"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഓണസദ്യ: ഇരട്ടിപ്പ് മാറ്റി ഓണസദ്യ ഒന്നു മതി
വരി 159:
ആണ്ടിലൊരിക്കൽ [[പപ്പടം|പപ്പടവും]] [[ഉപ്പേരി|ഉപ്പേരിയും]] കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. [[കാളൻ]], [[ഓലൻ]], [[എരിശ്ശേരി]] എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. [[അവിയൽ|അവിയലും]] [[സാമ്പാർ|സാമ്പാറും]] പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- [[കടുമാങ്ങ]], [[നാരങ്ങ]], [[ഇഞ്ചിപ്പുളി]], [[ഇഞ്ചിതൈര്‌]]. [[പപ്പടം]] ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- [[ചേന]], [[പയർ]]‌, [[വഴുതനങ്ങ]], [[പാവൽ|പാവക്ക]], ശർക്കരപുരട്ടിക്ക്‌ പുറമേ [[പഴം|പഴനുറുക്കും]] പഴവും [[പാലട|പാലടയും]] [[പ്രഥമൻ|പ്രഥമനും]].
 
വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ [[ഇല]] വയ്ക്കണം.<ref>{{Cite web|url=https://azhimukham.com/offbeat/how-to-serve-onam-sadya-onam-2020-833255/cid3344222.htm|title=എന്താണ് ഓണസദ്യ, എങ്ങനെ വിളമ്പണം|access-date=2021-08-21|date=2020-08-29}}</ref> ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ [[ശർക്കര]] ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ [[ചോറ്‌]], നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം [[പരിപ്പ്|പരിപ്പുകറിയാണ്‌]] വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ [[പച്ചമോര്‌]] നിർബന്ധം. ഇവിടെ ഓണത്തിന്‌ [[മരച്ചീനി|മരച്ചീനിയും]] വറക്കാറുണ്ട്‌. [[എള്ള്|എള്ളുണ്ടയും]] [[അരി|അരിയുണ്ടയുമാണ്‌]] മറ്റ്‌ വിഭവങ്ങൾ. സാമ്പാർ സാധാരണയായി ചോറിനു നടുവിലാണ് ഒഴിയ്ക്കുന്നത്. ആദ്യം നെയ്യും പരിപ്പും കൂട്ടി വേണം, കഴിയ്ക്കാൻ. ഇതിനൊപ്പം പപ്പടവും കൂട്ടാം. പിന്നീട് സാമ്പാർ കൂട്ടി കഴിയ്ക്കാം. പിന്നീട് പുളിശേരി. ചിലയിടത്ത് പുളിശേരി കൂട്ടി മൂന്നാമതുണ്ടാകില്ല. പിന്നീട് പായസം, ഇതിനു ശേഷം പായസത്തിന്റെ മധുരം കളയാൻ മോര്, രസം എന്നിവ ചേർത്ത് ഊണ് എന്നതാണ് പതിവ്. പിന്നീട് അവസാനം പഴം കഴിയ്ക്കാം. ഊണു കഴിഞ്ഞ് ഇല മടക്കുന്നതിനും രീതിയുണ്ട്. സദ്യ ഇഷ്ടപ്പെട്ടാൽ മുകളിൽ നിന്നും താഴേയ്ക്കായി ഇല മടക്കുന്നു.<ref>{{Cite web|url=https://malayalam.samayam.com/onam/onam-special/order-to-serve-onam-sadhya/articleshow/77677275.cms|title=ഓണസദ്യ ഇലയിൽ ഇങ്ങനെ വിളമ്പണം|access-date=2021-08-21|language=ml}}</ref>

[[കുട്ടനാട്|കുട്ടനാട്ട്]]‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. [[പുളിശ്ശേരി|പുളിശ്ശേരിയും]] [[മോര്‌|മോരും]] [[തോരൻ|തോരനും]] സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ. ഡോ. രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്. നമ്പൂതിരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്.
 
=== ഓണപ്പാട്ടുകൾ ===
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്