"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 161:
വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ [[ഇല]] വയ്ക്കണം.<ref>{{Cite web|url=https://azhimukham.com/offbeat/how-to-serve-onam-sadya-onam-2020-833255/cid3344222.htm|title=എന്താണ് ഓണസദ്യ, എങ്ങനെ വിളമ്പണം|access-date=2021-08-21|date=2020-08-29}}</ref> ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ [[ശർക്കര]] ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ [[ചോറ്‌]], നിരന്ന്‌ ഉപ്പിലിട്ടത്‌.<ref>{{Cite web|url=https://malayalam.oneindia.com/feature/importance-and-specialities-of-onam-sadhya-208416.html|title=ഇരുപത്തിയാറിലധികം വിഭവങ്ങൾ ചേരുന്ന ഓണസദ്യ... എങ്ങനെ വിളമ്പണം എങ്ങനെ കഴിക്കണം ഓണസദ്യ?? ഇതാ കാണൂ...|access-date=2021-08-21|last=Desk|date=2018-08-23|language=ml}}</ref> മദ്ധ്യതിരുവതാംകൂറിൽ ആദ്യം [[പരിപ്പ്|പരിപ്പുകറിയാണ്‌]] വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ [[പച്ചമോര്‌]] നിർബന്ധം. ഇവിടെ ഓണത്തിന്‌ [[മരച്ചീനി|മരച്ചീനിയും]] വറക്കാറുണ്ട്‌. [[എള്ള്|എള്ളുണ്ടയും]] [[അരി|അരിയുണ്ടയുമാണ്‌]] മറ്റ്‌ വിഭവങ്ങൾ. സാമ്പാർ സാധാരണയായി ചോറിനു നടുവിലാണ് ഒഴിയ്ക്കുന്നത്. ആദ്യം നെയ്യും പരിപ്പും കൂട്ടി വേണം, കഴിയ്ക്കാൻ. ഇതിനൊപ്പം പപ്പടവും കൂട്ടാം. പിന്നീട് സാമ്പാർ കൂട്ടി കഴിയ്ക്കാം. പിന്നീട് പുളിശേരി. ചിലയിടത്ത് പുളിശേരി കൂട്ടി മൂന്നാമതുണ്ടാകില്ല. പിന്നീട് പായസം, ഇതിനു ശേഷം പായസത്തിന്റെ മധുരം കളയാൻ മോര്, രസം എന്നിവ ചേർത്ത് ഊണ് എന്നതാണ് പതിവ്. പിന്നീട് അവസാനം പഴം കഴിയ്ക്കാം. ഊണു കഴിഞ്ഞ് ഇല മടക്കുന്നതിനും രീതിയുണ്ട്. സദ്യ ഇഷ്ടപ്പെട്ടാൽ മുകളിൽ നിന്നും താഴേയ്ക്കായി ഇല മടക്കുന്നു.<ref>{{Cite web|url=https://malayalam.samayam.com/onam/onam-special/order-to-serve-onam-sadhya/articleshow/77677275.cms|title=ഓണസദ്യ ഇലയിൽ ഇങ്ങനെ വിളമ്പണം|access-date=2021-08-21|language=ml}}</ref>
 
[[കുട്ടനാട്|കുട്ടനാട്ട്]]‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. [[പുളിശ്ശേരി|പുളിശ്ശേരിയും]] [[മോര്‌|മോരും]] [[തോരൻ|തോരനും]] സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ. ഡോ. രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്. നമ്പൂതിരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്. {{തെളിവ്}}
 
=== ഓണപ്പാട്ടുകൾ ===
വരി 172:
ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. "കാണം വിറ്റും ഓണം ഉണ്ണണം", " ഉള്ളതുകൊണ്ട് ഓണം പോലെ" എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.<ref>{{Cite web|url=https://www.eastcoastdaily.com/2020/08/25/onam-2020-special-know-the-important-ona-chollukal.html|title=ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം അനവധി ചൊല്ലുകൾ : അവ ഏതൊക്കെയെന്നറിയാം{{!}}Onam 2020{{!}}Onam Culture 2020|access-date=2021-08-21|language=en-US}}</ref><ref>{{Cite web|url=https://www.asianetnews.com/onam-festival-stories/onam-proverbs-qeu5vb|title=ഓർത്തെടുക്കാം ഓണച്ചൊല്ലുകൾ...|access-date=2021-08-21|last=manu.varghese|language=ml}}</ref>
 
*'''അത്തം പത്തിന് പൊന്നോണം.'''
**'''അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.'''
 
*'''അത്തം പത്തോണം.''' ''[ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.]''
 
*'''അത്തം വെളുത്താൽ ഓണം കറുക്കും.'''
വരി 182:
*'''ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.'''
 
*'''ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.''' ''[ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.]''
 
*'''ഉള്ളതുകൊണ്ട് ഓണം പോലെ.''' ''[ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.]''
 
*'''ഉറുമ്പു ഓണം കരുതും പോലെ.'''
വരി 204:
*'''ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.'''
 
*'''കാണം വിറ്റും ഓണമുണ്ണണം.''' ''[ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാ‍ലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.]''
 
*'''തിരുവോണം തിരുതകൃതി.'''
*'''തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.''' <ref> {{cite web | url = http://ml.wikiquote.org/wiki/%E0%B4%AA%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B5%BE#.E0.B4.93.E0.B4.A3.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8A.E0.B4.B2.E0.B5.8D.E0.B4.B2.E0.B5.81.E0.B4.95.E0.B5.BE|title = വിക്കി ചൊല്ലുകൾ}} </ref>
 
<ref> {{cite web | url = http://ml.wikiquote.org/wiki/%E0%B4%AA%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B5%BE#.E0.B4.93.E0.B4.A3.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8A.E0.B4.B2.E0.B5.8D.E0.B4.B2.E0.B5.81.E0.B4.95.E0.B5.BE|title = വിക്കി ചൊല്ലുകൾ}} </ref>
 
=== പ്രാദേശിക ആഘോഷങ്ങൾ ===
Line 220 ⟶ 218:
ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്‌.
=== ഓണത്തെയ്യം ===
[[തെയ്യം|തെയ്യങ്ങളുടെ]] നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. . മഹാബലി സങ്കൽപ്പത്തിലുള്ള ഈ [[ദൈവം|നാട്ടുദൈവത്തിന്‌]] 'ഓണത്താർ' എന്നാണ്‌ പേര്‌. [[വണ്ണാൻ|വണ്ണാൻമാരാണ്‌]] ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ്‌ ഓണത്താർ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ [[മണി|മണിയും]] ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ [[ചെണ്ട|ചെണ്ടകൊട്ടുകയും]] പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. [[കണ്ണൂർ|കണ്ണൂർ ജില്ലകളിലാണ്‌]] ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌.
 
=== വേലൻ തുള്ളൽ ===
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്