"ചാലക്കുടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
[[ചിത്രം:AthirappillyfallsImage(04321).jpg|right|thumb|ചാലക്കുടിപ്പുഴയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം]]
[[ചിത്രം:Koodappuzha chalakudy.jpg|thumb|കൂടപ്പുഴ കടവ്]]
[[ചിത്രം:കൂടപ്പുഴ ചെക്ക് ഡാം.jpg|right|thumb|ചാലക്കുടിപ്പുഴ - കൂടപ്പുഴ ചെക്ക് ഡാം]][[കേരളം|കേരളത്തിലെ]] [[തൃശൂർ ജില്ല|തൃശൂർ]], [[എറണാകുളം ജില്ല|എറണാകുളം]] ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ '''ചാലക്കുടിപ്പുഴ'''. 144 കിലോമീറ്റർ<ref> [http://www.trichur.com/html/ataglance.htm തൃശൂർ.കോം] </ref> നീളമുള്ള ( [[പെരിയാർ|പെരിയാറിന്റെ]] ഭാഗമായ 14 കി മീ ചേർത്ത്‌) ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും [[ജൈവവൈവിദ്ധ്യം|ജൈവവൈവിധ്യമാർന്ന]] പുഴകളിൽ ഒന്നാണ്.<ref>http://www.springerlink.com/content/9236q151h522252v/{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>,<ref name="biodiverse" >{{cite journal | author=Rajeev Raghavan Gopalan prasad PH Anval Alia and Benno Pereira | title=Exotic fish Species in a global biodiversity hot spot. observations from River chalakudy, part of Wester Ghats, Kerala India | journal=BIOLOGICAL INVASIONS | year= | volume= | issue= | pages=37-40 | url=http://www.springerlink.com/content/9236q151h522252v/fulltext.pdf | accessdate=2009-04-25 }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികമാണ്.<ref> [http://krpcds.org/report/amita.pdf ജൈവ വൈവിധ്യത്തെക്കുറിച്ച്‌ കെ. എച്ച്‌. അമിതാഭ് ബച്ചൻ അവതരിപ്പിച്ച പ്രബന്ധം ] </ref> തൃശൂർ ജില്ലയിലെ [[ചാലക്കുടി]] പട്ടണത്തിൽക്കൂടി ഒഴുകുന്നു എന്നതാണ് പേരിന് നിദാനം. [[കേരളം|കേരളത്തിലെ]] നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്കുള്ളത്. നദിയുടെ വൃഷ്ടി പ്രദേശത്തിന്റെ വിസ്തീർണ്ണം 1704 ച.കി.മീ ആണ്. ഇതിൽ 1404 ച.കി.മീ കേരളത്തിലും ബാക്കി 300 ച.കി.മീ [[തമിഴ്‌നാട്|തമിഴ്‌നാട്ടിലുമാണ്]].
 
ഈ നദിയിലെ [[അതിരപ്പിള്ളി വെള്ളച്ചാട്ടം|അതിരപ്പിള്ളി]], [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] വെള്ളച്ചാട്ടങ്ങൾ കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.
അപൂർവമായി കാണാറുള്ള ഒരു [[ഓക്സ്ബൊ തടാകം]] ഈ നദിയിൽ വൈന്തലക്കടുത്തു കണ്ടെത്തിയിട്ടുണ്ട്.<ref>{{cite news|title=വൈന്തലയിലെ ഓക്‌സ്‌ബോ തടാകം ദേശീയ ശ്രദ്ധയിലേക്ക്|url=http://www.mathrubhumi.com/story.php?id=372096|accessdate=2013 ജൂൺ 28|newspaper=മാതൃഭൂമി|date=2013 ജൂൺ 28|archive-date=2013-07-01|archive-url=https://web.archive.org/web/20130701015749/http://www.mathrubhumi.com/story.php?id=372096|url-status=dead}}</ref>
 
