധകനായ [[ചാർൾസ്‌ എസ്‌ ആണ്ട്രൂഫ്സ്‌]], ആംഗ്ലോ-ഐറിഷ്‌ കവി [[വില്യം ബട്ട്‌ലർ യേറ്റ്സ്]], [[എർസ പൗണ്ട്‌]], [[റോബർട്‌ ബ്രിജസ്‌]], [[ഏണസ്റ്റ്‌ റൈസ്‌]], [[തോമസ്‌ സ്റ്റർജ്‌ മൂർ]] തുടങ്ങിയ സാഹിത്യകാരന്മാർക്ക്‌ ഹൃദയഹാരിയായി. [[ഗീതാഞ്ജലി|ഗീതാഞ്ജലിയുടെ]] ആംഗലേയ പതിപ്പിന്‌ ആമുഖമെഴുതിയത്‌ [[വില്യം ബട്ട്‌ലർ യേറ്റ്സ്|യീറ്റ്‌സ്‌]] ആയിരുന്നു. 1917 ഏപ്രിൽ വരെ ടാഗോർ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലും]] ഉടനീളം യാത്ര ചെയ്ത്‌ പ്രഭാഷണങ്ങൾ നടത്തി. [[ജപ്പാൻ|ജപ്പാനിലും]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലും]] നടത്തിയ പ്രഭാഷണങ്ങളിൽ അവരുടെ [[ദേശീയവാദം|ദേശീയവാദത്തെ]] തള്ളിപ്പറഞ്ഞ്‌ പ്രശംസയും അപഹാസവും ഏറ്റുവാങ്ങി. തിരികെ ഇൻഡ്യയിലെത്തിയ ടാഗോർ 63ആം വയസ്സിൽ [[പെറു]] സർക്കരിന്റെ ക്ഷണം സ്വീകരിച്ച്‌ അവിടം സന്ദർശിച്ചു. ഇതേ യാത്രയിൽ അദ്ദേഹം [[മെക്സിക്കോ|മെക്സിക്കോയും]] സന്ദർശിച്ചു. രണ്ട്‌ സർക്കാരുകളും ടാഗോറിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം ഒരു ലക്ഷം [[ഡോളർ]] വീതം ശാന്തിനികേതനത്തിന്‌ സംഭാവന ചെയ്തു. 1924 [[നവംബർ 6]]-ന്‌ ടാഗോർ [[അർജന്റീന|അർജന്റീനയിലെത്തി]]. 1925 ജനുവരിയിൽ ഇൻഡ്യയിലേക്കു യാത്ര തിരിച്ച ടാഗോർ, [[ഇറ്റലി|ഇറ്റലിയിലെ]] സ്വേച്ഛാധിപതിയായിരുന്ന [[മുസ്സോളിനി|ബെനിറ്റൊ മുസ്സോളിനിയെ]] സന്ദർശിച്ചു. 1926 [[ജൂലൈ 20]]-ന് ടാഗോർ[[മുസ്സോളിനി|മുസ്സോളിനിക്കെതിരെ]] പ്രതികരിച്ചതു വരെ അവർ തമ്മിലുണ്ടായിരുന്ന അടുപ്പം തുടർന്നു. 1927 [[ജൂലൈ 14]]-ന് ടാഗോർ നാലുമാസത്തെ തെക്കു കിഴക്കൻ [[ഏഷ്യ]] സന്ദർശനത്തിനു തിരിച്ചു. ആ യാത്രയിൽ അദ്ദേഹം [[ബാലി]], [[ജാവ]] (ദ്വീപ്)|ജാവ ദ്വീപ്‌]], [[ക്വാല ലംപൂർ]], [[മലാക്ക]], [[പെനാങ്ങ്‌]], [[സിയാം]], [[സിംഗപ്പൂർ]] തുടങ്ങിയ സ്ഥലങ്ങൾ‍ സന്ദർശിച്ചു. ഇതൊരു [[യാത്രാവിവരണമായി]] "ജാത്രി" എന്ന പേരിൽ പുറത്തിറക്കി. 1930 ആദ്യത്തോടെ ടാഗോർ ബംഗാൾ വിട്ട്‌ ഒരു വർഷത്തോളം [[യൂറോപ്പ്‌|യൂറോപ്പിലും]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലും]] പര്യടനം നടത്തി. [[പാരിസ്|പാരീസിലും]] [[ലണ്ടൻ|ലണ്ടനിലും]] ടാഗോറിന്റെ ചിത്രങ്ങൾ‍ പ്രദർശിപ്പിച്ചു. അദ്ദേഹം [[ബെർമിങ്ങ്‌ഹാം|ബെർമിങ്ങ്‌ഹാമിലെ]] ''"റിലിജ്യസ്‌ സൊസൈറ്റി ഫോർ ഫ്രണ്ട്സ്‌"'' എന്ന സ്ഥാപനത്തിൽ താമസിച്ച്‌ [[ഓക്സ്ഫർഡ്‌ സർവ്വകലാശാല|ഓക്സ്ഫർഡ്‌ സർവ്വകലാശാലയ്ക്കു]] വേണ്ടി [[ഹിബ്ബർട്‌]] [[പ്രഭാഷണം]] തയ്യാറാക്കി''.