[[പാലക്കാട്]] നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന നിർദ്ദിഷ്ട [[കരിയകുറ്റി-കരപ്പാറ ജലവൈദ്യുത പദ്ധതി]] ചാലക്കുടിപ്പുഴയുടെയും അസംഖ്യം വരുന്ന ജൈവജാലങ്ങളുടെയും വിനാശത്തിന് കാരണമായേക്കാം എന്നത് ഒരു വൻ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.<ref> http://www.hinduonnet.com/2001/08/21/stories/0421211y.htm </ref> <ref>https://kalpavriksh.org/publication/athirappilly-hydro-electric-project-press-release-30th-march-2007/</ref> ഈ നദിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും തർക്കപ്രശ്നമായി നിലനിൽക്കുന്നു.
 
[[നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോർസസ്]] ചാലക്കുടിപ്പുഴയുടെ ആദ്യഘട്ടങ്ങളെ ഉൾപ്പെടുത്തി ഒരു മത്സ്യ സം‌രക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുകയുണ്ടായി. 104 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 9 എണ്ണം വംശനാശഭീഷണി നേരിടുന്നതും 22 എണ്ണം എപ്പോൾ വേണമെങ്കിലും ഭീഷണിയുണ്ടാകാവുന്നവയും 11 ഇനങ്ങൾ ഭീഷണിയുടെ വക്കിലുമാണ്.
<ref>Annual Report of the National Bureau of Fish Genetic Resources (NBFGR) 1999-2000, ഉദ്ധരിച്ചത് http://www.kalpavriksh.org/campaigns/campeia/eiaathirappilly {{Webarchive|url=https://web.archive.org/web/20090726110715/http://www.kalpavriksh.org/campaigns/campeia/eiaathirappilly |date=2009-07-26 }} ൽ നിന്ന്</ref>
 
വരി 88:
 
== ആദിവാസികൾ ==
[[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ പ്രാകൃത [[ആദിവാസി|ആദിവാസിഗോത്രങ്ങളിലൊന്നായ]] കാടർ ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ മാത്രം ജീവിച്ചുപോരുന്നവരാണ്. മീൻ പിടിച്ചും കിഴങ്ങു പറിച്ചും തേനെടുത്തുമുള്ള [[നാടോടി ജീവതം|നാടോടി ജീവിതമാണ്]] ഇവർ നയിച്ചിരുന്നത്. [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷുകാരുടെ]] കാലത്ത് വഴികാട്ടികളായും വനചൂഷണത്തിനായും കൂലിക്കാരാക്കപ്പെട്ട ഈ ഗോത്രവർഗ്ഗക്കാർക്ക് കാടിനെ നേരിട്ടാശ്രയിച്ചേ ജീവിക്കാനാകൂ. [[പറമ്പികുളം]] മുതൽ [[വാഴച്ചാൽ]] വരെ ഇവരുടെ താമസസ്ഥലങ്ങൾ ഇപ്പോഴുമുണ്ട്. ഇതിനുപുറമേ [[മലയർ]], [[മുതുവാൻ|മുതവാൻമാർ]], [[മലമരശർ]] എന്നിവരും ഈ കാടുകളിൽ ജീവിച്ചുപോരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കേ വ്യവസായിക പ്ലാന്റേഷൻ പദ്ധതികൾ മൂലവും, അണക്കെട്ടുകൾ മൂലവും പലപ്രാവശ്യം ഈ നദീതടത്തിൽ സ്വാഭാവിക ആവാസസ്ഥലത്തുനിന്നും ഇവർ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. [[പൊകലപ്പാറ|പൊകലപ്പാറയിലേയും]] [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ വെള്ളച്ചാട്ടത്തിനു]] തൊട്ടുള്ള കോളനികളിലേയും [[കാടർ]] ആദിവാസികൾ ഇപ്പോൾ [[അതിരപ്പിള്ളി പദ്ധതി|നിർദ്ദിഷ്ട്ര അതിരപ്പിള്ളി പദ്ധതിയുടെ]] കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.
 
== പദ്ധതികൾ ==
വരി 167:
Hist Soc | year=2005 | volume=102 | issue=2 | pages=195–197 | url= | accessdate =2009-04-25 }}</ref>എന്നീ മത്സ്യങ്ങൾ ലോകത്തിൽ ഇവിടെ മാത്രമേ കാണപ്പെടുന്നുള്ളൂ. [[പൊരിങ്ങൽ അണക്കെട്ട്|പൊരിങ്ങൽ അണക്കെട്ടിനു]] മുകളിൽ കാരപ്പാറ കൈവഴിയിൽ മാത്രം 32 ഇനങ്ങളാണുള്ളത്. അണകെട്ടിയ കൈവഴികളിൽ ഈ മത്സ്യങ്ങളില്ല എന്നതും സർവ്വേ വ്യക്തമാക്കുന്നു.
 
[[പുഴയോരക്കാട്|പുഴയോരക്കാടുകളും]] തുരുത്തുകളും (Riparian forests) അങ്ങിയ ആവാസവ്യവസ്ഥ ഈ പുഴയിൽ മാത്രമേ കേരളത്തിൽ ഇന്ന് ബാക്കിയുള്ളൂ. പല കൈവഴികളിലും അണകെട്ടിയതിനാൽ വെള്ളം ഒഴുകാതെ പുഴയോരവനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
 
[[കടുവ]], [[പുള്ളിപ്പുലി|പുള്ളിപുലി]], [[കാട്ടുപോത്ത്]], [[ആന]], [[സിംഹവാലൻ കുരങ്ങ്]], [[കരിങ്കുരങ്ങ്]], [[മലയണ്ണാൻ]], [[മലമുഴക്കി വേഴാമ്പൽ]], [[മീൻ പരുന്ത്]] മുതലായ വലിയ ജീവികൾ മുതൽ ചെറിയ ജീവികൾ വരെ ഈ കാടിന്റെ പ്രത്യേകതയാണ്. വംശനാശം സംഭവിച്ചു എന്നു കരുതിയ [[ചൂരലാമ|ചൂരലാമയെ]] (Cochin Forest Cane Turtle) 70 കൊല്ലത്തിനുശേഷം 1982ൽ കണ്ടെത്തിയതും വാഴച്ചാൽ മേഖലയിൽ നിന്നാണ്. കേരളത്തിൽ കാണപ്പെടുന്ന [[:വർഗ്ഗം:കേരളത്തിലെ_വേഴാമ്പലുകൾ|നാലുതരം വേഴാമ്പലുകളേയും]] ഈ കാടുകളിൽ കാണാൻ കഴിയും.
 
[[പറമ്പിക്കുളം]] മേഖലയിൽ നിന്ന് [[പൂയ്യംകുട്ടി|പൂയ്യംകുട്ടി വനത്തിലേക്കുള്ള]] ആനകളുടെ പ്രധാന സഞ്ചാരമാർഗ്ഗമാണ് [[വാഴച്ചാൽ]] മുതൽ [[വാച്ചുമരം]] വരെയുള്ള ഭാഗങ്ങൾ. [[പൊരിങ്ങൽ]], [[ഷോളയാർ]] അണക്കെട്ടുകൾ വന്നതോടെ വാഴച്ചാലിലെ [[ആനത്താര]] (Elephant Corridor) മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്.
 
[[പശ്ചിമഘട്ടം|പശ്ചിമഘട്ടമലനിരകളിലെ]] ഒരു പ്രധാന ജൈവ വൈവിധ്യമേഖലയാണ് ആനമല. ഈ പ്രദേശത്തുമാത്രം കാണപ്പെടുന്ന നിരവധി സസ്യങ്ങളും ഔഷധച്ചെടികളുമുണ്ട്.
"https://ml.wikipedia.org/wiki/ചാലക്കുടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്