(അത്‌ പ്രധാനമായും ദൈവത്തിന്റെ മനുഷ്യ ഗുണങ്ങൾ അഥവാ അനശ്വരനായ മനുഷ്യന്റെ ദൈവ ഗുണങ്ങൾ എന്ന വിഷയത്തെ കുറിച്ചായിരുന്നു).'' ലണ്ടനിലെ ''"റിലിജ്യസ്‌ സൊസൈറ്റി ഫോർ ഫ്രണ്ട്സ്‌"'' സമ്മേളനത്തിൽ ടാഗോർ ബ്രിട്ടീഷുകാരും ഇൻഡ്യക്കാരും തമിലുള്ള ബന്ധത്തെ കുറിച്ച്‌ സംസാരിക്കുകയും, അതിനെ "വളരെ ആഴമുള്ള ഇരുണ്ട ഗർത്തം" എന്ന് സൂചിപ്പിക്കുകയും, ഇതേ വിഷയത്തിൽ രണ്ട്‌ വർഷത്തോളം പ്രഭാഷണങ്ങൾ തുടരുകയും ചെയ്തു. അതിനു ശേഷം [[ആഗാഖാൻ]] മൂന്നാമനേയും, തുടർന്ന് [[ഡെന്മാർക്ക്‌]], [[സ്വിറ്റ്സർലാന്റ്]], എന്നീ രാജ്യങ്ങളും 1930 ജൂൺ മുതൽ സെപ്റ്റംബർ മധ്യം വരെ [[ജർമ്മനി|ജർമ്മനിയും]], പിന്നീട്‌ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] സന്ദർശിച്ചു. [[പേർഷ്യൻ]] ദാർശനികനയിരുന്ന [[ഹഫീസിന്റെ]] [[ഇതിഹാസങ്ങളിലും]] [[കൃതി]]യളിലും അവഗാഹമുണ്ടായിരുന്ന ടാഗോറിനെ [[ഇറാൻ|ഇറാനിലെ]] [[ഷാ]] ആയിരുന്ന [[റേസാ ഷാ പഹ്‌ലവി]] ഏപ്രിൽ [[1932]]-ൽ തന്റെ പ്രത്യേക അതിഥിയായി സ്വീകരിച്ചു. [[പ്രമാണം:Tagore Iran.jpg|thumb|right|ടാഗോർ (ആദ്യനിരയിൽ വലതു നിന്ന് മൂന്നാമത്) [[ഇറാനി]] മജ്‌ലിസ് അംഗങ്ങൾക്കൊപ്പം ഏപ്രിൽ-മേയ് 1932.]]
 
ഇത്തരത്തിലുള്ള വിശാലമായ യാത്രാനുഭവങ്ങൾ [[ഹെന്രി ബെർഗ്സൺ]], [[ആൽബർട്ട് ഐൻസ്റ്റീൻ]], [[റൊബർട്‌ ഫ്രോസ്റ്റ്‌]], [[തോമസ്‌ മാൻ]], [[ജോർജ്ജ് ബർണാർഡ് ഷാ]], [[എച്‌. ജി വെൽസ്‌]], [[റൊമൈൻ റോളണ്ട്‌]] തുടങ്ങിയ മഹാന്മാരായ സമകാലീനരോട്‌ ഇടപഴകുവാൻ ടാഗോറിന്‌ സാധിച്ചു.
ടാഗോറിന്റെ അവസാനത്തെ വിദേശ സഞ്ചാരം 1932-33ൽ [[പെർഷ്യ]], [[ഇറാക്ക്‌]], [[സിലോൺ]] എന്നിവിടങ്ങളിലേക്കായിരുന്നു. ഈ യാത്രയിലും, മനുഷ്യരുടെ ഭിന്നിപ്പിനെയും ദേശീയവാദത്തെയും പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾക്ക്‌ ടാഗോർ രൂക്ഷത കൂട്ടി.
 
 
== പ് ==
== പ്രധാനകൃതികൾ ==
[[പ്രമാണം:Rabindranath Tagore Ra-Tha seal initials.jpg|thumb|right|തടിയിൽ ടാഗോറിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ “ര“ യും “ത“ യും മുദ്രയായി ഉപയോഗിച്ചിരുന്നത്]]
"https://ml.wikipedia.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്